കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്. താമരശേരിയിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. അടിവാരം സ്വദേശി മിഷ്‌ബാഹുലിനെതിരെ പോക്‌സോ കേസെടുത്തു.
രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടി. എന്നാൽ മിഷ്ബാഹുൽ ഇക്കാര്യം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു. ഇതോടെ സുഹൃത്തുക്കളെത്തി വീട്ടുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. ആറുപേർക്കെതിരെ വീടുകയറി ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. മിഷ്ബാഹുലും പെൺകുട്ടിയും ഇൻസ്റ്റഗ്രാം വഴി അടുപ്പത്തിലായിരുന്നെന്നും സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Police have registered a POCSO case against a young man for allegedly trespassing into the house of a minor girl in Thamarassery, Kozhikode late on Tuesday night. According to the police, the accused, Mishbahul, a native of Adivaram, allegedly entered the girl's room during the night. After discovering him inside, the girl's family locked the room from the outside.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |