EDITOR'S CHOICE
 
അറുതിയുടെ നടുവിൽ...ട്രോളിങിനെ തുടർന്ന് കാളമുക്ക് ഹാർബറിൽ ഒതുക്കിയിട്ടിരിക്കുന്ന ബോട്ടുകൾ
 
എനിക്കും ഒരു കഷ്ണം          പുത്തരിക്കണ്ടം മൈതാനത്തിന്റെ മുൻവശത്തുള്ള ഇ.കെ.നായനാർ പാർക്കിൽ നടക്കുന്ന മാമ്പഴമേള കാണാൻ എത്തിയ ഒരു കുടുംബം
 
കാലവർഷം ശക്തമായതോടെ മഴക്കോട്ട് ധരിച്ച് ലോട്ടറിവിൽപ്പന നടത്തുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
 
മഴപാച്ചിൽ....ഇന്നലെ കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ. എം.ജി റോഡിൽ നിന്നുള്ള കാഴ്ച
 
കോട്ടയം ജില്ലാ കളക്ടറായി ചുമതലയേല്‍ക്കാന്‍ എത്തിയ വി.വിഗ്നേശ്വരി എറണാകുളം ജില്ലാ കളക്ടറും ഭര്‍ത്താവുമായ എന്‍.എസ്.കെ ഉമേഷിനും,ബന്ധുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം കളക്ട്രേറ്റിലേക്ക് വരുന്നു
 
എറണാകുളം വൈപ്പിൻ കായലിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളി. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
 
മഴ കനത്തതുമൂലം ജില്ലയിൽ മിക്കയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ടിലായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഡ്രൈവിങ് പരിശീലനം നടത്തുന്ന യുവതി
 
കടൽ വി​ട്ട് കരയി​ലേക്ക്... ട്രോളിംഗ് നിരോധനത്തി​ന്റെ ഭാഗമായി​ ശക്തികുളങ്ങര മത്സ്യബന്ധന ഹാർബറിൽ അടുപ്പി​ച്ച ബോട്ടുകളിൽ നിന്നു വലകൾ മാറ്റുന്ന മത്സ്യത്തൊഴിലാളികൾ
 
പാലക്കാട് മേനോൻപാറയിൽ പൂത്ത് നിൽക്കുന്ന മെയ് ഫ്ലവർ ഈ വഴിയിലുടെ യാത്രെ ചെയ്യുന്നവർക്ക് മനോഹമായ കാഴയാണ് പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ
 
ദുരിതമിയാത്ര ... പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ ബസിൽ കയറാനായി ഊഴവും കാത്ത് പുറത്ത് നിൽക്കുന്ന വിദ്യാർത്ഥികൾ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ നടത്തി വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി
 
അഴകിൽ ആലപ്പുഴ... കുട്ടനാട് കൈനകരി മുട്ടേൽ പാലത്തിന്റെ അടിയിലൂടെ ഹൗസ് ബോട്ട് കടന്നു പോകുന്നു. മുണ്ടക്കൽ പാലത്തിൽ നിന്നുള്ള കാഴ്ച
 
ദിശാബോർഡിൽ വളളി പടർന്ന് കയറിയനിലയിൽ പാലക്കാട് തേനൂർ അയ്യർമല റൂട്ടിലെ കാഴ്ച്ച
 
പ്രായം തോറ്റ വിജയശ്രീ...കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിൽ മാർഗംകളി സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഉളിക്കൽ ടീം.
 
തൃശൂരിൽ സംഘടിപ്പിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിന്റ് ഭാഗമായി സംഗീത നാടക അക്കാഡമിയിൽ നടന്ന നാടകത്തിൽ നിന്നും.
 
ലോകമാണെന്റെ ക്യാൻവാസ്... തിരുവനന്തപുരം സ്വദേശിയായ രാജുവിന് ചിത്രം വരയ്ക്കാൻ വിലകൂടിയ പെയിന്റുകളോ ക്യാൻവാസുകളോ ബ്രഷോ ആവശ്യമില്ല. കുറച്ചു കളർ ചോക്കും, പച്ചിലയും ഒരു മതിലുമുണ്ടെങ്കിൽ വിസ്മയിപ്പിക്കുന്ന സൃഷ്ടികളുണ്ടാകും. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച.
 
