SignIn
Kerala Kaumudi Online
Friday, 28 August 2026 10.51 PM IST

കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പൊലീസുകാർക്ക് പരിക്ക്

READ ENGLISH VERSION
kapa-case
അദീപിനെ പിടിക്കൂടാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ സംഘർഷം

തൃശൂർ: കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. വധശ്രമം അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുരുവായൂർ സ്വദേശി അദീപിനെ പിടിക്കൂടാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പ്രതിയും സംഘവും ഒത്തുകൂടിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ചീരങ്കുളം പാടത്തിന് സമീപം എത്തുകയായിരുന്നു. പൊലീസിനെ കണ്ട സംഘം ഉടൻ ആക്രമിക്കുകയായിരുന്നു.

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ രതീഷ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയായ അദീപ് കാപ്പ പ്രകാരമുള്ള നടപടി നേരിട്ടയാളാണെന്നും, കാപ്പ കാലാവധി പൂർത്തിയായ ശേഷം വീണ്ടും നാട്ടിൽ തിരിച്ചെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കി. വധശ്രമം, ലഹരിക്കച്ചവടം തുടങ്ങിയ ഒട്ടനവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAPA CASE, POLICE ATTACKED KERALA, TWO POLICEMEN INJURED, KAPA CASE ACCUSED, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY