EDITOR'S CHOICE
 
രാധാകൃഷ്ണപ്പണിക്കർ രചിച്ച 'തൊമ്മൻ തുരുത്ത്' എന്ന നോവലിന്റെ പ്രകാശനം മുൻമന്ത്രി ജി.സുധാകരൻ എസ്.എൻ കോളേജ് മലയാളം വിഭാഗം പ്രൊഫസർ ഡോ.അമൃതയ്ക്ക് ആദ്യപ്രതി കൈമാറി നിർവഹിക്കുന്നു
 
നാട് ചുട്ടുപൊള്ളുന്നു...വേനൽ ചൂട് കടുത്തതോടെ പത്തുമണി കഴിഞ്ഞ ശേഷം പുറത്തിറങ്ങി നടക്കാനും ഇരുചക്ര വാഹനം ഓടിക്കുവാനും സാധികാത്ത വിധത്തിലാണ് നാടും നഗരവും രാവിലെ സ്കൂളിൽ പോകുമ്പോൾ ചൂട് കാരണം മുഖത്ത് വാഹനമോടിക്കുന്ന അമ്മയുടെ ഷാളുകൊണ്ടു മുഖം മറച്ചിരുന്നു യാത്ര ചെയുന്ന വിദ്യർത്ഥി. പച്ചാളത്ത് നിന്നുള്ള കാഴ്ച
 
അമ്മയെകാത്ത്...കത്തുന്ന വേനൽച്ചൂടിൽ മരച്ചില്ലയിലെ കൂട്ടിൽ അമ്മകാക്കക്കൊണ്ടുവരുന്ന ഭക്ഷണവും കാത്തിരിക്കുന്ന കാക്കക്കുഞ്ഞ്. ഹൈക്കോടത്തിക്കു സമീപത്തു നിന്നുള്ള കാഴ്ച്ച
 
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃകസംഗമ വേദിയിലേക്ക് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ ബാവ കടന്ന് വരുന്നു
 
മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃകസംഗമത്തിന് മുന്നോടിയായി കോട്ടയത്ത് നടന്ന പൈതൃക ഘോഷയാത്ര.
 
മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃകസംഗമത്തിൻ്റെ മുന്നോടിയായി കോട്ടയം നഹ്റു സ്റ്റേഡിയത്തിലെ സമ്മേളന നഗരിക്കു മുമ്പിൽ ബസലിയസ് മാർത്തോമാ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവ പതാക ഉയർത്തുന്നു.
 
ആനന്ദ സദസ്സില്‍...കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന കെ.പി.സി.സിയുടെ ജനകീയ ചർച്ചാ സദസില്‍ വിധവാ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പരാതി അറിയിക്കനെത്തിയ ലക്ഷ്മിയമ്മക്കും മകള്‍ രാധക്കും കോട്ടയം ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ് സിബി കൊല്ലാട് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് ഏറ്റപ്പോള്‍ സദസ്സില്‍ നിന്ന് നിറകണ്ണുകളോടെ നന്ദി പറയുന്ന ലക്ഷ്മിയമ്മ
 
സദസിന് നന്ദി... കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന കെ.പി.സി.സിയുടെ ജനകീയ ചർച്ചാ സദസില്‍ വിധവാ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പരാതി അറിയിക്കനെത്തിയ ലക്ഷ്മിയമ്മക്കും മകള്‍ രാധക്കും കോട്ടയം ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ് സിബി കൊല്ലാട് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് ഏറ്റപ്പോള്‍ കെ.പി.സി.സി നേതൃത്വത്തിന് മുന്നിലെത്തി നന്ദി പറയുന്ന ലക്ഷ്മിയമ്മയും രാധയും. സിബി കൊല്ലാട് സമീപം.
 
എം.ജി സർവകലാശാല കലോത്സവം വീ ദ പീപ്പിൾ ഓഫ് ഇന്ത്യയുടെ പ്രധാന വേദിയായ തിരുനക്കര മൈതാനം ദീ പാലംകൃതമാക്കിയപ്പോൾ സെൽഫി എടുക്കുന്ന അണിയറ പ്രവർത്തകർ
 
കുംഭ പൂര മഹോഝവത്തോടനുബന്ധിച്ച് നീണ്ടൂർ ശ്രീ കുറ്റ്യാനികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടന്ന കുംഭകുട ഘോഷയാത്ര
 
ആറ്റുകാൽ അമ്മയ്ക്ക് അട്ടക്കുളങ്ങര ജംഗ്‌ഷനിൽ പൊങ്കാലയിടുന്ന ബാംഗ്ലൂരിൽ നിന്നെത്തിയ 20 അംഗ സംഘം .ഇവർ ബാംഗ്ലൂരിൽ സ്‌ഥിരതാമസക്കാരായ മലയാളികൾ ആണ്
 
ആറ്റുകാൽ അമ്മയ്ക്ക് അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് മിനിമോളിന്റെ നേതൃത്വത്തിൽ ജയിലിന് മുന്നിൽ പൊങ്കാല ഇട്ടപ്പോൾ.
 
ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാല അർപ്പിച്ചശേഷം മടങ്ങുന്ന ദേവീഭക്തർ കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം.
 
ആറ്റുകാൽ അമ്മയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാലയിടുന്ന പൊലീസ് റാങ്ക് ഹോൾഡേഴ്സ് ഉദ്യോഗാർത്ഥികൾ
 
ആറ്റുകാൽ അമ്മയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാലയിടുന്ന ട്രാൻസ്ജെൻഡേഴ്സ്
 
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുന്നതിനായി മണ്ടപ്പുറ്റ് ഉണ്ടാക്കുന്ന ദേവീ ഭക്ത .കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം
 
പുഞ്ചക്കൃഷിയിറക്കിയ ആലപ്പുഴ നെടുമുടി മാത്തൂർ പാടശേഖരത്തിൽ കളനാശിനി തളിക്കുന്ന കർഷകൻ
 
ജീവിതവും ഭക്തിയും...ഭക്തി സാന്ദ്രമായി പൊങ്കാലയിടുന്നവരും ഭക്ഷണമുണ്ടാക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും.തൊടുപുഴയിൽ നിന്നുള്ള ചിത്രം
 
സ്നേഹത്തോളേന്തി... ഇളയ സഹോദരിയെ പുറത്തേറ്റി ഇതര സംസ്ഥാനക്കാരായ കുടുംബത്തിന് പിന്നാലെ പോകുന്ന പിഞ്ചു ബാലൻ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
 
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ സ്‌ത്രീ കുഞ്ഞിനെ തുറക്കുന്നു
 
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്ത
 
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബലൂൺ വില്പനക്കെത്തിയ നാടോടി സ്ത്രീയും കുഞ്ഞും
 
സമരാഗ്നി ജനകീയ പ്രഷോഭയാത്രക്ക് ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഏറെ വൈകിയതിനാൽ പ്രസംഗം അഞ്ചു മിനിറ്റാക്കി ചുരുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ആവശ്യപ്പെടുന്ന എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ
 
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
 
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
 
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
 
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആഹ്ളാദം പങ്കിടുന്നു
 
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്. സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുന്നു
 
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്.സിക്കെതിരെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയ ഡയമന്റാകോസ് ഡിമിട്രിയോസിന്റെ മുന്നേറ്റം.
 
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജിംനാസ്റ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് അക്രോബാറ്റിക് മത്സരത്തിൽ മഹാരാഷ്ട്ര ടീമിന്റെ പ്രകടനം.
 
തൊടുപുഴ ശ്രീ അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർഖികത്വത്തിൽ നടന്ന പൊങ്കാല
 
കെഎസ്ഇബി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർ നാഷണലിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
 
രക്ഷാമാർഗം....കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മസംഘത്തിന് രൂപം കൊടുത്ത പ്ലാവിൻ്റെ ചുവട് നശിച്ച് തുടങ്ങിയതിനെ തുടർന്ന് വൃക്ഷ വൈദ്യൻ കെ.ബിനു പ്രത്യേകം തയ്യാറക്കിയ മിശ്രിതം വച്ച് കെട്ടി ഒരുക്കുന്നു ഫോട്ടോ:റാഫിഎം. ദേവസി
 
തൃശൂർ പുഴയ്ക്കൽ ലുലു കൺവൻഷൻ സെൻ്റിൽ സംഘടിപ്പിച്ച സംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് ടി.പത്മനാഭൻ, കലാമണ്ഡലം ഗോപി , കെ. സച്ചിദാനന്ദൻ എന്നിവർ സമീപം
 
തൃശൂർ പുഴയ്ക്കൽ ലുലു കൺവൻഷൻ സെൻ്റിൽ സംഘടിപ്പിച്ച സംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായിവിജയൻ ടി.പത്മനാഭൻ, കലാമണ്ഡലം ഗോപി , കെ. സച്ചിതാനന്ദൻ എന്നിവരുമായി സൗഹൃദം പങ്കിടുന്നു
 
തൃശൂർ പുഴയ്ക്കൽ ലുലു കൺവൻഷൻ സെൻ്റിൽ സംഘടിപ്പിച്ച സംസ്കാരിക പ്രവർത്തകരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖാമുഖം പരിപാടിയാൽ പങ്കെടുക്കുന്ന ചലച്ചിത്ര താരം ഷൈൻ ടോം ചാക്കോ
 
കെ.പി.സി.സി സമരാഗ്നിയുടെ ഭാഗമായി കണ്ണൂരിൽ നടന്ന ജനകീയ ചർച്ച സദസ്സിൽ ഉളിക്കലിലെ കർഷകൻ പി.പി മായൻ കശുവണ്ടി മാങ്ങ നൽകിയപ്പോൾ
 
ഇറ്റുതുള്ളിയ്ക്കായി മാറിടം തുരന്ന്.. പൂർണ്ണമായും വറ്റിയ ഷിറിയ പുഴയിൽ കൃഷി നശിക്കാതിരിക്കാൻ കിണറുകൾ നിർമ്മിച്ച് മോട്ടോർ ഇറക്കിയിരിക്കുകയാണ്. കാസർകോട് അംഗടിമൊഗർ പാലത്തിന് താഴെ നിന്നുമുള്ള ദൃശ്യം.
 
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിൽ ജനങ്ങൾ പുഷ്പാർച്ചന നടത്തുന്നു.
 
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് മീനൂട്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
 
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര സന്ദർശനത്തിന് ശേഷം മടങ്ങുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
 
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായ വധുവരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും അയോധ്യയിൽ പൂജിച്ച അക്ഷതവും ഏറ്റവും വാങ്ങി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നു
 
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
 
ഗുരുവായൂർ ക്ഷേത്രത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസ് മേനോന്റെയും വിഹാഹത്തിന് ശേഷം കൈപ്പിടിച്ച് ആശംസകൾ നേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് ഗോപി ഭാര്യ രാധിക എന്നിവർ സമീപം
 
ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടി കലത്തി സ്വീകരിക്കുന്ന കളക്ടർ കൃഷ്ണ തേജ
 
ദീർഘസുമംഗലി ഭവ:... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ വധുവരന്മാർക്ക് അക്ഷതം നൽകുന്നു.
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com