SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.38 PM IST

ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹത്തിന്; തുറന്നുപറഞ്ഞ് നടൻ

READ ENGLISH VERSION
rishab-shetty
അഹാന കൃഷ്ണയും നിമിഷ് രവിയും, ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനാണ് തെന്നിന്ത്യൻ താരം ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരത്തെത്തിയത്. ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ഋഷഭ് ഷെട്ടിയുടെയും ഭാര്യയുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

താൻ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്ന് ഋഷഭ് ഷെട്ടി ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. ഋഷഭ് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'ജയ് ഹനുമാന്റെ' ഛായാഗ്രാഹകൻ നിമിഷ് രവിയാണ്. തെന്നിന്ത്യയിൽ നിന്നുള്ള നിരവധി താരങ്ങൾ റിസപ്ഷനിൽ എത്തിയേക്കുമെന്നാണ് വിവരം. വൈകിട്ട് ആറര മുതൽ സുബ്രഹ്മണ്യം ഹാൾ ട്രിവാൻഡ്രം ക്ലബിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്. സെപ്തംബർ 13ന് താജ് കോവളത്ത് വച്ചായിരുന്നു വിവാഹം.


അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. അഹാനയുടെ വീട്ടിലെ എല്ലാ സ്വകാര്യ ചടങ്ങുകളിലും നിറ സാന്നിദ്ധ്യമാണ് നിമിഷ് രവിയും കുടുംബവും. വിവാഹം ചിത്രങ്ങൾ നിമിഷോ അഹാനയോ ഇതുവരെ പങ്കുവച്ചിട്ടില്ല.

രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഹാന കൃഷ്ണ. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,​ പതിനെട്ടാം പടി,​ അടി,​ പാച്ചുവും അത്ഭുതവിളക്കും,​ നാൻസി റാണി എന്നീ ചിത്രങ്ങളിലും അഹാന വേഷമിട്ടിട്ടുണ്ട്. 'ലോക' എന്ന ഹിറ്റ് ചിത്രത്തിലും അതിഥി വേഷത്തിൽ അഹാന എത്തിയിരുന്നു. ലോകയിലെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. തിയേറ്ററുകളിൽ ഇപ്പോൾ ഹിറ്റായി പ്രദർശനം തുടരുന്ന നടൻ സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസി'ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും നിമിഷാണ്.

English Summary

South Indian actor Rishab Shetty and his wife Pragathi Shetty arrived in Thiruvananthapuram to attend the wedding reception of actress Ahana Krishna and cinematographer Nimish Ravi. The couple also visited the Sree Padmanabhaswamy Temple.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RISHAB SHETTY, AHANA KRISHNA WEDDING, NIMISH RAVI, PRAGATHI SHETTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY