EDITOR'S CHOICE
 
കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിലെ പ്രതി അമിത് ഉറാങ്ങിനെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ കോടതിയിൽ നിന്ന് വിട്ടപ്പോൾ
 
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് മഹായോഗ വേദിയിലേക്ക് കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
 
ചിരി സല്യൂട്ട്... സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് മഹായോഗം കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ റെഡ് വോളണ്ടിയേഴ്സിന് ചിരി സമ്മാനിച്ച മടങ്ങുന്നു
 
നമ്പർ വൺ മൈതാനം..! സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് മഹായോഗം കഴിഞ്ഞ് ചെളി നിറഞ്ഞ മൈതാനത്ത് കൂടി മടങ്ങുന്ന മുഖ്യമന്ത്രിയുടെ വാഹനം
 
പാലക്കാട് കരിമ്പ മൂന്നേക്കർ മരുതുംകാടിൽ വൈള്ളകെട്ടിൽ മുങ്ങി മരിച്ച രാധിക. പ്രദീപ്. പ്രജീഷ് മൂന്ന് കുട്ടികളുടെ മൃതദേഹം എന്നിവരുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ അവസാന ചുബനം മക്കൾക്ക് നൽക്കുന്ന അമ്മ അനിത.
 
പാലക്കാട് കരിമ്പ മൂന്നേക്കർ മരുതുംകാടിൽ വൈള്ളകെട്ടിൽ മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെ മൃതദേഹം ഗവ.എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വൈള്ളകെട്ടിൽ മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെ മൃതദേഹം ഗവ.എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
 
പാലക്കാട് കരിമ്പ മൂന്നേക്കർ മരുതുംകാടിൽ വൈള്ളകെട്ടിൽ മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെ മൃതദേഹം ഗവ.എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കരയുന്ന അധ്യാപികയും കുട്ടികളും .
 
തിരുവനന്തപുരം കെ.ജി.ഒ.എ ഹാളിൽ സ്വരലയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹാദര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ചെറുമകൻ റാനിനെ തോളിലിരുത്തി പി.കെ ശ്രീമതിയെ സി.പി.എം സെക്രട്ടേറിയേറ്റിൽ നിന്നും ഒഴിവാക്കിയ വിഷയത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നു.
 
ദേവി വരദായിനി...കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ നിന്നുള്ള കാഴ്ച
 
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറ്റുന്നു.
 
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന കൊടിമര ഘോഷയാത്ര പള്ളിയിൽ എത്തിച്ചേർന്നപ്പോൾ
 
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു, പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
 
നവീകരിച്ച കോഴഞ്ചേരിയിലെ സി.കേശവൻ സ്ക്വയർ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം പി.ആർ.രാകേഷ്, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, പി.എസ്.വിജയൻ, വിക്ടർ ടി.തോമസ്, കെ.സി. രാജഗോപാൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ബിജിലി പി.ഈശോ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു, പ്രേമകുമാർ മുളമൂട്ടിൽ എന്നിവർ സമീപം.
 
റീ ബിൽഡ് കേരള പദ്ധതിൽ ഉൾപ്പെടുത്തി നവീകരിച്ച സി. കേശവൻ സ്ക്വയർ മന്ത്രി വീണാ ജോർജ്ജ് അനാച്ഛാദനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി. തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു എന്നിവർ സമീപം.
 
പാലക്കാട് തത്തമംഗലം ശ്രീ വേട്ടകറുപ്പസ്വാമി ക്ഷേത്രം അങ്ങാടി വേലമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുതിരയോട്ട മത്സരത്തിൽ നിന്ന്.
 
