EDITOR'S CHOICE
 
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ആഡംബര ഉല്ലാസക്കപ്പലായ എം.വി. എംപ്രസ്സ്
 
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ സ്ക്കൂൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ വിവിധ സ്ക്കൂൾക്കായി ബി.ഇ.എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ പാഠപുസ്തക്കങ്ങൾ ഇറക്കുന്ന തൊഴിലാളികൾ.
 
എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ സി-ഹെഡിന്റെ എകോപനത്തിൽ ചാത്യാത്ത് നടപ്പാതയിൽ നടത്തിയ 'കനോപ്പി ആർട്ട്ഹോളിക്ക്' ചിത്രകലാ ക്യാമ്പിലെ കലാസൃഷ്ടി ഉദ്‌ഘാടനം നിർവഹിച്ച ശേഷം നോക്കിക്കാണുന്ന കഥാകൃത്ത് ശ്രീ. പി.എഫ്. മാത്യൂസ്, മേയർ എം. അനിൽകുമാർ, തുടങ്ങിയവർ.
 
കൂരയ്ക്ക് മീതെ... ബഹുനില കെട്ടിടത്തിന് മുകളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച.
 
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ പിതാവും മലയാള സാഹിത്യത്തിലെ സവ്യസാച്ചിയുമായിരുന്ന "സി.വി കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത ചിത്രലേഖനങ്ങൾ" പ്രകാശനം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയ്ക്ക് കലാപൂർണ്ണ പബ്ളിക്കേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഡോ. പി.കെ. സുകുമാരൻ നൽകി നിർവഹിക്കുന്നു.
 
മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ ആഡംബര യാത്ര കപ്പലിൽ നിന്നും ഇറങ്ങിയ യാത്രക്കാരെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പും പോർട്ട് ട്രസ്റ്റും ചേർന്ന് നൽകിയ സ്വീകരണം.
 
94 - മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ പൂജ നടത്തുന്ന ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ
 
നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചപ്പോൾ. പുതിയതുറ കിഴക്കേക്കരത്താൻവിള സ്വദേശി ജോയിയുടെ ഫോർഡ് ഐക്കൺ കാറാണ് കത്തിയത്. കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് ജോയിയും സുഹൃത്ത് യൂജിനും കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സെത്തി തീയണച്ചു. ദേശീയപാതയിൽ സ്വദേശാഭിമാനി ഹാളിന് മുന്നിൽ ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം.
 
നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു.
 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ.
 
ജീവിതവലയം... എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
 
വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ തുഴഞ്ഞ് നീങ്ങുന്ന മത്സ്യതൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
 
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
 
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
 
എറണാകുളം പള്ളൂരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കേബിൾ ലൈനിൽ കൂടി കടന്ന് പോകുന്ന അണ്ണാൻ.
 
അണ്ണാരക്കണ്ണനും തന്നാലായത്... എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ ചായക്കടയിൽ ചായക്കുടിക്കാനെത്തുന്നവരുടെ ചങ്ങാതിയാണി അണ്ണാരക്കണ്ണൻ. ആളുകൾ മരച്ചില്ലയിൽ വച്ചു കൊടുത്ത ബിസ്ക്കറ്റ് കഷണം എടുത്തു ഭക്ഷിക്കുകയാണ് അണ്ണാൻ.
 
ഒരു കൈ സഹായം... ജെ.സി.ബിയുടെ കൈ ഉപയോഗിച്ച് വാഹനത്തിൽ തടി കയറ്റുമ്പോൾ. തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
 
പറന്ന്കൊത്തി... പഴുത്ത് പാകമായി നിൽക്കുന്ന പപ്പായ കൊത്തിയെടുക്കാൻ കൂട്ടത്തോടെ എത്തിയ കിളികൾ. പാലക്കാട് ചിറ്റൂർ വിളയോടി ഭാഗത്ത് നിന്ന്.
 
പുൽ ട്രാക്ക്...കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ
 
എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു
 
തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച പാര മാസ്റ്റേഴ്സ് ദേശീയ ഇൻഡോർ ഗെയിംസിൻ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആർ.ബിന്ദുവിനൊപ്പം സെൽഫി എടുക്കുന്ന കായിക താരങ്ങൾ
 
പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു.
 
മഴ മറവിൽ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ
 
പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം.
 
കരുതലോടെ കായികം... പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ
 
ലാൻഡിംഗ്... പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഒന്നാംസ്ഥാനം നേടുന്ന ജോസഫ് ടി.ജെ,മഹാരാജാസ് കോളേജ്,എറണാകുളം
 
മലപ്പുറം രാമപുരം പാടശേഖരത്തിൽ ഇര തേടുന്ന കൊക്കുകൾ.
 
കരയടുപ്പിക്കാൻ...ന്യൂനമർദ പ്രഭാവത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മഞ്ഞ അലർട്ട് കാര്യമായും ബാധിക്കുന്നത് മത്സ്യ തൊഴിലാളികളെയാണ്. ആഴക്കടലിലേക്ക് പോകാതെ കടൽ തീരത്ത് കമ്പവല വിരിച്ച ശേഷം വലയിലകപ്പെട്ട മത്സ്യങ്ങളെ തൊഴിലാളികൾ കൂട്ടമായി കരയിലേക്ക് വലിച്ചു കയറ്റുന്ന ഈ കാഴ്ച തലശ്ശേരി കടപ്പുറത്തു നിന്ന്
 
ജീവിത'വല'യം...പൊക്കാളി കൃഷി വിളവെടുപ്പ്കഴിഞ്ഞ മീൻക്കെട്ടിൽ അവശേഷിക്കുന്ന മത്സ്യങ്ങളെ പിടിക്കൂടുവാനായി ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികളായ ദമ്പതികൾ. കുമ്പളങ്ങി ആഞ്ഞിൽത്തറയിൽ നിന്നുള്ള കാഴ്ച
 
കേബിൾ കുരുക്കിൽ...കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന റോഡരികിലെ പോസ്റ്റിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടായി കേബിളുകൾ കുരുങ്ങിക്കിടക്കുന്നു
 
വരമ്പേലൊരു ചായനേരം... പാടത്തെ ജോലിക്കിടയിലുള്ള വിശ്രമ വേളയിൽ പാടവരമ്പത്തിരുന്നു പ്രഭാതഭക്ഷണം കഴിക്കുന്ന കർഷക തൊഴിലാളികൾ. ആലപ്പുഴ നെടുമുടി പണ്ടാരക്കുളത്തുനിന്നുള്ള ദൃശ്യം.
 
നിങ്ങൾ കഴിച്ചോളു ഞാൻ കാവലുണ്ട്...വഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ നിന്ന് ഭക്ഷണം തേടുന്ന ആട്ടിൻ കൂട്ടത്തെ കൗതുകത്തോടെ നോക്കി റോഡിൽ ഇരിക്കുന്ന തെരുവ് നായ. എറണാകുളം ചിലവന്നൂർ റോഡിൽ നിന്നുള്ള കാഴ്ച
 
വീഴില്ല, ഞാൻ ചെറുപ്പമാ... കോട്ടയം ജില്ലാ കോൺഗ്രസ് പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന യോഗം ഉദ്ഘാടനം ചെയ്യാനായി രമേശ് ചെന്നിത്തല ഡി.സി.സി ഓഫീസിൽ രണ്ടാം നിലയിലെ ഹാളിലേക്ക് സ്റ്റെപ്പ് കയറുന്നതിനിടെ കാലൊന്ന് തെറ്റിയപ്പോൾ . കെ.സി.ജോസഫ് , ജോസഫ് വാഴക്കൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം ഫോട്ടോ: ശ്രീകുമാർ ആലപ്ര
 
ചെളിക്കുണ്ട്...കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ കുഴികൾ മൂടാൻ ഇട്ട മണ്ണ് മഴ പെയ്തപ്പോൾ ചെളിക്കുണ്ടായി മാറിയപ്പോൾ
  TRENDING THIS WEEK
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം തുറമുഖത്തൊരു ചരക്കു കപ്പലെത്തി. എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായിട്ടാണ് കപ്പൽ എത്തിയത്.
ഔഷധി ചെയർമാനും, മുൻ കളക്ടറുമായ കെ.ആർ. വിശ്വംഭരന്റെ ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകൻ അഭിരാമൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
ലാസ്റ്റ് സല്യൂട്ട്...ഔഷധി ചെയർമാനും എറണാകുളം മുൻ കളക്ടറുമായ ഡോ വിശ്വംഭരന്റെ ഭൗതിക ശരീരം പച്ചാളം ശാന്തികവാടത്തിൽ എത്തിച്ചപ്പോൾ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തുന്ന റോളർ സ്കേറ്റിംഗ് പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
അടുപ്പിൽ തീപുകക്കാൻ... സ്റ്റേജ് ഷോകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാളീ മജീഷ്യൻ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയിൽ തീപടർത്തി ചായ തിളപ്പിച്ചുകൊണ്ട് മാജിക് കാണിച്ച് പ്രതിഷേധിക്കുന്നു.
എറണാകുളം ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങുന്ന മുസ്ലിംലീഗ് നേതാവും, എം.എൽ.എ യുമായ പി.കെ. കുഞ്ഞാലിക്കുട്ടി
ഒരുമിച്ച് പോകാം...കോട്ടയം ഡി.സി.സിഹാളിൽ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ ഉമ്മൻചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വേദിയിലേക്ക് സ്വീകരിക്കുന്നു.ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാന്ത്രികരുടെ സംഘടനയായ മലയാളി മജീഷ്യൻസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ തലയിൽ തീ കത്തിച്ചു ചായ ഉണ്ടാക്കി പ്രതിഷേധിക്കുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com