SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.41 PM IST

അഹാന ഇനി നിമിഷിന് സ്വന്തം; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരം

READ ENGLISH VERSION
ahaana-krishna
അഹാന കൃഷ്ണയും നിമിഷ് രവിയും

സെപ്തംബർ 13നാണ് നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരങ്ങൾ. താജ് കോവളത്ത് വച്ചായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് ആറര മുതൽ സുബ്രഹ്മണ്യം ഹാൾ ട്രിവാൻഡ്രം ക്ലബിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്.

'എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ, ഒടുവിൽ എന്റെ ഭർത്താവും! നിന്നോടൊപ്പം എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാവണം, നമുക്ക് മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം... ജീവിതകാലം മുഴുവൻ, അതിനുശേഷവും ഒരേ ടീമായി മുന്നോട്ട് പോകാം'- അഹാന പോസ്റ്റിൽ കുറിച്ചു. ഈ പോസ്റ്റിന് 'ഭാര്യ' എന്ന കമന്റും നിമിഷ് പങ്കുവച്ചിട്ടുണ്ട്.

A post shared by Ahaana Krishna (@ahaana_krishna)


അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. അഹാനയുടെ വീട്ടിലെ എല്ലാ സ്വകാര്യ ചടങ്ങുകളിലും നിറ സാന്നിദ്ധ്യമാണ് നിമിഷ് രവിയും കുടുംബവും. രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഹാന കൃഷ്ണ. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,​ പതിനെട്ടാം പടി,​ അടി,​ പാച്ചുവും അത്ഭുതവിളക്കും,​ നാൻസി റാണി എന്നീ ചിത്രങ്ങളിലും അഹാന വേഷമിട്ടിട്ടുണ്ട്. 'ലോക' എന്ന ഹിറ്റ് ചിത്രത്തിലും അതിഥി വേഷത്തിൽ അഹാന എത്തിയിരുന്നു. ലോകയിലെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. തിയേറ്ററുകളിൽ ഇപ്പോൾ ഹിറ്റായി പ്രദർശനം തുടരുന്ന നടൻ സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസി'ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും നിമിഷാണ്.

English Summary

Actress Ahana Krishna and cinematographer Nimish Ravi got married on September 13 at Taj Kovalam in Thiruvananthapuram. The couple has now released their wedding pictures on social media. Their wedding reception is scheduled to be held this evening at Trivandrum Club.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AHANA KRISHNA, NIMISH RAVI, AHANA KRISHNA WEDDING, NIMISH RAVI MARRIAGE, അഹാന കൃഷ്ണ വിവാഹം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY