പത്തനംതിട്ട: 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ടയിലാണ് സംഭവം. ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. പത്തുപേരാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. പ്രതികളിലാരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്.
സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. സ്‌കൂളിലെ ടോയ്‌ലറ്റിൽ വച്ചും പിന്നീട് പ്രതിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചുമാണ് പീഡനം നടന്നത്. സംഭവത്തിൽ കൂടൽ പൊലീസ് രണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |