SignIn
Kerala Kaumudi Online
Tuesday, 01 September 2026 5.51 PM IST

പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണത്തിന് പിന്നിൽ നാലംഗ സംഘം

READ ENGLISH VERSION
gurpreet-singh-alias-gopi
ഗുർപ്രീത് സിംഗ് (ഗോപി)

ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടി (എഎപി) നേതാവിനെ നാലംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി. 45 കാരനായ ഗുർപ്രീത് സിംഗ് (ഗോപി) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് മംഡോട്ടിലെ പ്രധാനബസാറിലാണ് കൊലപാതകം നടന്നത്.

ഹർപ്രീതെന്ന (ഹാപ്പി) 22 കാരനൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് യുവാവ് ആക്രമിക്കപ്പെട്ടത്. മറ്റൊരു വാഹനത്തിലെത്തിയ നാലംഗ സംഘം ഇവരെ വഴിയിൽ തടഞ്ഞുനിർത്തി കാറിനുനേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗുർപീത് സിംഗ് അതിന് മുൻപായി മരിച്ചിരുന്നു. പരിക്കേറ്റ ഹർപ്രീതിനെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇതുവരെയും ആക്രമണം നടത്തിയവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

English Summary

AAP leader Gurpreet Singh alias Gopi was shot dead by four assailants in Punjab’s Mamdot. His companion Harpreet Singh was injured in the attack. Police are investigating the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHOT DEAD, INVESTIGATION, CASE, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY