പ്രശസ്ത പിന്നണി ഗായകൻ നരേഷ് അയ്യർ വിവാഹിതനായി. മഹാരാഷ്ട്രയിലെ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. നരേഷിനും വധുവിനും ആശംസകൾ നേർന്ന് ക്ഷേത്രത്തിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹവിവരം ആരാധകർ അറിയുന്നത്. വിവാഹ ചടങ്ങുകളുടെ ചിത്രവും വീഡിയോയും അടങ്ങിയതായിരുന്നു പോസ്റ്റ്.
'മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ നരേഷ് അയ്യർക്ക് വിവാഹമംഗളാശംസകൾ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ പുതിയ അദ്ധ്യായത്തിന് ഞങ്ങളുടെ ക്ഷേത്രത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ദമ്പതികൾക്ക് സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു'- എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ക്ഷേത്രത്തിന്റെ പോസ്റ്റിൽ നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്.
2006ൽ പുറത്തിറങ്ങിയ 'രംഗ് ദേ ബസന്തി'യിലെ 'രൂബരൂ' എന്ന ഗാനത്തിനാണ് നരേഷ് അയ്യർക്ക് മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. 'അൻവർ' സിനിമയിലെ 'കണ്ണിനിമനീളെ' എന്ന ഗാനമാണ് നരേഷ് അയ്യരെ മലയാളികൾക്കിടയിൽ പ്രശസ്തനാക്കിയത്. 'ഉസ്താദ് ഹോട്ടലി'ലെ 'മേൽ മേൽ മേൽ', 'സെക്കൻഡ് ഷോ'യിലെ 'സ്വപ്നം' തുടങ്ങിയ ജനപ്രിയ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. 'ഹാർട്ട് ബീറ്റ്' എന്ന സിനിമയ്ക്ക് വേണ്ടിയാണ് നരേഷ് ആദ്യമായി മലയാളത്തിൽ പാടുന്നത്. ചിത്രത്തിലെ 'ഹേയ് മൊഴി തോർന്നുവോ' എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്.
Popular playback singer Naresh Iyer has got married at the Ayyappa Vishnu Temple in Maharashtra. The temple’s official social media page shared photos and a video from the wedding while congratulating the couple. Further details about the bride and wedding ceremony have not been revealed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |