EDITOR'S CHOICE
 
എസ്.എൻ.ഡി.പി വൈദിക യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡിലെ ജാതി വിവേചനത്തിനെതിരെ എറണാകുളം ശിവക്ഷേത്രത്തിന് സമീപം നടന്ന നാമജപ പ്രതിഷേധം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു
 
ടോക്യോ ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന എം.പി ജാബിറിന്റെ പ്രകടനം ആനക്കയം മുടിക്കോടിലെ വീട്ടിൽ ടി.വിയിൽ വീക്ഷിക്കുന്ന കുടുംബാംഗങ്ങൾ
 
വി .ശിവൻകുട്ടി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി .ജെ .പി നേമം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഈഞ്ചക്കലിലെ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
 
വി .ശിവൻകുട്ടി മന്ത്രിയുടെ ഈഞ്ചക്കലിലെ വസതിയിലേക്ക് ബി .ജെ .പി നേമം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിനോടനുബന്ധിച്ച് പൊലീസ് റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടന്ന് പോകാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാരി
 
കൊതുകിനെ തുരത്താൻ... കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ജോലികഴിഞ്ഞ് മടങ്ങുന്ന കോർപറേഷൻ താത്കാലിക ജീവനക്കാർ. ചിറ്റൂരിൽ നിന്നുള്ള കാഴ്ച.
 
തിരുവിഴാംകുന്ന് അമ്പലപ്പാറ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തലുണ്ടായ തീപിടുത്തം അണക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.
 
തിരുവിഴാംകുന്ന് അമ്പലപ്പാറ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തലുണ്ടായ തീപിടുത്തം.
 
വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾ ഇന്നലെ കണ്ണ് മൂടിക്കെട്ടി മുട്ടിൽ നിന്ന് നടത്തിയ സമരം
 
ആമ്പൽ പാടം...തിരുവാർപ്പ് പഞ്ചായത്തിലെ തിരുവായ്ക്കരി പാടശേഖരത്തിൽ നിറയെ വിരിഞ്ഞ ആമ്പൽ പൂക്കൾ.കൊവിഡ് പ്രോട്ടോക്കോൾ കാരണം നാട്ടുകാർ മാത്രമാണ് കാണാൻ വരുന്നത്
 
കോട്ടയം ചീപ്പുങ്കൽ വട്ടക്കായൽ പാടശേഖരത്തിൽ തീറ്റ തേടുന്ന നീലക്കോഴികൾ.
 
എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ സ്വകാരൃ വൃക്തിയുടെ മീൻക്കെട്ടിൽ തീറ്റ തേടി ജലോപരിതലത്തിൽ ഉയർന്നു വന്ന കരിമീനുകൾ.
 
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
 
ആകാശത്ത് നിരന്ന സിറോ ക്യുമൂലസ് മേഘങ്ങൾ തിരുനക്കര മൈതാനിയുടെ പ്രവേശനകവാടത്തിന്റെ പശ്ചാത്തലത്തിൽ.
 
പച്ചയണിഞ്ഞു... നെൽവയലും ഹരിതഭംഗിയുമണിഞ്ഞു നിൽക്കുന്ന പച്ചപ്പിന് നടുവിലൂടെ കടന്നു പോകുന്ന ട്രെയിൻ. എറണാകുളം ജില്ലയുടെ ഗ്രാമപ്രദേശമായ മുളംതുരുത്തിയിൽ നിന്നുള്ള കാഴ്ച.
 
ജലഗതാഗത വകുപ്പിന്റെ എറണാകുളം ബോട്ട് ജെട്ടിയിൽ കിടക്കുന്ന തകർന്ന ബോട്ട്.
 
പെരുന്നാൾ പിറ്റേന്ന് നിയന്ത്രങ്ങളൊന്നുമില്ലാതെ പാണക്കാട് തൂക്കുപാലത്തിലെത്തിയ സന്ദർശകർ. ജില്ലയിൽ കൊവിഡ് വ്യാപനം കൂടുമ്പോഴും ഇതൊന്നും വക വെക്കാതെയാണ് ആളുകൾ സന്ദർശനത്തിനെത്തുന്നത്.
 
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സ് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ 800 മീറ്ററിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ ടി.സൈഫുദ്ധീൻ
 
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ ഡിസ്‌കസ്സ് ത്രോയിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ കെ.അരവിന്ദ്.
 
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പെൺ കുട്ടികളുടെ 100 മീറ്ററിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ പി.ഡി.അഞ്ജലി
 
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ട്രാൻസ് ജെന്റർ വിഭാഗത്തിന്റെ ഷോട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടുന്ന മലബാർ ക്രിസ്റ്റ്യൻ കോളേജിന്റെ കെ.അനാമിക.
 
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ 400 മീറ്ററിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ ടി.സൈഫുദ്ധീൻ .
 
കണ്ണടച്ച് വിജയം...കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400മീറ്ററിൽ സ്വർണ്ണം നേടുന്ന എസ്.എൻ .കോളേജ് ചേളന്നൂരിന്റെ ജിസ്‌ന മാത്യു.
 
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാലക്കുടിയിലെ ബാൾ ഭവനിൽ പേരക്കുട്ടിക്കൾക്കൊപ്പം ദീപം തെളിയിക്കുന്ന മുൻ ഇന്ത്യൻ ഫുട്ബാൾ കോച്ച് ടി.കെ ചാത്തുണ്ണി
 
നൃത്ത, സംഗീത രൂപത്തിൽ രാമകഥ അവതരിപ്പിച്ച് നർത്തകി ഉഷാ ഫ്രെഡിയും സംഘവും. രാമായണ മാസത്തിൽ രാമകഥാമാധുരിയെന്ന പരിപാടിക്ക് പ്രിയമേറുകയും ചെയ്യുന്നുണ്ട്
 
'കുത്തൊഴുക്കിലും'പ്രതീക്ഷ... ജില്ലയിൽ മഴ കനത്തതോടെ നിറഞ്ഞൊഴുകുന്ന കടലുണ്ടി പുഴയിൽ ചൂണ്ടയിടുന്നയാൾ പാണക്കാട് നിന്നുള്ള കാഴ്ച. ഫോട്ടോ : അഭിജിത്ത് രവി
 
എറണാകുളം കണ്ടക്കടവ് പാടശേഖരത്തിൽ നിന്നൊരു പ്രഭാത കാഴ്ച
 
കോട്ടയം തിരുനക്കര മൈതാനിയിലെ വെള്ളക്കെട്ടിൽ പതിഞ്ഞ ഭൂപടങ്ങളുടെ പോസ്റ്റർ വിൽക്കുന്നയാളുടെ പ്രതിഫലന ചിത്രം
 
ജീവിതഭാരം... കൊവിഡിൽ തകർന്ന പല വ്യവസായ മേഖലകളും ഇപ്പോഴും പൂർണ്ണ സ്ഥിതി കൈവരിച്ചിട്ടില്ല. സാധാരണക്കാരിൽ പലരും ജീവിതം നയിക്കാൻ തെരുവോരക്കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. വിൽപ്പനക്കുള്ള ബക്കറ്റുകൾ തലയിൽ വെച്ചും കയ്യിൽ പിടിച്ചും റോഡിലൂടെ നടന്ന് കച്ചവടം നടത്തുകയാണ് യുവാവ്. ആലത്തൂർപടിയിൽ നിന്നുള്ള ദൃശ്യം.
 
കുട്ട കണക്കെ...കോട്ടയം പാക്കിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിലെ മൈതാനിയിൽ നടക്കുന്ന പാക്കിൽ സംക്രമവാണിഭത്തിന് ആചാരത്തിന്റെ ഭാഗമായി കുട്ടയും മുറവും വിൽക്കാനായെത്തിയ പാക്കനാരുടെ തലമുറയിൽപ്പെട്ട തങ്കമ്മയുടെ അടുത്ത് നിന്ന് സാധനം വാങ്ങുന്നവർ.
 
പുണ്യമാസമായ കർക്കടകത്തിൽ രാമായണ ശീലുകൾ രാമായണ മാല എന്നപേരിൽ അവതരിപ്പിക്കുകയാണ് 14കാരി കൃഷ്ണവേണി
 
പാഹി രാമ പ്രഭോ... രാമായണ പാരായണത്തിലൂടെ ഭക്തർ ആത്മ സായൂജ്യം തേടുന്ന പുണ്യകർക്കിടകമാസത്തിന് ഇന്ന് തുടക്കം. ഇനി എല്ലാ ഹൃദയങ്ങളിലും ശ്രീരാമനാമ ജപ പുണ്യം മാത്രം.
  TRENDING THIS WEEK
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
പ്ലസ് ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പട്ടം ഗവ .ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ നന്തനാ.വി, ഫർസാന പ്രവീൺ, അനു.എസ്.എസ്, പാർവതി.എ
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സ് മത്സരത്തിൽ നിന്ന്.
ആകാശത്ത് നിരന്ന സിറോ ക്യുമൂലസ് മേഘങ്ങൾ തിരുനക്കര മൈതാനിയുടെ പ്രവേശനകവാടത്തിന്റെ പശ്ചാത്തലത്തിൽ.
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ ഡിസ്‌കസ്സ് ത്രോയിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ കെ.അരവിന്ദ്.
ക്രൂ ചെയ്ഞ്ചിനായി വിഴിഞ്ഞം തീരത്തടിപ്പിച്ച കപ്പലുകൾ കോവളം ഭാഗത്ത് നങ്കുരമിട്ടപ്പോൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com