കേരള കൗമുദി - ന്യൂ രാജസ്ഥാൻ മാർബിൾസ് മേയ് ഫ്ളവർ 2023 ൽ ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്
 
വരവറിയിച്ച് ഇടവപ്പാതി...കാലവർഷത്തിന് തുടക്കം എന്നോണം ചെയ്തിറങ്ങിയ മഴയിൽ ഒരു കൈകൊണ്ട് സൈക്കിളും മറു കൈയിൽ കുടയുമായി സാഹസികയാത്ര ചെയ്യുന്നയാൾ. തൃശൂർ കിഴക്കേകോട്ടയിൽ നിന്നുമുള്ള മഴചിത്രം
 
ഇളനീരാട്ട മഹോത്സവത്തിന്റെ ഭാഗമായി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നടന്ന ഇളനീർവെപ്പ്.
 
കാമറയിൽ കുടുങ്ങുമോ ... എ.ഐ. കാമറകൾ സ്ഥാപിക്കേണ്ടത് പൊതുജനങ്ങളുടെ നെഞ്ചത്ത് അല്ല മറിച്ച് അഴിമതിയും ഔദ്യോഗിക കൃത്യവിലാപവും കയ്യാറുന്ന സർക്കാർ ഓഫീസുകളിൽ ആണ് സ്ഥാപിക്കേണ്ടത് എന്ന് ആരോപിച്ച് പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജോയന്റ് ആർ.ടി.ഒ .ഓഫീസിന് മുന്നിൽ പ്രതികാത്മകമായ കാമറ സ്ഥാപിച്ചപ്പോൾ ഓഫീസ ആവിശ്യത്തിനായി വന്നയാൾ കാമറയ്ക്ക് മുന്നിലുടെ പുറത്ത് വരുന്നു
 
ജോലി കഴിഞ്ഞ് ശക്തമായ മഴയിൽ തലയിൽ തോർത്തിട്ട് പിക്ക് അപ്പ് വാനിന്റെ പിന്നിലിരുന്ന് പോകുന്ന തൊഴിലാളികൾ. ജില്ലയിൽ കാലവർഷം ശക്തമായിത്തുടങ്ങി. ഈരാറ്റുപേട്ടയിൽ നിന്നുള്ള കാഴ്ച.
 
നിയമം ഞങ്ങൾ പാലിക്കും....ഇരുചക്ര വാഹനയാത്രയിൽ 12 വയസിന് താഴെയുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനെ തുടർ മുതിർന്നവരുടെ ഹെൽമറ്റ് വെച്ച് അമ്മയോടൊപ്പം യാത്ര ചെയ്യുന്നു കുട്ടി ചിന്നക്കടയിൽ നിന്നുള്ള ദൃശ്യം
 
എവിടെ എൻ്റെ ലോകം...ജനാലയ്ക്കിടയിൽ അകപ്പെട്ടു പോയ ചിത്രശലഭം.പുറത്തേക്കുള്ള വഴി തേടുന്നു
 
മഴമുടക്കിയ ശബ്ദം... കനത്ത മഴയെ തുടർന്ന് കോഴിക്കോട് ബീച്ചിൽ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചതോടെ സൗണ്ട് സിസ്റ്റം ടാർ പായയിൽ പൊതിഞ്ഞു നീക്കിക്കൊണ്ടുപോകുന്ന തൊഴിലാളി.
 
മഴ ആസ്വദിച്ച്..... ആലപ്പുഴ നഗരത്തിൽ ശക്തമായ മഴ പെയിതതിനു ശേഷം ഉണ്ടായ ചാറ്റൽ മഴ ആസ്വദിച്ച് നടന്നു നീങ്ങുന്ന വിദേശികളും, ചാറ്റൽ മഴ നനയാതെ കൈയിൽ കരുതിയ കവർ കൊണ്ട് തലമുടി നടന്നു പോകുന്ന സ്വദേശിയും
 
ബ്രിജിത്ത് ഭ്രൂഷൻ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ഗുസ്തി താരങ്ങൾക്ക് ഐക്യദാർഥ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പ്രദർശന ഗുസ്തി മത്സരത്തിൽ നിന്നും
 
കർണ്ണാടക ബൽഗാമിൽ ശിവഗംഗ സ്കേറ്റിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 48 മണിക്കൂർ നീണ്ട നോൺ സ്റ്റോപ് സ്പീഡ് സ്കേറ്റിംഗിൽ പങ്കെടുത്ത് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ നിവേദ് വി. പണിക്കർ. പട്ടണക്കാട് സെൻ്റ്. ജോസഫ് പബ്ലിക്ക് സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പുതിയേടത്ത് വിനോദിന്റേയും നിഖതയുടേയും മകനാണ്
 
ഗ്രേറ്റ് ഫാദർ ...ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റിന്റെ തൃശൂർ കൊരട്ടിയിലെ ഗ്രീൻ പാർക്കിൽ നാട്ടുകാർക്ക് സൗജന്യമായി ഒരുക്കിയ ജീംനേഷ്യത്തിൽ ഒരു കൈ നോക്കുന്ന ഫാ.ഡേവിസ് ചിറമ്മൽ
 
തിരുവനന്തപുരം ജില്ല റെസ‍്‍ലിങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ അണ്ടർ -15 റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
 
പെരിയ ജവഹർ നവോദയയിൽ നടക്കുന്ന നവോദയ വിദ്യാലയസമിതി ദക്ഷിണമേഖല ബാസ്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിലെ കോഴിക്കോട്, മാണ്ട്യ ക്ലസ്റ്ററുകൾ തമ്മിലുള്ള മത്സരത്തിൽ നിന്നും.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഗുസ്തി മത്സരത്തിൽ നിന്ന്.
 
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം കുറിച്ച് നഗരത്തിൽ നടത്തിയ സാംസ്ക്കാരിക ഘോഷയാത്രക്ക് മുൻപിൽ നടത്തിയ കളരി പയറ്റ് പ്രദർശനം
 
വിജയകരുത്ത്… ആലപ്പുഴ റമദയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിംഗ് മത്സരത്തിൽ ഓവർ ഓൾ ചാമ്പ്യനായ ഇന്ത്യയുടെ ബി.പ്രകാശ്.
 
മുന്നൊരുക്കം ...കാലവർഷാരംഭം സുരക്ഷയുടെ ഭാഗമായി തൃശൂർ ഫയർ സ്റ്റേഷനിൽ മഴക്കെടുതിമൂലം മരങ്ങൾ കടപുഴകി വീണാൽ വെട്ടിമാറ്റുന്നതിനുള്ള ചേയിൽ സോകൾ അടക്കമുള്ള ഉപകരണങ്ങൾ പരിശോധിയ്ക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
 
നമ്മള് ഇതിൽ എവിട്യാ... തൃശൂർ പുത്തൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ ഘട്ടങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സന്ദർശനത്തിനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ , മന്ത്രി കെ .രാജൻ തുടങ്ങിയവർ പാർക്കിൻ്റെ രൂപരേഖ വീക്ഷിക്കുന്നു.
 
അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്‌ഘാടനം വൃക്ഷ തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
 
കോട്ടയം കളക്ട്രേറ്റ് വളപ്പിൽ കുട്ടിയിട്ടിരിക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ
 
ചെറു മീനെങ്കിലും ...ട്രോളിംഗ് നിരോധനം നാളെ മുതൽ ആരംഭിയ്ക്കാനിരിക്കെ തൃശൂർ ചാവക്കാട് മുനക്കകടവ് ഫിഷിംഗ് ലാൻഡിൽ നങ്കൂരമിട്ട ബോട്ടുകൾ സമീപം വല വീശുന്ന മത്സ്യ തൊഴിലാളി
 
തീരാദുരിതം ... തൃശൂർ പാലിയേക്കര ടോൾ പ്ലാസ കടക്കാൻ ക്യൂ നിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര
 
ആലപ്പുഴ കുപ്പപ്പുറം സ്കൂളിലേക്ക് കായലിലൂടെ വള്ളത്തിലെത്തുന്ന വിദ്യാർത്ഥികൾ.
 
കടലോളം കാൽപന്ത്...ഇന്ന് സമുദ്രദിനം കടലിന്റെ മക്കൾ കാൽപന്തിന്റെ ലഹരിയിലാണ  കാലാവസ്ഥ മാറി  കടലിരുമ്പുമ്പോഴും വറുതിയുടെ കാലം ആരംഭിയ്ക്കാൻ കാത്ത് നിൽകേ പ്രതിക്ഷയോടെ പന്ത് മുന്നോട്ട് തട്ടുകയാണിവിടെ തൃശൂർ ചാവക്കാട് മൂസാറോഡ് കടപ്പുറത്ത് നിന്നൊരു ദൃശ്യം
  TRENDING THIS WEEK
മഴമൂടിയ പ്രതീക്ഷ.... കോഴിക്കോട് ബീച്ചിൽ കളിപ്പാട്ട കച്ചവടത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി കനത്ത മഴയെ തുടർന്ന് പ്ലാസ്റ്റിക് കവറിനടിയിൽ അഭയം തേടിയപ്പോൾ.
എനിക്കൊന്നും കാണണ്ട... ടവൽ കൊണ്ട് മുഖം പൊത്തി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോവുന്ന പെൺകുട്ടി. എ.ഐ കാമറ വെച്ച ആദ്യ ദിവസം കോഴിക്കോട് മാനാഞ്ചിറ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നവർ.
ഇത് ഇവിടെ ഇരിക്കട്ടെ ... ബൈക്കിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കുട്ടിക്ക് ഹെൽമെറ്റ് തെരഞ്ഞെടുത്ത് കൊടുക്കുന്ന അച്ഛൻ. തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നുമുള്ള ചിത്രം.
എ ഐ നോ ..... നിയമം എത്ര കർശനമാക്കിയാലും അതൊന്നും ബാധകമല്ലെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടരുണ്ട്. എ ഐ ക്യാമറയെല്ലാം ഇത്തരക്കാർക്ക് നിസാരം. പക്ഷേ, നിയമ ലംഘനം അപകടമാണ് വിളിച്ചുവരുത്തുകയെന്നത് അറിഞ്ഞിരിക്കണം. എ ഐ ക്യാമറ പ്രവർത്തന സജ്ജമായ ആദ്യദിനം കോഴിക്കോട് നടക്കാവിൽ കണ്ട നിയമ ലംഘന ബൈക്ക് യാത്ര.
സംസ്ഥാനത്ത് കാലവർഷക്കാറ്റ് എത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യ്‌ത്ത് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ് നടന്നു നീങ്ങുന്ന വയോധികൻ. പത്തനംതിട്ട ഇളകൊള്ളൂർ പള്ളിപ്പടിയിൽ നിന്നുളള ദൃശ്യം
പ്രവേശനോത്സവത്തിനെത്തിയ കുരുന്ന് അമ്മയെക്കാണാൻ വാശിപിടിച്ചു കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനായി മൊബൈൽ ഫോണിൽ വിളിച്ച് അമ്മയുടെ ആശ്വാസവാക്കുകൾ കേൾപ്പിച്ചുകൊടുക്കുന്ന രക്ഷകർത്താവ്. ആലപ്പുഴ തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച
യൂണിഫോം
ആലപ്പുഴ കുപ്പപ്പുറം സ്കൂളിലേക്ക് കായലിലൂടെ വള്ളത്തിലെത്തുന്ന വിദ്യാർത്ഥികൾ.
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
കൂടെവിടെ... വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റുകയും അവിടെ അമ്പരചുംബികളായ ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുകയും ചെയ്തതോടെ നഷ്ടപ്പെട്ടത് ഇത്തരം പക്ഷികളുടെ വാസസ്ഥലങ്ങൾ ആണ്.നഗരത്തിലെ മിക്ക വഴിവിളക്കുകളിലും കാണാം ഇവയുടെ കൂടുകൾ.ഇന്നും പ്രകൃതിക്കുമേലുള്ള മനുഷ്യരുടെ കയ്യേറ്റത്തിന് കുറവൊന്നുമില്ല.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com