കണ്ണൂർ: കുളിക്കുന്നതിനിടെ നഗ്നദൃശ്യം പകർത്തിയെന്ന യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ കേസെടുത്തു. പൈസക്കരി ദേവമാതാ കോളേജിലെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ ആയ നവനീതിനെതിരെയാണ് പരാതി. നിസാര വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്‌ത ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ യുവതി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
തനിക്ക് നീതി കിട്ടാത്തതിന് തുല്യമാണ് പൊലീസ് നടപടിയെന്നാണ് യുവതിയുടെ ആരോപണം. വിഷയത്തിൽ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഇക്കഴിഞ്ഞ 20-ാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം. യുവതി വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ഒരാൾ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. യുവതിയുടെ നിലവിളി കേട്ട് ബന്ധുക്കൾ ഓടിക്കൂടി നവനീതിനെ പിടികൂടുകയായിരുന്നു.
ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഉടൻതന്നെ യുവതി അത് ഡിലീറ്റ് ചെയ്‌തു. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. അതിക്രമിച്ച് കയറൽ, അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തൽ എന്നീ രണ്ട് വകുപ്പുകൾ ചുമത്തിയാണ് നവനീതിനെതിരെ കേസെടുത്തത്.
ഫോണിൽ യുവതി കുളിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല എന്നതിനാലാണ് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറയ്‌ക്ക് കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പൊലീസിനെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം.
Police have registered a case against SFI leader Navaneeth following a woman’s complaint that he allegedly filmed her while she was bathing. He was arrested under minor charges and released on station bail. The woman has complained to the Home Minister, while police have sent the phone for forensic examination and may add further charges.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |