SignIn
Kerala Kaumudi Online
Thursday, 13 August 2026 11.17 PM IST

15 വർഷത്തിനുശേഷം മോഹിനി സിനിമയിൽ

READ ENGLISH VERSION
ss

ഖലീഫ ക്യാരക്ടർ പോസ്റ്റർ

പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിൽ മോഹിനി അവതരിപ്പിക്കുന്ന നൂർജഹാൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമീർ അലി എന്ന കഥാപാത്രത്തിന്റെ അമ്മ വേഷം ആയിരിക്കും എന്നാണ സൂചന. 15 വർഷത്തെ ഇടവേളയ്ക്കുശേഷം ആണ് മോഹിനി സിനിമയിൽ അഭിനയിക്കുന്നത്. 2011ൽ സുരേഷ് ഗോപി ചിത്രം കളക്ടറിലാണ് ഒടുവിൽ അഭിനയിച്ചത്.

തഞ്ചാവൂരുകാരിയായ മഹാലക്ഷ്മി ശ്രീനിവാസൻ സിനിമയിൽ മോഹിനി എന്ന പേര് സ്വീകരിക്കുകയായിരുന്നു. വെള്ളാരം കണ്ണുമായി എത്തി ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയനായികയായിരുന്നു മോഹിനി. മമ്മൂട്ടി,​ മോഹൻലാൽ,​ ദിലീപ്,​ ജയറാം,​ മുകേഷ്,​ തുടങ്ങിയവരുടെ നായികയായി തിളങ്ങി . നാടോടി,​ പഞ്ചാബി ഹൗസ്,​ സൈന്യം, പരിണയം, മായപ്പൊന്മാൻ,​ ഉല്ലാസപ്പൂങ്കാറ്റ്,​ വേഷം,​ ഗസൽ തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങൾ.

തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി,​ ഭാഷകളിലും അഭിനയിച്ചു. 'ഈറമാന റോജാവേ' എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മോഹനി 8 വർഷത്തിനുള്ളിൽ 100ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പാലക്കാടുകാരനും യുഎസിൽ വ്യവസായിയുമായ ഭരത്തിനെ വിവാഹം കഴിച്ചു അമേരിക്കയിലേക്ക് ചേക്കേറിയത് മലയാള സിനിമയിൽ അധികം പേരും അറിഞ്ഞില്ല . കുറച്ചുനാൾ മുമ്പ് വിവാഹമോചിതയായി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചപ്പോൾ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചോട്ടെ എന്നായിരുന്നു മോഹിനിയുടെ മറുപടി.

ഏഴുതവണ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വെളിപ്പെടുത്തിലുമായി പിന്നീട് മോഹിനി രംഗത്തുവന്നിരുന്നു. ഭർത്താവിനും രണ്ട് ആൺ മക്കൾക്കും ഒപ്പം യു.എസിലാണ് താമസം . ക്രിസ്തുമതത്തിൽ ആകൃഷ്ടയായി എന്ന വെളിപ്പെടുത്തലുമായി മോഹിനി രംഗത്തു വന്നത് കുറച്ചു നാൾ മുൻപാണ്.മോഹിനി ക്രിസ്റ്റീന എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHINI, LATESTNEWS, KHALIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY