SignIn
Kerala Kaumudi Online
Friday, 02 October 2026 12.56 AM IST

ആദ്യം മകളുടെ തല വെള്ളത്തിൽ ബലമായി അമർത്തിക്കൊന്നു, ശേഷം മകനെ വെള്ളത്തിലിട്ട് മുതുകിൽ പിടിച്ച് താഴ്ത്തി

READ ENGLISH VERSION
nivedhya
നിവേദ്യയും മക്കളായ ജെനിഫർ ജൂലിയറ്റ്, റോബിൻ ക്രിസ്റ്റഫർ എന്നിവരും

ചിറ്റൂർ: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസുള്ള മക്കളെ അമ്മ നിവേദ്യ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. വടകരപ്പതി, പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ്, റോബിൻ ക്രിസ്റ്റഫർ എന്നിവരെയാണ് ചൊവ്വാഴ്ച മേനോൻപാറ കൂരാങ്കാട്ടിലെ വാടക വീട്ടിലെ കുളിമുറിയിലുള്ള വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ നിവേദ്യയെ (33) മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഭാവിയിലെ സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലചെയ്യാൻ പ്രേരണയായതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ കളിക്കുകയായിരുന്ന മൂത്ത മകൾ ജെനിഫറിന്റെ തലയിൽ ബലമായി അമർത്തിപ്പിടിച്ച് വെള്ളത്തിൽ മുക്കുകയായിരുന്നു. മകളുടെ മരണം ഉറപ്പാക്കിയതിനുശേഷം സമീപത്ത് കളിക്കുകയായിരുന്ന മകനെ വെള്ളത്തിലേയ്ക്ക് എടുത്തിട്ട് മുതുകിൽ പിടിച്ച് താഴ്‌ത്തിയെന്നാണ് നിവേദ്യ മൊഴി നൽകിയത്. എന്നാലിത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

ടാങ്കിൽ മുക്കാൽ ഭാഗത്തോളം മാത്രമാണ് വെള്ളമുണ്ടായിരുന്നത്. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മറ്റ് പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ല.

കളിച്ചുകൊണ്ടിരിക്കെ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകമെന്ന് സംശയമുള്ളതായി കുട്ടികളുടെ പിതൃസഹോദരി ബെൻസിയുടെയും മറ്റു ബന്ധുക്കളുടെയും പരാതിയെത്തുടർന്നാണ് നിവേദ്യയെ വീണ്ടും ചോദ്യം ചെയ്തത്. തുടക്കത്തിൽ നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

English Summary

Police say a mother allegedly murdered her five- and three-year-old children in Kozhinjampara, Palakkad, by drowning them in a water tank. The accused, Nivedya, was arrested and remanded. She reportedly told police she feared the children would hinder her future independent life. Postmortem confirmed drowning, while police are verifying her statement.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIVEDYA CHILDREN MURDER, KOZHINJAMPARA MURDER CASE, PALAKKAD CHILD MURDER, CHITTUR CRIME NEWS, NIVEDYA CASE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY