'നന്ദനം' സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആർ എസ് ആണ് വധു. മലേഷ്യയിലെ ക്വലാലംപൂരിൽ നടന്ന ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.
2002ൽ റിലീസ് ചെയ്ത 'നന്ദനം' എന്ന ചിത്രത്തിൽ ഗുരുവായൂരപ്പനായിയെത്തി ജനമനസ് കീഴടക്കിയ അരവിന്ദ് ആകാശ് കൂട്ട്, വജ്രം, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത്, പ്രജാപതി, മമ്മി ആൻഡ് മീ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ വെങ്കട് പ്രഭുവിന്റെ 'ചെന്നെെ 28' ഉൾപ്പടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെയും അദ്ദേഹം തിളങ്ങി. അടുത്തിടെ പൃഥ്വിരാജ് - ബേസിൽ ജോസഫ് ചിത്രം 'ഗുരുവായൂരമ്പല നടയിൽ' എന്ന സിനിമയിൽ അതിഥി വേഷം ചെയ്തിരുന്നു. ഡാൻസറും കൊറിയോഗ്രാഫറുമായ അരവിന്ദ് നിരവധി റിയാലിറ്റി ഷോകളിലും ജഡ്ജായി എത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |