കൊച്ചി: കേരളത്തിൽ കവർച്ച നടത്താൻ വിമാനമാർഗമെത്തിയ 11 ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നാണ് മീററ്റ് സ്വദേശികളായ മോഷ്‌ടാക്കൾ പിടിയിലായത്. കവർച്ചയ്‌ക്കുള്ള യാത്രയ്‌ക്കായി ബൈക്കുകൾ ഇവർ മുൻകൂട്ടി ട്രെയിനിൽ കേരളത്തിലേക്ക് അയച്ചിരുന്നു.
കൊച്ചി വിമാനത്താവളത്തിലിറങ്ങിയ മോഷ്‌ടാക്കൾ പല ജില്ലകളിലായി തിരിഞ്ഞു. മോഷണം നടത്താൻ ഉദ്ദേശിച്ചിരുന്ന ജില്ലകളിലാണ് ഓരോരുത്തരും ബൈക്ക് അയച്ചിരുന്നത്. ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്താനായിരുന്നു പദ്ധതി. തൃശൂരിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശിയായ റിഹാനെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് വൻ കവർച്ചാസംഘം കേരളത്തിലെത്തിയെന്ന് കണ്ടെത്തിയത്.
ഇവർ വ്യാപക കവർച്ചയ്‌ക്ക് പദ്ധതിയിടുന്നുവെന്ന് മനസിലായതോടെ എറണാകുളം, കണ്ണൂർ സ്റ്റേഷനുകളിലേക്ക് പൊലീസ് വിവരം കൈമാറി. തുടർന്ന് കളമശേരിയിലെ ലോഡ്‌ജിൽ നിന്ന് അഞ്ച് ഉത്തർപ്രദേശ് സ്വദേശികളെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് കേബിളുകൾ മുറിക്കുന്നതിന് ആയുധങ്ങൾ, താക്കോലുകൾ, ഫോണുകൾ തുടങ്ങി കവർച്ചയ്‌ക്ക് ഉപയോഗിക്കുന്ന വസ്‌തുക്കൾ കണ്ടെത്തി. കണ്ണൂരിൽ നിന്നും സമാനമായ രീതിയിൽ അഞ്ചുപേരെ പൊലീസ് പിടികൂടി.
ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ എന്നിവിടങ്ങളിൽ നിന്ന് കോപ്പർ വയറുകൾ ശേഖരിച്ച് വിൽക്കുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഇത്രയും വലിയ സംഘമായെത്തിയ പ്രതികൾക്ക് മറ്റ് വലിയ പദ്ധതികളുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ കേരളത്തിന് പുറത്ത് വിവിധയിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Eleven Uttar Pradesh natives from Meerut were arrested in Kerala for allegedly planning robberies across Ernakulam, Thrissur and Kannur. The group reportedly travelled by air while sending motorcycles to Kerala by train in advance. Police recovered weapons, keys and phones. Investigators suspect they targeted vacant houses and telephone exchanges to steal copper wires.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |