പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്റ്റേഷന് മിഷന് ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം

മലപ്പുറം കോട്ടക്കുന്നിൽ നടന്ന സർക്കാരിന്റെ 4ആം വാർഷികത്തോടാനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വള്ളികുന്ന് കയർ വ്യവസായ സംഘത്തിലെ അംഗം കയർ പിരിക്കുന്നു
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി മിഠായി വാങ്ങി ഓടിപ്പോകുന്നു
പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മറ്റി കളക്ടറിലേറ്റിലേക്ക് നടത്തിയ മാർച്ച്
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,മുൻ എംഎൽഎ കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി ,അഡ്വ.ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ്,സുധാ കുര്യൻ തുടങ്ങിയർ സമീപം
മലപ്പുറം വ്യാപാര വ്യവസായി ഓഡിറ്റോറിയത്തിൽ നടന്ന വികസിത കേരളം കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ സ്വീകരിക്കുന്നു
മഴ മുന്നറിയിപ്പുണ്ടെങ്കിലും ജില്ലയിൽ വെയിൽ ശക്തമാണ്. വെയിലിൽ വാഴയില ചൂടി സൈക്കിൾ ഓടിച്ചുപോകുന്നയാൾ. പൊന്നാനി കർമ്മ റോഡിൽ നിന്നുള്ള കാഴ്ച