EDITOR'S CHOICE
 
തീരത്തിന്റെ അസ്തമയം... ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് മുഴുവനായും തകർന്ന തിരുവനന്തപുരം ശംഖുംമുഖം ബീച്ച്.
 
കൊതുക് ജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനായി പ്രാണിജന്യ രോഗനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം തിരൂര്‍ റോഡില്‍ താല്‍കാലിക ഡിവൈഡറുകളായി ഉപയോഗിക്കുന്ന വീപ്പകളില്‍ വെള്ളം കെട്ടിനില്‍കുന്നതിനെ തുടർന്ന് കൊതുകിന്റെ ഉറവിട നശീകരണം നടത്തുന്ന ഉദ്യോഗസ്ഥന്‍.
 
സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു.
 
കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് മുകളിലൂടെ ഷീറ്റിട്ടു മൂടിയപ്പോൾ.
 
മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിലും കരിപ്പൂരിൽ വിമാനദുരന്തത്തിലും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രണ്ട്സ് ഒഫ് ട്രിവാൻഡ്രം.
 
കുടക്കീഴിൽ കാവൽ... വെള്ളപ്പൊക്കമേഖലയിൽ നിന്ന് വള്ളത്തിൽ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലെത്തിയ കുട്ടി മഴ പെയ്തപ്പോൾ തൻറെ വളർത്തുനായക്ക് കുടക്കീഴിൽ അഭയം നൽകുന്നു.
 
സുരക്ഷിത കരങ്ങളിൽ... വെള്ളപ്പൊക്കത്തിൽ മുങ്ങിയ കുട്ടനാട് പുളിങ്കുന്ന് പ്രദേശവാസികളെ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ എത്തിച്ചപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷാപ്രവർത്തനത്തിന് നിൽക്കുന്ന യുവാക്കൾ കൈക്കുഞ്ഞിനെ എടുത്തിറക്കുന്നു.
 
എല്ലാം ഉഴുതുമറിച്ചു... വെള്ളംപൊങ്ങിയ ചങ്ങനാശ്ശേരി എ.സി റോഡിലൂടെ ടാക്ടറിൽ കയറി സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകുന്ന കുട്ടനാട് വെള്ളപ്പൊക്കമേഖലയിലെ ആളുകൾ.
 
തിരുവോണ നാളിൽ ശ്രീ പദ്മനാഭന് മുന്നിൽ സമർപ്പിക്കുന്ന ആചാര്യവിധിപ്രകാരം തയ്യാറാക്കുന്ന ഓണവില്ലിന്റെ നിർമ്മാണം പരമ്പരാഗതമായി ഓണവിൽ നിർമ്മിക്കുന്ന ഭദ്രരത്നം ബിൻകുമാർ ആചാരിയുടെയും സഹോദരങ്ങളുടെയും നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു.
 
തിരുവോണ നാളിൽ ശ്രീ പദ്മനാഭന് മുന്നിൽ സമർപ്പിക്കുന്ന പാരമ്പര്യ ആചാരവിധിപ്രകാരം തയ്യാറാക്കുന്ന ഓണവില്ല്. ഇത്തവണ സമർപ്പിക്കാനുള്ള ഓണവില്ലിന്റെ നിർമ്മാണം പരമ്പരാഗതമായി ഓണവിൽ നിർമ്മിക്കുന്ന തിരുവനന്തപുരം കരമയിലെ ഓണവില്ല് കുടുബത്തിൽ തുടങ്ങിക്കഴിഞ്ഞു. തലമുറകളായി ഈ ഓണവില്ല നിർമ്മിച്ചുവരുന്നത് ഭദ്രരത്നം ബിൻകുമാർ ആചാരിയുടെ കുടുംബമാണ്. ബിൻകുമാറിന്റെ 14 വയസുള്ള മകൻ അനന്തപദ്മനാഭൻ ഓണവില്ല് ഒരുക്കുന്നത് കൗതുകത്തോടെ നോക്കുകയാണ് ഇളയച്ഛന്റെ മകൾ 3 വയസുള്ള ശിവപാർവതി.
 
വാവു ബലിയെക്കുറിച്ച് പ്രശസ്ത ജ്യോതിഷാചാര്യൻ കെ.വി സുഭാഷ് തന്ത്രി സംസാരിക്കുന്നു.
 
ഒരു പുരയിടം നിറയെ വന ഭൂമിയാക്കി നാട്ടുകാരെ വിസ്മയിപ്പിച്ച ജോൺസൺ മാഷിനെ പരിചയപ്പെടാം.
 
ശ്രീരാമ..! രാമ..! രാമ..! ശ്രീരാമചന്ദ്ര..! ജയ... ഓരോ മനസ്സിനെയും നിത്യ നിർമ്മലമാക്കുന്ന രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം. ഓരോ ചുണ്ടിലും ഹൃദയത്തിലും ഒരുമാസക്കാലമിനി രാമായണ പാരായണ പുണ്യത്തിന്റെ ധന്യത മാത്രം.
 
നിറം മങ്ങാതെ ചിരിക്കാം... റോഡരികിൽ കളിപ്പാവകൾ വിൽക്കുന്നയാൾ. മലപ്പുറം വടക്കേമണ്ണയിൽ നിന്നുള്ള ദൃശ്യം.
 
കൊല്ലം അഷ്ടമുടി കായലിൽ വലയെറിഞ്ഞ് മത്സ്യം പിടിക്കാൻ ശ്രമിക്കുന്ന തൊഴിലാളി. ബോട്ടുകളും വള്ളങ്ങളും കടലിൽ പോകാത്തതിനാൽ വലയെറിഞ്ഞ് പിടിക്കുന്ന കായൽ മത്സ്യങ്ങൾക്ക് ആവശ്യക്കാരേയാണ്.
 
വെള്ളംപൊങ്ങിയ ചങ്ങനാശ്ശേരി എ.സി റോഡിൽ വലവീശി മീൻപിടിക്കുന്നു പ്രദേശവാസികൾ.
 
പമ്പ
 
വിമാനം
 
വ്യാപനം
 
50 വാർത്ത
 
അമ്പയർ
 
ഒരു ലക്ഷം പാവകളുമായി കേരളത്തിലെ ആദ്യത്തെ ഡോൾ ഹൗസ്. തൃശൂർ അരിയങ്ങാടി പുത്തൻപള്ളിക്ക് സമീപത്തെ കേരള ഫാന്റസി ഡോൾ ഹൗസിന്റെ വിശേഷങ്ങൾ...
 
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
 
വീടിന്റെയും വാഹനങ്ങളുടെയും ദൃഷ്ടിമാറാൻ വിൽല്പനയ്ക്ക് വെച്ചിരിക്കുന്ന ദൃഷ്ടിരൂപങ്ങൾ. പാലക്കാട് പൊള്ളാച്ചി റൂട്ടിൽ മരുതറോഡിന് സമീപത്തു നിന്ന്
 
കൊവിഡ് 19 നെക്കുറിച്ച് ശാസ്ത്ര ലോകത്തിന് ഒരെത്തും പിടിയുമില്ല.ഓരോ ദിവസവും പുതിയ നിഗമനങ്ങളുമായി രംഗത്തുവരികയാണ് ലോകാരോഗ്യസംഘടന. വൈറസ് വായുവിലൂടെ പകരുമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ പറയുന്നത്
 
ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സരിതിനെ കണ്ടിരുന്നുവെന്ന് കലാഭവൻ സോബി.ഇപ്പോൾ മാദ്ധ്യമങ്ങളിൽ സരിത്തിന്റെ ചിത്രങ്ങൾ വന്നപ്പോഴാണ് അയാളെ താൻ തിരിച്ചറിഞ്ഞതെന്ന് സോബി പറയുന്നു
 
ആപ്പിൾ ഇന്ത്യയിലേക്ക്.കൊവിഡ് പകർച്ച വ്യാധിയാണെന്ന കാര്യം മറച്ചുവച്ച് ലോകത്തെ വഞ്ചിച്ചുവെന്ന് ആരോപിച്ച് നിരവധി അന്താരാഷ്ട്ര കമ്പനികളാണ് ചൈന വിടുന്നത്.പലരും ഇന്ത്യയിലെത്താൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്
 
അതിർത്തിയിൽ ചൈനയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഏറക്കുറെ അവസാനിച്ച മട്ടാണ്.
 
കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. എന്നാൽ എങ്ങനെ കൊല്ലപ്പെട്ടുവെന്നത് വിവാദമായി കഴിഞ്ഞു.ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന എറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് ഉദ്യോഗിക ഭാഷ്യം.എന്നാൽ ദുബെയുടെ ഉന്നത ബന്ധം മറയ്ക്കാൻ വേണ്ടി കൊല്ലുകയായിരുന്നുവെന്നും പറയപ്പെടുന്നു വീഡിയോ റീപ്പോർട്ട് കാണുക
  TRENDING THIS WEEK
പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടി മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്...
ആനക്കഥ
കിലോമീറ്ററോളം പെരിയാറിലൂടെ ഒഴുകി വന്ന പിടിയാനക്കുട്ടിയുടെ ജഡം വനപാലകർ തീരത്ത് അടുപ്പിക്കുന്നു. കാട്ടാനയുടെ ജഡത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്.
കൊക്കു
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വി.കെ പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി മന്ത്രി ഡോ.ടി.എം .തോമസ് ഐസക് പ്രകാശനം ചെയ്യുന്നു
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വെള്ളക്കെട്ട്.
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കോഴിക്കോട് കച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ.
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിൻ്റെ കോക്ക്പിറ്റ്.
വെള്ളത്തിലാറാടി..., കാലവർഷം കലിതുള്ളി കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളി വെള്ള ചാട്ടത്തിൽ നിന്നും വെള്ളം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുക്കുന്നു
പെരിയാർ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com