ആഘോഷം പൊട്ടിയാൽ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ ഓടി മാറുന്ന പ്രവർത്തകർ.
നിലമ്പൂർ മധുരം... നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ലഡ്ഡു വിതരണം ചെയ്ത് ആഹ്ളാദം പങ്കിട്ടപ്പോൾ.ര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ലഡ്ഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടപ്പോൾ
കൊതിപ്പിച്ചിട്ട് പോയല്ലോ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ബസിൽ ഇരുന്ന കുട്ടിക്ക് ലഡ്ഡു നൽകവേ ബസ് എടുത്ത് പോയപ്പോൾ.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
ശ്രീപദ്മനാഭ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ നടന്ന അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ പരിപാടിയിൽ (1) ഭാരതാംബയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ വേദിയിൽ സംഘാടകരുമായി ചർച്ചയിൽ (2) ഗവർണർക്ക് നേരെ പ്രതിഷേധവുമായി ഹാളിൽ പ്രവേശിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ തടയുന്ന പൊലീസുകാരും മർദിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരും (3) പ്രതിഷേധക്കാരെ നീക്കിയ ശേഷം വേദിയിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ശ്രീപദ്മനാഭ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ നടന്ന അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ പരിപാടിയിൽ പങ്കെടുത്ത ശേഷം രാജ്ഭവനിലേക്ക് തിരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കനത്ത സുരക്ഷയിൽ ഔദ്യോഗിക വാഹനത്തിലേക്ക് ആനയിക്കുന്നു.
റവന്യു വകുപ്പും സർവേ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഭൂമി' ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവിന്റെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായെത്തിയ ഹിമാചൽ പ്രദേശ് റവന്യു വകുപ്പ് മന്ത്രി ജഗത് സിംഗ് നേഗിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകുന്നു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എ.എ.റഹിം എം.പി എന്നിവർ സമീപം
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് മീങ്കര ഡാമിന്റെ ഷട്ടർ തുറന്നേപ്പോൾ.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ സ്കൂൾതല കർമ്മ പദ്ധതിയുടെ തിരുവനന്തപുരം ഗവ: കോട്ടൺഹിൽ ജി.എച്ച്.എച്ച്.എസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, വാർഡ് കൗൺസിലർ രാഖി രവികുമാർ, മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി രാജേഷ് , ആന്റണി രാജു എം.എൽ.എ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ സ്കൂൾതല കർമ്മ പദ്ധതിയുടെ തിരുവനന്തപുരം ഗവ: കോട്ടൺഹിൽ ജി.എച്ച്.എച്ച്.എസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന വിദ്യാർത്ഥികൾ