വ്യാസ ആർട്സ് ആൻഡ് കർച്ചറൽ സ്റ്റഡി സെന്ററും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മയെ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ആദരിക്കുന്നു. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ.സി.ഉദയകല, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ, മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ, മികച്ച സേവനത്തിനുള്ള ആദരം ഏറ്റുവാങ്ങിയ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, ആതുര സേവനത്തിന് വ്യാസ പുരസ്‌കാരം ഏറ്റുവാങ്ങിയ ന്യൂ രാജസ്ഥാൻ മാർബിൾസ് ആൻഡ് രാജസ്ഥാൻ ജ്വല്ലേഴ്സ് ചെയർമാൻ സി. വിഷ്ണു ഭക്തൻ എന്നിവർ സമീപം
 
ശംഖുംമുഖം കടൽത്തീരത്ത് സായാഹ്നം ആസ്വദിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൂമ്പാരങ്ങളാണ്. കാലാനുസൃതമായി ഇവ നീക്കം ചെയ്യാത്തതും മാലിന്യം നിക്ഷേപിക്കുന്നത് നിയന്ത്രിക്കാത്തതും കാരണം ബീച്ചിൽ മാലിന്യങ്ങൾ നിറയുന്നു. സൂര്യാസ്തമനം കാണാനെത്തിയവർ മാലിന്യങ്ങൾക്ക് മുന്നിലൂടെ നീങ്ങുന്നു
 
കഴിഞ്ഞ ദിവസം മലപ്പുറം നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ കടത്തിണ്ണയിൽ കയറിനിൽക്കുന്നവർ
 
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
 
മാങ്ങാ സംഗമം... ട്രിച്ചുർ അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച മാങ്ങ മേളയിൽ നിന്ന്.
 
കുടയൊന്ന് കൈയ്യിലില്ലാതെ പറ്റില്ല.....രാവിലെ മുതൽ ഉച്ചവരെ അതിശക്തമായ ചൂടും ഉച്ചക്ക് ശേഷം വേനൽ മഴയുമാണ്, പത്തനംതിട്ട മിനിസിവിൽസ്റ്റേഷനു മുന്നിൽ നിന്നുള്ള കാഴ്ച.
 
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിനായി പിണറായി വിജയൻ എത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മൈക്ക് ഓപ്പറേറ്റർ എന്നിവർ.
 
സായം സന്ധ്യയിൽ വിണ്ണിൻ ചില്ലയിൽ നിന്നും ഇലപൊഴിഞ്ഞ മരച്ചില്ലയിലേക്ക് ചേക്കേറുന്ന താത്തകൾ. മലപ്പുറം ആനക്കുഴിയിൽ നിന്നുമുള്ള കാഴ്ച
 
കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയയാത്രയിൽ പങ്കെടുക്കാൻ ശരീരം നിറച്ച് ശൂലം കുത്തുന്ന ഭക്തൻ
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ മൈതാനത്തേക്ക് സ്വീകരിക്കുന്ന സഹ കളിക്കാർ.
 
7ആമത് നാദർഷാൻ മെമ്മോറിയൽ കപ്പിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നിന്ന്
 
മലപ്പുറം എം എസ് പി യിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് സംഘടിപ്പിച്ച ഔദ്യോധിക യാത്രയായാപ്പിനെത്തിയ എം എസ് പി യിലെ മുൻ പോലീസ് ഉദ്യോഗസ്ഥനും സിനിമതാരവുമായ അബു സലീംമും സ്നേഹ സംഭാഷണത്തിൽ
 
മലപ്പുറം എം.എസ്.പിയിൽ ഫുട്ബോൾ താരം ഐ എം വിജയന് സംഘടിപ്പിച്ച യാത്രയയപ്പ് പരേഡിനു ശേഷം ഡെപ്യൂട്ടി കമാന്‍ഡന്റ് ഹബീബുറഹ്മാന്‍, സിനിമാതാരം അബുസലീം, അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. രാജേഷ് എന്നിവരുമായി ഐ.എം. വിജയൻ സൗഹൃദം പങ്കുവെക്കുന്നു
 
