EDITOR'S CHOICE
 
ഒടുവിൽ തീരുമാനമായി... നാളെ പൊളിച്ചു മാറ്റുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്.
 
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാൻ എത്തിയ ജനത്തിരക്ക്
 
റേഷന്‍വ്യാപരികളുടെ കമ്മീഷന്‍ ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് എ.കെ.ആര്‍.ആര്‍.ഡി.എ പാലക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർ എ.എസ്.ബീനയെ ഉപരോധിക്കുന്നു
 
കൊല്ലം മൺട്രോതുരുത്തിലെ കണ്ടൽ കാണാൻ എത്തിയ വിദേശ വിനോദ സഞ്ചാരിക
 
തിരുവനന്തപുരം കോവളം ലീല റാവിസിൽ നടന്ന ടൂറിസം മന്ത്രിമാരുടെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപളളി സുരേന്ദ്രൻ എന്നിവർ സമീപം
 
പാലക്കാട് ബിഗ് ബസാർ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം കുമിഞ്ഞുകൂടിയ മാലിന്യം
 
പാലക്കാട് ആലമ്പള്ളം പാലത്തിന് സമീപം പശുവിന് തീറ്റയ്ക്കായി റോഡരികിൽ നിന്ന് പുല്ല് ശേഖരിച്ച് ട്രാക്ടറിലാക്കി കൊണ്ടുപോകുന്നു
 
വിതുര കളിയിക്കൽ പാലൻചിറ വീട്ടിൽ ലക്ഷ്മണൻ പിള്ളയുടെയും ജലജ കുമാരിയുടെയും മകൻ കിഷോർ കുമാറും, ശ്രീ ചിത്രാ ഹോമിലെ അന്തേവാസി പ്രവീണയും തമ്മിൽ ശ്രീചിത്രാ ഹോം ആഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ എത്തിയ മന്ത്രി കെ.കെ. ശൈലജ വധൂവരന്മാരെ കൈ പിടിച്ചേൽപ്പിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ വി.കെ പ്രശാന്ത്, ശ്രീ ചിത്രാ ഹോം സൂപ്രണ്ട് കെ.കെ.ഉഷ തുടങ്ങിയവർ സമീപം
 
ഓണാഘോഷത്തിന്റെ ഭാഗമായ് കനകക്കുന്ന് സൂര്യകാന്തിയിൽ നടി നവ്യാനായർ അവതരിപ്പിച്ച നൃത്തം
 
ഓണം വാരാഘോഷത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അനുസ്മരണാർദ്ധം നടന്ന രാത്രിമഴ നൃത്തസംഗീത നിശ
 
ഓണാഘോഷങ്ങളുടെ ഭാഗമായി അപർണ്ണ മണിലാൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ കൂത്തമ്പലത്തിൽ അവതരിപ്പിച്ച കുച്ചിപ്പുടി
 
പുലിമട... പുലികളിക്കായ് ദേഹത്ത് അടിച്ച പെയിന്റ് ഉണങ്ങാനായി കാത്തിരിക്കുന്നവർ
 
പുലിക്കളിക്കായ് ദേഹത്ത് പെയിന്റ് അടിച്ച് പുലിയെ ഒരുക്കുന്നു
 
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന പൊന്നോണം പരിപാടിയിൽ പയ്യന്നൂർ മഹാേദേവഗ്രാമം കോൽക്കളി സംഘം അവതരിപ്പിച്ച ചരടുകുത്തി കോൽക്കളി
 
ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ സംഘടിപ്പിച്ച ചതയദിന റാലിക്ക് മുന്നോടിയായി തെയ്യം അവതരിപ്പിക്കാനൊരുങ്ങുന്ന കലാകാരൻ
 
ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പുലിക്കളിയിൽ പുലികളുടെ ദ്ദേഹത്ത് തേക്കാനുള്ള ചായങ്ങൾ അരച്ച് ശരിയാക്കുന്നു തൃശൂർ കോട്ടപ്പുറത്ത് നിന്ന്
 
കരക്കെത്തും മുമ്പേ... കോഴിക്കോട് കടപ്പുറത്ത് കയാക്കിങ്ങിനെത്തിയ സഞ്ചാരികൾ കരക്കെത്തും മുൻപ് തിരയിൽ അകപ്പെടുന്നു
 
കളിപ്പാട്ടമല്ല മോനെ... കോട്ടയം സി.എസ് .ഐ അസന്ഷൻ പള്ളിയുടെ നൂറാം വാർഷികങ്ങളോടനുബന്ധിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽവച്ച് ആയിരത്തോളം ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി ഗ്രൂപ്പ് ഫോട്ടോയെടുത്ത ശേഷം തറയിലേക്ക് പറന്നിരുന്ന ഹെലികാം ഓടിവന്നെടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈയ്യിൽ നിന്ന് ഫോട്ടോഗ്രാഫർ ആദിദേവ് വാങ്ങിച്ച് കൊണ്ട് പോകുന്നു
 
എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ 165 -മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയിൽ പാർവതിയുടെ വേഷമണിഞ്ഞ പെൺകുട്ടിക്ക് അമ്മ മൂക്കുത്തി ഇട്ട് കൊടുക്കുന്ന വിവിധ ഭാവങ്ങൾ
 
മാനത്തൊരു പൊൻപ്രഭ... ഇന്നലെ രാത്രി ഉദിച്ച ചന്ദ്രന് ചുറ്റും രൂപപ്പെട്ട പ്രഭാവലയം.
 
