തൃശൂർ: നഗരപരിധിയിലെ വീട്ടിൽ വൻ കവർച്ച: കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽനിന്ന് അമ്പത്തഞ്ച് പവൻ സ്വർണവും മൂന്നരലക്ഷം രൂപയുമാണ് കവർന്നത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് മോഷ്‌ടാവ് അകത്തുകയറിയത്. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. ഹസൻ അലിയുടെ ഭാര്യ, മകൾ, മരുമകൾ എന്നിവരുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. നഷ്‌ടമായ മൂന്നരലക്ഷം രൂപ ബാങ്ക് ലോൺ അടയ്‌ക്കാനായി കരുതിവച്ചിരുന്നതാണ്.
വീട്ടിലെ രണ്ട് വാതിലുകൾ മോഷണശ്രമത്തിനിടെ തകർത്തിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുന്നുണ്ട്. വീട്ടിലെ സിസിടിവിയിൽ ഒരാൾ വീട്ടിനുള്ളിലേക്ക് കയറുന്നതായി പതിഞ്ഞിട്ടുണ്ട്. എന്നാൽ, മോശണശ്രമത്തിനിടെ സിസിടിവി നശിപ്പിക്കപ്പെട്ടതിനാൽ മറ്റ് ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
55 sovereigns of gold and ₹3.5 lakh cash were stolen from Hassan Ali’s unoccupied home in Kourkanchery, Thrissur, around 1:30 AM last night. The thief broke two doors, damaged the CCTV system after entering, and fled; Nedupuzha police are investigating.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |