SignIn
Kerala Kaumudi Online
Thursday, 29 October 2026 12.10 AM IST

സ്കൂട്ടറിൽ പോയ യുവതിയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്: സംഭവം തലസ്ഥാനത്ത്

READ ENGLISH VERSION

vijayan-and-seema
വിജയൻ സീമയെ വെട്ടിപരിക്കേൽപ്പിച്ചപ്പോൾ (സിസിടിവി ദൃശ്യങ്ങളിൽ നിന്ന്)​

തിരുവനന്തപുരം: തലസ്ഥാനത്ത് തിരുമലയിൽ നടുറോഡിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഭർത്താവ് ആക്രമിക്കുകയായിരുന്നു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സീമ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെയായിരുന്നു സംഭവം. സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ നടുറോട്ടിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സീമയ്ക്ക് ശരീരത്തിൽ നിരവധി മുറിവുകൾ പറ്റിയതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വിജയൻ സീമയെ വെട്ടുന്നതും സീമ റോഡിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയായിരുന്നു. കുടുംബ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary

A woman, Seema, was severely hacked by her estranged husband, Vijayan, on a public road in Thirumala, Thiruvananthapuram. Vijayan reportedly followed her on a bike, intercepted her scooter, and assaulted her. Seema is hospitalized, and police have registered a case, initiating an investigation into the family dispute. CCTV footage of the incident has also emerged.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, HUSBAND ATTACK WIFE, THIRUMALA WOMAN ATTACK, KERALA CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY