EDITOR'S CHOICE
 
ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ നടന്ന വാഹന പരിശോധനയിൽ ഇരുചക്രവാഹന യാത്രക്കാരന്റെ ഇ -പാസ്സ് പൊലീസ് പരിശോധിക്കുന്നു.
 
അന്നത്തിനായി...ലോക്ക് ഡൗൺ ദിനമായ ഇന്നലെ എറണാകുളം ബോൾഗാട്ടി ജെട്ടിയുടെ സമീപം ചെമ്മീൻ വെയിലിൽ ഉണക്കിയ ശേഷം കുട്ടയിലേക്ക് ശേഖരിക്കുന്ന പ്രദേശവാസി .
 
ഈ വീട്ടിൽ ലോക്കില്ലാ... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുട്ടികളെല്ലാം വീടുകളിൽ തന്നെയാണ്. വെക്കേഷൻ സമയമായതിൽ ഓൺലൈൻ ക്ലാസിന്റെ ഭയവുമില്ല. വീടിന്റെ സമീപത്ത് മരക്കൊമ്പുകളും ചാക്കുകളും വെച്ച് നിർമിച്ച കളിവീട്ടിൽ കളിച്ചിരിക്കുകയാണ് കുട്ടികൾ.മലപ്പുറം പൂക്കോട്ടൂരിൽ നിന്നുള്ള കാഴ്ച.
 
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ധ്രുതകർമ്മ സേന മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 19 സിവിൽ സ്റ്റേഷൻ പരിധിയിലുള്ളവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു
 
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന നിയുക്ത എം .എൽ .എ വി.കെ പ്രശാന്ത്
 
ഒരു കൈ സഹായം... ലോക്ഡൗണിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർക്ക് സംഭാരം വിതരണം ചെയ്യുന്ന പാലക്കാട് സ്വദേശി ഗണേഷ്. നഗര പരിധിയിൽ സ്കൂട്ടറിൽ സൗജന്യമായാണ് വിതരണം
 
ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി.ബി അംഗം എം.എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
 
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി .കേരളകൗമുദി തിരുവനന്തപുരം ,ആലപ്പുഴ യൂണിറ്റ് ചീഫ് എസ് .വിക്രമൻ ,കൗമുദി ടി .വി ബ്രോഡ് കാസ്ട്ടിംഗ് ഹെഡ് എ .സി റെജി എന്നിവർ സമീപം
 
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ.
 
അനുഗ്രഹമുഴിഞ്ഞ്... കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്.
 
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു.
 
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
 
നൂറ്മേനി വിളയിക്കാൻ... വേനൽമഴ ലഭിച്ചതോടെ കർഷകർ പാടശേഖരം പാക്കപ്പെടുത്തി തുടങ്ങി ഊഴുത് മറിച്ച കൃഷിസ്ഥലത്ത് വിത്ത് കുഴിച്ചിടുന്ന കർഷക തൊഴിലാളി. പാലക്കാട് വാളയാർ റൂട്ടിൽ കനാൽപ്പിരുവ് ഭാഗത്ത് നിന്ന്.
 
ബ്രെയ്ക്ക് ദി ചെയിൻ ബ്രെയ്ക്ക് ആയപ്പോൾ... കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി കൈകഴുക്കാനായി വെച്ച വെള്ളവും വാഷ് മ്പൈയ്സും നിശ്ചലമായപ്പോൾ. ദിനംപ്രതി വിവിധ ആവിശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് ഇത് ഉപയോഗിക്കാൻ സാധിക്കാതെ അവസ്ഥയാണ് ഇപ്പോൾ.
 
നിദ്രയിലും ഭദ്രമായി... ലോക്ക് ഡൗൺ ദിനമായ ഇന്നലെ നഗരത്തിലൂടെ കടന്നുപോകുന്ന ലോറിക്ക് മുകളിൽ മാസ്ക്ലി അണിഞ്ഞിരുന്ന് ഉറങ്ങുന്നയാൾ. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
 
ചൂണ്ടയിടീൽ... വള്ളത്തിൽ നിന്ന്‌ ചൂണ്ടയിടുന്ന കുട്ടികൾ. കുമരകം കോട്ടത്തോട്ടിൽ നിന്നുള്ള കാഴ്ച.
 
വർണ്ണാഭം... തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ മണികണ്ഠനാൽ, നടുവിലാൽ, നായ്കനാൽ എന്നീ ഭാഗങ്ങളിലെ നില പന്തലുകൾ.
 
താറാവ് റെഡി... പക്ഷിപ്പനിയേ തുടർന്ന് പ്രതിസന്ധിയിലായ താറാവ് കർഷകർ പ്രതീക്ഷയോടെ വീണ്ടും സജീവമാകുകയാണ്. കോട്ടയം കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം വിൽപ്പനക്കെത്തിച്ച താറാവുകൾ.
 
ഞാൻ ഒരുങ്ങി വരാം... തിടമ്പേറ്റി പോകുന്ന തിരുവമ്പാടി ചന്ദ്രശേഖരനു സമീപത്തുക്കൂടി തനിക്കുള്ള തീറ്റയുമായി പോകുന്ന കൊമ്പൻ തൃശൂർ ഷൊർണ്ണൂർ റോഡിൽ നിന്ന്.
 
ഒരുമയുണ്ട്...ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാത്തവർക്കായി പൊതിച്ചോർ നൽകാനെത്തിയ സന്നദ്ധ പ്രവർത്തകൻ പക്ഷിമൃഗാതികൾക്കായി വെച്ചിട്ട് പോയ ഒരു പൊതിച്ചോറിൽ നിന്ന് പങ്കിട്ട് കഴിക്കുന്ന കാക്കയും എലിയും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കാഴ്ച
 
ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാത്തവർക്കായി പൊതിച്ചോർ നൽകാനെത്തിയ സന്നദ്ധ പ്രവർത്തകൻ പക്ഷിമൃഗാതികൾക്കായി വെച്ചിട്ട് പോയ പൊതിച്ചോറിൽ നിന്ന് കഴിക്കുന്ന കാക്കയും എലിയും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കാഴ്ച
  TRENDING THIS WEEK
സുരക്ഷാ വലയമൊരുക്കി... കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കകരയിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്ന ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ
തൃശുർ ജനറൽ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്ന ആംബുലൻസുകൾ.
ലോക്ക് ഡൗണിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാപ്പനംകോട് നടന്ന വാഹന പരിശോധന
ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി.ബി അംഗം എം.എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് അട്ടകുളങ്ങരയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സൈക്കിളിൽ എത്തിയ യുവാവിനോട് പൊലീസ് വിവരങ്ങൾ ആരായുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് പാലക്കാട് ഐ.എം.എ ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുന്നു.
ട്രെയിനിൽ കയറാനായി റെയിൽവെ‌യ്ക്ക് സമീപമുള്ള റോഡ് മുറിച്ചു കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ. ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ റോഡിൽ പൊലീസ് പരിശോധനക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്.
കരുതൽ... ലോക്ഡൗണിന് മുന്നോടിയായി വലിയങ്ങാടിയിൽ നിന്ന് കടകളിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളുമായി സ്കൂട്ടറിൽ പോവുന്നയാൾ.
തിരുനക്കരയിൽ വാഹനപരിശോധനക്കിടെ പൊലീസിനെ സത്യവാങ്ങ്മൂലം കാണിക്കുന്ന യാത്രക്കാർ.
നടപടി... കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ നിയന്ത്രണത്തെ തുടർന്ന് മതിയായ രേഖകൾ കൈവശം വക്കാതെ കാറിൽ പുറത്തിറങ്ങിയ ആളിൽ നിന്ന് പിഴ ചുമത്തിയ ശേഷം നോട്ടിസിൽ ഒപ്പുവെപ്പിക്കുന്ന പൊലിസ് ഉദ്യോഗസ്ഥൻ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നൊരു ദൃശ്യം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com