തിരുവനന്തപുരം: കരമന കൂടത്തിൽ കൊലപാതകക്കേസിൽ പ്രതി രവീന്ദ്രൻ നായർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിവരം. ജയമാധവനെ കൊലപ്പെടുത്തിയത് താൻ അല്ലെന്നാണ് രവീന്ദ്രൻ പറയുന്നത്. തന്നെ കുടുക്കാനായി പരാതിക്കാരൻ അനിൽ ആകാം കൊലപാതകം നടത്തിയതെന്നും രവീന്ദ്രൻ ആരോപിച്ചു.
ഇന്നലെയാണ് രവീന്ദ്രൻ നായരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ട് നാല് മണിവരെയാണ് കസ്റ്റഡി. ഇന്നലെ മുതൽ രവീന്ദ്രൻ നായരെ അന്വേഷണ സംഘം ചോദ്യംചെയ്ത് വരികയാണ്. എന്നാൽ, ഇയാൾ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. താൻ കൊലപാതകം ചെയ്തിട്ടില്ലെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് രവീന്ദ്രൻ. പരാതിക്കാരൻ കാലടി സ്വദേശി അനിലിന് തന്നോട് പണ്ടുമുതലേ വിരോധമുണ്ടെന്നും തന്നെ കുടുക്കാനായി അയാൾ കൊലപാതകം ചെയ്തതാകാം എന്നുമാണ് രവീന്ദ്രൻ നായരുടെ ആരോപണം.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്. എന്നാൽ, കുറ്റകൃത്യങ്ങളുടെ എല്ലാ സാങ്കേതികത്വങ്ങളും സങ്കീർണതകളും പഠിച്ചാണ് രവീന്ദ്രൻ നായർ മുന്നോട്ടുപോകുന്നത്. കോടതി ജീവനക്കാരൻ ആയിരുന്നതിനാൽ കൃത്യമായി പഠിച്ച ശേഷമായിരുന്നു ഇയാൾ ചോദ്യംചെയ്യലിന് എത്തിയിരുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതി സഹകരിക്കാത്തതിനാൽ ഇന്ന് തെളിവെടുപ്പ് ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. കൂടുതൽ തെളിവുകൾ കണ്ടെത്തിയ ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം,
Ravindran Nair, the accused in the Karamana Koodathil murder case in Thiruvananthapuram, reportedly denies killing Jayamadhavan and is accused by investigators of not cooperating with questioning. He alleges that complainant Anil may have committed the murder to frame him. Police plan to pursue further investigation based on scientific evidence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |