EDITOR'S CHOICE
 
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു പടിയിറങ്ങുമ്പോൾ കൂട്ടുകാരിയെ കെട്ടി പിടിച്ചു  വിഷമം പങ്കിടുന്ന വിദ്യാർത്ഥിനി , കൊല്ലം സെന്റ് ജോസഫ്സ് കോൺവെന്റ് ജി.എച്ച്.എസ്.എസ്സിൽ നിന്നുള്ള കാഴ്ച്ച.
 
ആശാവർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലം കോർപ്പറേഷൻ പരിധിയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോർപ്പറേഷനു മുന്നിൽ നടത്തിയ ധർണ്ണ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു.
 
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് കൂട്ടുകാരെ പിരിയുന്ന വിഷമം പങ്കിടുന്ന വിദ്യാർത്ഥിനികൾ, കൊല്ലം സെന്റ് ജോസഫ്സ് കോൺവെന്റ് ജി.എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
 
ദേശീയ തൊഴിലാളി സംരക്ഷണ ദിനാചരണത്തിൽ ഭാഗമായി കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ചിന്നക്കടയിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ജില്ലാ സെക്രട്ടറി സി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
 
വേനൽ മഴയായിട്ടും നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസറെ ഉപരോധിച്ച് സമരം ചെയ്തവരെ തടയാനെത്തിയ കോട്ടയം വെസ്റ്റ് എസ് ഐ വി.വിദ്യ ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷുമായും വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാറുമായും വി.ജെ.ലാലിലുമായും തർക്കിക്കുന്നു
 
മലപ്പുറത്ത് ഇന്നലെ പെയ്ത മഴയിൽ റോഡിലെ ചളിവെള്ളം ചാടികടന്ന് റോഡ് മുറിച്ച് കിടക്കുന്ന യുവാക്കൾ. മലപ്പുറം പാസ്പോർട്ട്‌ ഓഫീസിന് സമീപത്ത് നിന്നുള്ള ദൃശ്യം
 
വേനൽ മഴയായിട്ടും നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസറെ ഉപരോധിച്ച് സമരം ചെയ്തവരെ തടയാനെത്തിയ കോട്ടയം വെസ്റ്റ് എസ് ഐ വി.വിദ്യ ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷുമായും വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാറുമായും വി.ജെ.ലാലിലുമായും തർക്കിക്കുന്നു
 
കോട്ടയം എം.ഡി.എച്ച്.എസ് സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സിയുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് ലഹരി വിരുദ്ധ പ്രതിജ്ഞചടങ്ങിൽ പങ്കെടുത്ത ശേഷം കിട്ടിയ ഐസ് ക്രീമും കഴിച്ചു കൊണ്ട് ഹാളിന് പുറത്തേക്ക് വരുന്ന വിദ്യാർത്ഥികൾ
 
മയൂരനൃത്തം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന കാഴ്ച ശ്രീബലി എഴുന്നള്ളത്തിൽ മയൂരനൃത്തം അവതരിപ്പിക്കുന്നു.
 
ഉത്സവങ്ങളിൽ ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം ഇന്നെലെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ബാരിക്കേഡിന് പിന്നിൽന്നിന് ആസ്വദിക്കുന്നവർ
 
ഇത് കൊള്ളാം... പാലക്കാട് കോട്ടമൈതാനിയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അജൈവമാലിന്യ വസ്തുകളിൽ നിന്ന് ഉപകാരപ്രദമായ വസ്തുകൾ നിർമ്മിക്കുന്നതിനുളള മെഗാ പരിശീലന പരിപാടിയിൽ അഗളി ഹരിത കർമ്മ സേനാഗങ്ങൾ.
 
ശ്രീബലി എഴുന്നള്ളത്ത്... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു.
 
ഫ്ലാഷ് മൊബ്... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെൻറും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മൊബിൽ നിന്ന്.
 
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരം
 
പാലക്കാട് നഗരസഭ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ ആദംസ് കോളജിലെ വിദ്യാർത്ഥികൾ ചുമരിൽ ചിത്രങ്ങൾ വരയ്ക്കുന്നു .
 
തിരുവനന്തപുരം ഗവഃ വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ.
 
മിസ്സ്‌ യു മിസ്സേ. .. എസ് എസ് എൽ സി പരീക്ഷക്ക് ശേഷം അധ്യാപികയായ സവിത ടീച്ചറെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന ജി എച്ച് എസ് എസ് കുറ്റിപ്പുറം സ്കൂളിലെ വിദ്യാർഥികൾ
 
വേനൽ മഴയായിട്ടും നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസറെ ഉപരോധിച്ച് സമരം ചെയ്തവരെ തടയാനെത്തിയ കോട്ടയം വെസ്റ്റ് എസ് ഐ വി.വിദ്യ മൊബൈലിൽ വീഡിയോ റിക്കാഡ് ചെയ്ത് കൊണ്ട് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷുമാറുമായും വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാറുമായും തർക്കിക്കുന്നു
 
അൽപം വിശ്രമിക്കാം...വേനൽ മഴ എത്തിയെങ്കിലും ഉച്ചസമയത്ത് ചൂട് അസഹനൂയമാണ് , കനത്ത വെയിലിൽ ക്ഷീണിതയായ യാത്രക്കാരിയുടെ വിശ്രമം, തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നുള്ള കാഴ്ച.
 
പണിപ്പെട്ട് തപ്പിയെടുത്ത മീനിനെ റാഞ്ചിയെടുക്കാനായി പിന്നാലെയെത്തിയ ഇരണ്ടപ്പക്ഷിയിൽ നിന്നും കൊക്കിലൊതുക്കിയ മീനുമായി പറന്നുയരുന്ന ഇരണ്ടപ്പക്ഷി. ആലപ്പുഴ നെടുമുടിയിൽ നിന്നുളള ദൃശ്യം
 
ആലപ്പുഴ ജില്ലാ പഞ്ചായത്തും, ആര്യാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് വയോജനങ്ങൾക്കായി കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച "ആനന്ദം" കലോത്സവത്തോടനുബന്ധിച്ച് കയർപിരി മൽസരം സംഘടിച്ചപ്പോൾ
 
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു
 
ജലദിനം... വേനലിന്റെ ചൂടിൽ മനുഷ്യരെ പോലെ വലഞ്ഞു പോവുകയാണ് പക്ഷി മൃഗാതികളെല്ലാം. കുടിവെള്ളം തേടി നിളയുടെ മടിത്തട്ടിലിറങ്ങിയ കരിംകൊക്ക് വരണ്ട നദിയിലെ ഉണങ്ങിയ മരത്തടിക്ക് മുകളിൽ ഇരിക്കുന്നു. പശ്ചാത്തലത്തിൽ കുറ്റിപ്പുറം പാലം കാണാം.
 
ഇലന്തൂരിന് സമീപം കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് വഴിയിൽ നിന്ന് പുരയിടത്തിലേക്ക് കയറിയുണ്ടായ അപകടം.
 
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
 
രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ടീം ബസിലിരുന്ന് ട്രോഫി ഉയർത്തി കാണിക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മകൻ സ്റ്റീവ് സച്ചിൻ
 
രഞ്ജി ട്രോഫി ഫൈനലിൽ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ.
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്.
 
നികുതി ദായകരോട് തൃശൂർ കോർപറേഷൻ അനീതി കാണിക്കുന്നു വെന്ന് ആരോപ്പിച്ച് മേയർ എം.കെ വർഗീസ് മുൻപാകെ ഡെപ്യൂട്ടി മേയർ എം.എൽ റോസി ബജറ്റ് അവതരിപ്പിക്കുമ്പോൾ ബജറ്റ് കീറി വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ
 
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ശേഷം അഛനോടൊപ്പം  സ്കൂട്ടറിൽ പോകുന്ന വിദ്യാർത്ഥി തൻ്റെ കൂട്ടുക്കാരനെ കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുന്നു  വിദ്യാഭ്യാസ വകുപ്പിൻ്റ അറിയിപ്പ് അനുസരിച്ച് ഇക്കുറി പരീക്ഷ കഴിഞ്ഞ ശേഷം മറ്റ് ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കി മാതാപിതാക്കൾ വിളിച്ച് കൊണ്ട് പോകണമെന്നാണ് തൃശൂർ സി.എം.എസ് സ്കൂളിൽ നിന്നൊരു ദൃശ്യം
 
ക്രിക്കറ്റ് താരം വിഘ്‌നേഷ് പുത്തൂരിന് ലഭിച്ച ഉപഹാരങ്ങൾക്ക് മുന്നിൽ നിൽക്കുന്ന അമ്മ കെ പി ബിന്ദു, അച്ഛൻ സുനിൽ കുമാറും
 
മാപ്രാണം സെൻ്ററിൽ റോഡ് നിർമ്മാണത്തിനായ് പൊളിച്ചിട്ട റോഡിൽ ചെളിവെള്ളം കെട്ടി യാത്ര ദുരിതമായി തീർന്നപ്പോൾ
 
ചുട്ട് പൊള്ളുന്ന കനത്ത വേനൽ ചൂടിൻ്റെ കാഠിന്യത്താൽ തൻ്റെ നന്നഞ്ഞ യൂനിഫോമുമായി തൃശൂർ എം.ജി റോഡിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ
 
തൃശൂർ എം.എൽ.എ റോഡിൽ ചതുപ്പ് സ്ഥലത്ത് തീപിടിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് തീ തല്ലി കെടുത്താൻ ശ്രമിക്കുന്നു റോഡ് വക്കിൽ ഇട്ട മാലിന്യങ്ങൾ കത്തിച്ചതിനെ തുടർന്നാണ് തീ പിടിച്ചത് കാലത്ത് പടർന്ന തീ വൈകുന്നേരം വരെ നീണ്ട് നിന്നു
 
തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള വെജിറ്റബിൾസ് ആൻ്റ് ഫ്രൂട്ട് കാർവിംഗ് പരിശീലനം പരിപാടിയിൽ പരിശീലനം ലഭിച്ചവർ | തങ്ങൾ ഉണ്ടാക്കിയ വ്യത്യസ്ത രൂപങ്ങളുമായി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പരിശീലന പരിപാടി
 
ഇന്ന് ലോക ജലദിനം... വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ശുദ്ധജല ക്ഷാമം വലിയ പ്രശ്‌നം തന്നെയാണ്. റോഡ് മാർഗം എത്തിപ്പെടാൻ കഴിയാത്ത കൈനകരി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ വിതരണം ചെയ്യാനായി പള്ളാത്തുരുത്തിയിലെ ആർ.ഒ പ്ലാന്റിൽ നിന്ന് വള്ളങ്ങളിലെത്തി കുടിവെള്ളം ശേഖരിക്കുന്നു
  TRENDING THIS WEEK