SignIn
Kerala Kaumudi Online
Friday, 02 October 2026 1.54 AM IST

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തി: മകൻ അറസ്റ്റിൽ

READ ENGLISH VERSION

murder
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തി മകൻ. സംസ്ഥാന അതിർത്തിയിലെ തിങ്കൾ ചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സിബിയെ (37) പൊലീസ് അറസ്റ്റുചെയ്തു.

ഭർത്താവ് മരിച്ചതിനെ തുടർന്ന് മകൾ ജാസ്മിനൊപ്പമായിരുന്നു തങ്കലീലയുടെ താമസം. സംഭവദിവസം സിബിയും തങ്കലീലയും തമ്മിൽ പണത്തെ ചാെല്ലി വാക്കുതകർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ സിബി അമ്മയെ കാെലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കൊലപാതകത്തിന് പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.

പിന്നീടാണ് തങ്കലീലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ അമ്മയെ കൊലപ്പെടുത്തിയതായി സിബി സമ്മതിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. താൻ മദ്യപിക്കാൻ പണം ചോദിച്ചാൽ അമ്മ തരില്ലെന്നും സഹോദരി ചോദിച്ചാൽ പണം നൽകുന്നതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും സിബി പൊലീസിന് മൊഴി നൽകി.

English Summary

A 67-year-old woman, Thangaleela, was murdered by her son, Sibin (37), in Mekkamandapam, Thiruvananthapuram. The son allegedly killed her after she refused to give him money for alcohol, following an argument. Police subsequently arrested Sibin, who confessed to the crime.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERS, SON KILL MOTHER, ALCOHOL MONEY, SON ARRESTED, KERALA CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY