EDITOR'S CHOICE
 
യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്റെ മാതാപിതാക്കളെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സന്ദർശിച്ചപ്പോൾ.
 
തൊഴിൽ നൈപുണ്യ വകുപ്പു കൊച്ചിയിൽ സംഘടിപ്പിച്ച പ്ലാന്റേഷൻ നയം (കരട്) ശില്പശാല.
 
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ അവശിഷ്ടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കമ്പികൾ ലോറിയിൽ കയറ്റുന്നു.
 
സപ്ത ദീപങ്ങൾ തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.
 
തിരുവനന്തപുരത്ത് നിശാഗന്ധി ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 2020 ലെ നിശാഗന്ധി പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ പത്മഭൂഷൺ പ്രൊഫ. സി.വി ചന്ദ്രശേഖരന് സമ്മാനിക്കുന്നു.
 
മലപ്പുറം ടൗൺ ഹാളിൽ നടന്ന മലബാർ വിപ്ലവ നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ തൊണ്ണൂറ്റിയൊമ്പതാം രക്തസാക്ഷിത്വ അനുസ്മരണ ദിനാചരണം എം.പി. കെ.മുരളീധരൻ ഉത്‌ഘാടനം ചെയുന്നു.
 
തിരുവനന്തപുരത്ത് നിശാഗന്ധി ഫെസ്റ്റിന്റെ ഉദ്ഘാടനം.
 
ശബരിമല മകരവിളക്ക് കാലത്തെ തീർത്ഥാടനത്തിന് സമാപനംകുറിച്ച് മാളികപ്പുറത്ത് നടന്ന ഗുരുതി പൂജ.
 
കനകക്കുന്നിൽ ആരംഭിച്ച നിശാഗന്ധി നൃത്തോത്സവത്തിൽ ഒഡീസി, മോഹിനിയാട്ടം, കഥക്, മണിപ്പൂരി, ഛൗ എന്നീ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ച "നൃത്യധാര".
 
പൗരത്വഭേതഗതി നിയമത്തിനെതിരെ വി ദ പീപ്പിൾ നിശാഗന്ധിയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയിൽ നിന്ന്.
 
കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന്.
 
ലക്ഷദീപത്തിന് മുന്നോടിയായ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിയ ട്രയലും സൂര്യ കൃഷ്ണമൂർത്തിയുടെ ആഭിമുഖ്യത്തിൽ പദ്മതീർത്ഥത്തിൽ ഒരുക്കിയ പ്രത്യേക നൃത്ത പരിപാടി രാധാ -കൃഷ്ണയും.
 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന്റെ ഭാഗമായി രഞ്ജിനി കൃഷ്ണ അരുൺ അവതരിപ്പിച്ച മോഹിനിയാട്ടം.
 
മണികണ്ഠസ്വാമിയെ...എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പേട്ടതുള്ളൽ നൈനാർ മസ്ജിദിൽ നിന്ന് ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോൾ
 
എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പേട്ടതുള്ളലിൽ നിന്ന്
 
കിഴക്കേകോട്ട കുതിരമാളികയിൽ നടക്കുന്ന സ്വാതി സംഗീതോത്സവത്തിൽ വിഷ്ണുദേവ് നമ്പൂതിരി ആവതരിപ്പിച്ച സംഗീത കച്ചേരി.
 
ജലക്കാഴ്ച...മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ നീങ്ങുന്ന തൊഴിലാളികൾ. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച
 
പ്ലാസ്റ്റിക് നിർമാർജ്ജനത്തിൽ ഞാനും പങ്കുചേരാം ...തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കൂട് ഉണ്ടാക്കാൻ പ്ലാസ്റ്റിക് ചരട് കൊത്തി കൊണ്ടു പോകുന്ന കാക്ക
 
സുര്യനെ തോട്ടേയ്...വളർത്തു നായയെ വാനിലേക്ക് ഉയർത്തി ചിരികളിയിലാണ് യുവതി. പുതുവൈപ്പ് ബീച്ചിൽ നിന്നുള്ള സ്നേഹകാഴ്ച്ച.
 
നീണ്ട നാളുകൾക്കു ശേഷം ഗോകുലം ഗോപാലനുമൊത്തു പരസ്യചിത്രത്തിൽ അഭിനയിക്കാനെത്തിയ നടൻ ജഗതി ശ്രീകുമാർ.
 
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
 
ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ്... വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും.
 
ശബരിമല ശ്രീകോവിലിനരികിൽ അയ്യപ്പദർശനത്തിന് അച്ഛന്റെ തോളിലേറി കാത്തിരിക്കുന്ന മാളികപ്പുറം സൂര്യാസ്തമയവേളയിലെ മഴക്കാറിന്റെ പശ്ചാത്തലത്തിൽ.
 
എറണാകുളം മറൈൻ ഡ്രൈവിൽ നിന്നൊരു ചെറുപക്ഷി ഇരതേടുന്ന ദൃശ്യം.
 
കേരള കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പതിനാറ് വയസിന് മുകളിൽ ടിം കട്ട യിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ടീമിന്റെ പ്രകടനം
 
കേരള കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മത്സരത്തിൽ നിന്ന്
 
ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിന മത്സരം ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന്.
 
മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിന മത്സരം.
 
ശരവേഗത്തിൽ... തൃശൂർ പുത്തൻപീടിക തോന്ന്യാപാടത്ത് നടക്കുന്ന ഋഷഭ യാഗം കാർഷികോത്സവത്തിൽ സംഘടിപ്പിച്ച കന്നുപൂട്ടൽ മത്സരത്തിൽ നിന്ന്.
 
തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഭാരം ഉയർത്തി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നമന്ത്രി ഇ.പി. ജയരാജൻ.
 
തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോകുലം കേരളാ എഫ്‌സിയും ചെന്നൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
 
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌‌റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
 
ചിത്രപ്രദർശനം കാണാൻ ടാഗോർ തീയേറ്ററിലേക്ക് എത്തുന്ന ഡെലിഗേറ്റ്സ്
 
ഐ. എഫ്. എഫ്. കെ യുടെ ചിത്രപ്രദർശനം കാണാൻ എത്തിയ ഡെലിഗേറ്റ്സ്
 
ഐ. എഫ്. എഫ്. കെ യുടെ അവസാന ദിവസത്തെ പ്രദർശനം കാണാൻ എത്തിയ ഡെലിഗേറ്റ്സ്
 
ഐ എഫ് എഫ് കെ
 
ഐ എഫ് എഫ് കെ യുടെ പ്രധാന വേദിയായ ടാഗോറിൽ എത്തിയ ഡെലിഗേറ്റുകൾ
 
ഐ. എഫ്. എഫ്. കെയുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിലെത്തിയ ഡെലിഗേറ്റുകൾ
 
ഐ. എഫ്. എഫ്. കെയുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിലെത്തിയ സിനിമാതാരങ്ങളായ ശാന്തി ബാലചന്ദ്രനും ദിവ്യ പ്രഭയും
 
ഐ എഫ് എഫ് കെ - 2019
  TRENDING THIS WEEK
നീണ്ട നാളുകൾക്കു ശേഷം ഗോകുലം ഗോപാലനുമൊത്തു പരസ്യചിത്രത്തിൽ അഭിനയിക്കാനെത്തിയ നടൻ ജഗതി ശ്രീകുമാർ.
തൃശൂർ അശ്വനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന അന്തരിച്ച മുൻ എം.എൽ.എ അഡ്വ. വി. ബലറാമിന് ആദരാജ്ഞലികൾ അർപ്പിക്കുന്ന ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ.
കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകയെ പറഞ്ഞു വിടുന്ന വനിതാ പൊലീസ്.
തല്ലരുതേ പെയിന്ററാണെ... കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ അടിച്ചോടിക്കുന്നതിനിടയിൽ മതിലിൽ പെയിന്റ് ചെയ്യാനെത്തിയ ആളെയും ഓടിക്കുന്നു.
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകന്റെ വിവാഹത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രി ഷിബു ബേബി ജോൺ, കളക്ടർ ബി. അബ്ദുൾ നാസർ എന്നിവർ സമീപം.
ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ്... വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും.
തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിൽ നടന്ന സൗന്ദര്യ മത്‌സരത്തിൽ മിസ് ആൾ സെയിന്റ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട നേഹ രമാകാന്ത് [ മദ്ധ്യത്തിൽ ] ഫസ്റ്റ് റണ്ണറപ്പ് ടീന ജോസ് [ ഇടത്ത് ] സെക്കൻഡ് റണ്ണറപ്പ് കാരളിൻ സ്റ്റാൻലി [ വലത്ത് ] എന്നിവർ
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയതോടെ ഫാസ്ടാഗുള്ള വാഹനങ്ങൾ മാത്രം കടന്ന് പോകണമെന്ന് ബോർഡുമായി നിന്ന് തിരിച്ച് വിടുന്ന ജീവനക്കാർ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com