പാടവരമ്പത്തിലൂടെ..., ഓണാഘോഷം കഴിഞ്ഞു, ഓണാവധി തീരുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കുട്ടികൾ അവരുടെ അവധിദിനങ്ങൾ വിനോദങ്ങളിൽ ഏർപ്പെട്ട് ആഘോഷിക്കുകയാണ്. ആലപ്പുഴ ചുങ്കം കരിവേലിപ്പാടത്ത് പട്ടം പറത്തുവാനായി വരമ്പിൽക്കൂടി പോകുന്ന കുട്ടികൾ.
 
'മാവേലി ഈ കുഴികടന്ന് എങ്ങന യാത്ര ചെയ്യാനാ...' ഓണം ആഘോഷത്തിനായി മാവേലി വേഷത്തിലെത്തിയ കുട്ടി. നഗരത്തിലെ റോഡുകൾ എല്ലാം തന്നെ തകർന്ന അവസ്ഥയിലാണ്. എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ച.
 
പൂവേപൊലിപൂവേ... ഓണവിപണിയ്ക്ക് സജീവമായ പാലക്കാട് പൂക്കാരതെരുവിലെ പൂവിപണി.
 
ഓണം വന്നതറഞ്ഞില്ലേ... ഓണക്കാലം വന്നതോടെ പരസ്യങ്ങൾക്ക് നിരത്തിലെങ്ങും മവേലിമാർ എത്തിക്കഴിഞ്ഞു. കണ്ണൂർ നഗരത്തിൽ പരസ്യ നോട്ടീസുകൾ വിതരണം ചെയ്യാൻ മാവേലി വേഷമണിഞ്ഞെത്തിയപ്പോൾ.
 
ശ്രീനാരായണ ട്രോഫിക്ക് വേണ്ടി കൊല്ലം കന്നേറ്റിക്കായലിൽ നടന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ നിന്നും.
 
ഇന്ത്യ എ യും സൗത്ത് ആഫിക്ക എ യും തമ്മിൽ ദി സ്പോർട്സ് ഹബ് തിരുവനന്തപുരത്ത് നടക്കുന്ന ചദുർദിന മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടിയ ഇന്ത്യ എ യുടെ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ്
 
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര അവസാനിച്ച ശേഷം പിച്ച് ക്യൂറേറ്റർ ബിജുവിനും ഗ്രൗണ്ട് സ്റ്റാഫിനെയും അഭിനന്ദിക്കാൻ ശിഖർ ധവാൻ
 
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന മത്സരത്തിൽ
 
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന മത്സരത്തിൽ ഇന്ത്യ എയുടെ ശിഖർ ധവാന്റെ ബാറ്റിംഗ്
 
സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം
 
സൗത്ത് ആഫ്രിക്ക എ യുടെ പേസർ ലുതോ സിപാംല യുടെ ബൗൺസർ ശിഖർ ധവാന്റെ കഴുത്തിൽ കൊണ്ടപ്പോൾ.
 
ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര 4 - 1 നു സ്വന്തമാക്കിയ ഇന്ത്യൻ ടീം അംഗങ്ങൾ ട്രോഫിയുമായി
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
 
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌‌റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
  TRENDING THIS WEEK
നിശാഗന്ധിയിൽ ഓണം വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നീണ്ടപ്പോൾ നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിനെത്തിയ നടൻ ടോവിനോ തോമസും മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷും തമാശ പങ്കിടുന്നു
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരോടൊപ്പം സെൽഫി എടുക്കുന്ന ഉദ്യോഗസ്ഥർ.
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങ്.
സർക്കസോണം... കോട്ടയം നാഗമ്പടം പോപ് മൈതാനിയിൽ നടക്കുന്ന ജംബോ സർക്കസ് കൂടാരത്തിൽ ജീവനക്കാർ പൂക്കളമിട്ട് ഓണം ആഘോഷിച്ചപ്പോൾ
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ കൊച്ചുനർത്തകികൾ അവതരിപ്പിച്ച നൃത്തം
ഓണത്തോടനുബന്ധിച്ച് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ കാഴ്ചകുല സമർപ്പിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ
യോഗക്ഷേമസഭ സംസ്ഥാന സമ്മേളന സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ നടന്ന ഘോഷയാത്ര.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com