എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
ശ്രീപദ്മനാഭ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ നടന്ന അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ പരിപാടിയിൽ (1) ഭാരതാംബയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ വേദിയിൽ സംഘാടകരുമായി ചർച്ചയിൽ (2) ഗവർണർക്ക് നേരെ പ്രതിഷേധവുമായി ഹാളിൽ പ്രവേശിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ തടയുന്ന പൊലീസുകാരും മർദിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരും (3) പ്രതിഷേധക്കാരെ നീക്കിയ ശേഷം വേദിയിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ശ്രീപദ്മനാഭ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ നടന്ന അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ പരിപാടിയിൽ പങ്കെടുത്ത ശേഷം രാജ്ഭവനിലേക്ക് തിരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കനത്ത സുരക്ഷയിൽ ഔദ്യോഗിക വാഹനത്തിലേക്ക് ആനയിക്കുന്നു.
റവന്യു വകുപ്പും സർവേ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഭൂമി' ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവിന്റെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായെത്തിയ ഹിമാചൽ പ്രദേശ് റവന്യു വകുപ്പ് മന്ത്രി ജഗത് സിംഗ് നേഗിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകുന്നു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എ.എ.റഹിം എം.പി എന്നിവർ സമീപം
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് മീങ്കര ഡാമിന്റെ ഷട്ടർ തുറന്നേപ്പോൾ.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ സ്കൂൾതല കർമ്മ പദ്ധതിയുടെ തിരുവനന്തപുരം ഗവ: കോട്ടൺഹിൽ ജി.എച്ച്.എച്ച്.എസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, വാർഡ് കൗൺസിലർ രാഖി രവികുമാർ, മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി രാജേഷ് , ആന്റണി രാജു എം.എൽ.എ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ സ്കൂൾതല കർമ്മ പദ്ധതിയുടെ തിരുവനന്തപുരം ഗവ: കോട്ടൺഹിൽ ജി.എച്ച്.എച്ച്.എസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന വിദ്യാർത്ഥികൾ
വന്യജീവികൾ ജീവനെടുക്കുമ്പോൾ സംരക്ഷണം നൽകേണ്ട സർക്കാർ നോക്കുകുത്തിയായി മാറുന്നുവെന്ന് ആരോപിച്ച് പാലക്കാട് ജില്ലാ കർഷക മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ഒലവക്കോട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബി.എം.എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
ആലപ്പുഴ ജില്ലാക്കോടതിപ്പാലം നവീകരണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
തൃശൂർ ലുലു കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച കേരള കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് സർവകലാശാല നൽകുന്ന 25 ലക്ഷത്തിൻ്റെ ചെക്ക് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മന്ത്രി പി.പ്രസാദും ചിരിച്ച് കൊണ്ട് പരസ്പരം കൈമാറിയപ്പോൾ രാജ് ഭവനിലെ കാവി കൊടിയേന്തിയ ഭാരതാബയുടെ ചിത്രത്തെ തുടർന്ന് പിണങ്ങി പോയിയ മന്ത്രിയും ഗവർണ്ണർ ഒന്നിച്ചുള്ള ആദ്യ പരിപാടിയാണിത്