പൊലീസ് വടം വലി... ജില്ലാ പൊലീസ് ആനുവൽ മീറ്റിനോടനുബന്ധിച്ചു കോട്ടയം പൊലീസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ വടം വലി മത്സരത്തിൽ പാലാ സബ്ഡിവിഷനെ തോൽപ്പിച്ച് കാഞ്ഞിരപ്പളി സബ് ഡിവിഷൻ ജേതാക്കളാകുന്നു.
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിമെൻസ് ഹൈജമ്പിൽ സ്വർണം നേടിയ ഹരിയാനയുടെ പൂജ
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിമെൻസ് ട്രിപ്പിൾ ജമ്പിൽ വിമെൻസ് ട്രിപ്പിൾ ജമ്പിൽ സിൽവർ നേടിയ മലയാളിയായ ജെ.എസ്.ഡബ്ള‌്യുവിന്റെ സാന്ദ്ര ബാബു
 
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസിദ്ധീകരിച്ച 'വിമൺ ബിയോൺഡ് ബാരിയേഴ്സ്' പുസ്തകത്തിൻറെ പ്രകാശനം കോട്ടയം പ്രസ്സ് ക്ലബ്ബിൽ മന്ത്രി ഡോ. ആർ. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗറിന് നൽകി പ്രകാശനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,ഡി.റ്റി.പി.സി സെക്രട്ടറി അതിര സണ്ണി, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി.ജയകുമാർ,യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി മിനർവ മോഹൻ തുടങ്ങിയവർ സമീപം.
 
തൃശൂർ പൂരംവെടിക്കെട്ടിനായ് മുണ്ടത്തിക്കോട് പാടത്ത് കൂട്ട പൊരിച്ചിലിനുള്ള ഓല പടക്കങ്ങൾ ഒരുക്കുന്നു
 
തൃശൂർ പൂരംവെടിക്കെട്ടിനായ് മുണ്ടത്തിക്കോട് പാടത്ത് മരുന്ന് നിറച്ച് ഒരുക്കുന്ന അമിട്ടുകൾ നാലിനാണ് സാമ്പിൾ വെടിക്കെട്ട്
 
ചിന്നക്കടയിലെ ക്ലോക്ക് ടവർ പ്രവർത്തിച്ച് തുടങ്ങിയപ്പോൾ
 
ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കൊല്ലത്ത് നിന്ന് പുറപ്പെട്ടപ്പോൾ ഓളത്തിന് മുകളിലെത്തുന്ന ചെറുമീനുകളെ പിടികൂടാൻ പറന്നെത്തുന്ന നീർകാക്കകളും ഊഴം കാത്ത് ബോട്ടിന് മുകളിലിരിക്കുന്ന കൊറ്റികളും.ന് മുകളിലെത്തുന്ന ചെറുമീനുകളെ പിടികൂടാൻ പറന്നെത്തുന്ന നീർകാക്കകളും ഊഴം കാത്ത് ബോട്ടിന് മുകളിലിരിക്കുന്ന കൊറ്റികളും
 
ഉദ്ഘാടനം കഴിയും മുമ്പേ ആശ്രാമം ലിങ്ക് റോഡ് - ഓലയിൽ കടവ് പാലത്തിന്റെ സുരക്ഷാ ഭിത്തി തകർന്നുവീണ നിലയിൽ. ഔദ്യോഗിക ഉദ്ഘാടനം നടന്നില്ലെങ്കിലും വാഹനങ്ങൾക്ക് കടന്നുപോകാൻ തടസമില്ല
 
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനായ് തേക്കിൻ ക്കാട് മൈതാനിയിൽ കുഴികൾ മഴ ഭീഷണി മൂലം മൂടിയിട്ടപ്പോൾ
 
തൃശൂർ പൂരത്തോടനു ബന്ധിച്ചുള്ള നിലപന്തലിന്റെ പണി പുരോഗമിക്കുന്നു
  TRENDING THIS WEEK
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.