EDITOR'S CHOICE
 
ശക്തമായ കടൽക്ഷോഭത്തേതുടർന്ന് മത്സ്യബന്ധന വള്ളം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന തൊഴിലാളികൾ പൂന്തുറയിൽ നിന്നുള്ള കാഴ്ച
 
നഗരത്തിൽ പെയ്ത ശക്തമായ മഴ. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
 
നഗരത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ ഉണ്ടായ വെള്ളകെട്ട്
 
'കലി'കാലം... ന്യൂനമർദ്ദത്തെ തുടർന്ന് മലപ്പുറം പരപ്പനങ്ങാടിയിലെ അങ്ങാടി ബീച്ചിൽ കടലാക്രമണം ശക്തമായപ്പോൾ.
 
മഴയിലും കണ്ണിമ്മവെട്ടാതെ... ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ മഴയെ അവഗണിച്ച് വാഹന പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസും,ഹോം ഗാർഡും
 
മഴയിലും തളരാതെ... ലോക് ഡൗണിനെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിൽ കുട ചൂടി പൊലീസ് വാഹന പരിശോധന നടത്തുന്നു.
 
കൈനിറയെ..മനംനിറയെ... ലോക്ക്ഡൗൺ സാഹചര്യത്തിൽ നിസഹായരായ ആളുകൾക്ക് സന്നദ്ധപ്രവർത്തകർ നൽകുന്ന ഭക്ഷണംപ്പൊതി തന്റെ ഉറ്റവർക്കുൾപ്പെടെ വാങ്ങിപ്പോകുന്ന സ്ത്രീ. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
 
ലോക് ഡൗൺസാഹചര്യത്തിൽ കള്ളുഷാപ്പുകൾ അടച്ചതിനാൽ പാലക്കാട് മീനാക്ഷിപുരം ഭാഗത്ത് തെങ്ങിൻതോപ്പുകളിൽ ചെത്തി ഇറക്കിയ കള്ള് തൊഴിലാളികൾ ഒഴുക്കികളയുന്നു
 
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ.
 
അനുഗ്രഹമുഴിഞ്ഞ്... കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്.
 
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു.
 
കർമ്മനിരതം... ലോക് ഡൗണിലും മഴയിൽ ഭക്ഷണം ഓർഡർ ചെയ്തവർക്ക് എത്തിച്ച് കൊടുക്കാനായ് പോകുന്ന ആൾ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന്.
 
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
 
നൂറ്മേനി വിളയിക്കാൻ... വേനൽമഴ ലഭിച്ചതോടെ കർഷകർ പാടശേഖരം പാക്കപ്പെടുത്തി തുടങ്ങി ഊഴുത് മറിച്ച കൃഷിസ്ഥലത്ത് വിത്ത് കുഴിച്ചിടുന്ന കർഷക തൊഴിലാളി. പാലക്കാട് വാളയാർ റൂട്ടിൽ കനാൽപ്പിരുവ് ഭാഗത്ത് നിന്ന്.
 
ബ്രെയ്ക്ക് ദി ചെയിൻ ബ്രെയ്ക്ക് ആയപ്പോൾ... കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി കൈകഴുക്കാനായി വെച്ച വെള്ളവും വാഷ് മ്പൈയ്സും നിശ്ചലമായപ്പോൾ. ദിനംപ്രതി വിവിധ ആവിശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് ഇത് ഉപയോഗിക്കാൻ സാധിക്കാതെ അവസ്ഥയാണ് ഇപ്പോൾ.
 
നിദ്രയിലും ഭദ്രമായി... ലോക്ക് ഡൗൺ ദിനമായ ഇന്നലെ നഗരത്തിലൂടെ കടന്നുപോകുന്ന ലോറിക്ക് മുകളിൽ മാസ്ക്ലി അണിഞ്ഞിരുന്ന് ഉറങ്ങുന്നയാൾ. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
 
ചൂണ്ടയിടീൽ... വള്ളത്തിൽ നിന്ന്‌ ചൂണ്ടയിടുന്ന കുട്ടികൾ. കുമരകം കോട്ടത്തോട്ടിൽ നിന്നുള്ള കാഴ്ച.
 
വർണ്ണാഭം... തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ മണികണ്ഠനാൽ, നടുവിലാൽ, നായ്കനാൽ എന്നീ ഭാഗങ്ങളിലെ നില പന്തലുകൾ.
 
താറാവ് റെഡി... പക്ഷിപ്പനിയേ തുടർന്ന് പ്രതിസന്ധിയിലായ താറാവ് കർഷകർ പ്രതീക്ഷയോടെ വീണ്ടും സജീവമാകുകയാണ്. കോട്ടയം കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം വിൽപ്പനക്കെത്തിച്ച താറാവുകൾ.
 
'തിര'മതിൽ... ന്യൂനമർദ്ദത്തെ തുടർന്ന് മലപ്പുറം പരപ്പനങ്ങാടിയിലെ അങ്ങാടി ബീച്ചിൽ കടലാക്രമണം ശക്തമായപ്പോൾ.
 
വ്രതാനുഷ്ഠാനത്തിന്റെ അവസാന നാളിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുവാൻ മൈലാഞ്ചിയിടുന്നവർ. തിരുവനന്തപുരം മണക്കാട് നിന്നുള്ള കാഴ്ച
 
കൊവിഡ് വ്യാപനം രൂക്ഷമാവുന്നതും, ഒപ്പം ലോക്ക് ഡൗൺണും കൂടെ ആയപ്പോൾ ഈ വർഷവും വീടുകളിൽ ഒതുങ്ങുകയാണ് റംസാൻ. റംസാൻ ആഘോഷങ്ങളുട ഭാഗമായി വീട്ടിൽ മൈലാഞ്ചി ഇടുന്നവർ.
 
ഒരുമയുണ്ട്...ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാത്തവർക്കായി പൊതിച്ചോർ നൽകാനെത്തിയ സന്നദ്ധ പ്രവർത്തകൻ പക്ഷിമൃഗാതികൾക്കായി വെച്ചിട്ട് പോയ ഒരു പൊതിച്ചോറിൽ നിന്ന് പങ്കിട്ട് കഴിക്കുന്ന കാക്കയും എലിയും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കാഴ്ച
 
ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാത്തവർക്കായി പൊതിച്ചോർ നൽകാനെത്തിയ സന്നദ്ധ പ്രവർത്തകൻ പക്ഷിമൃഗാതികൾക്കായി വെച്ചിട്ട് പോയ പൊതിച്ചോറിൽ നിന്ന് കഴിക്കുന്ന കാക്കയും എലിയും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കാഴ്ച
  TRENDING THIS WEEK
തൃശുർ ജനറൽ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്ന ആംബുലൻസുകൾ.
നഗരത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ ഉണ്ടായ വെള്ളകെട്ട്
ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി.ബി അംഗം എം.എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക്ക് ഡൗണിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാപ്പനംകോട് നടന്ന വാഹന പരിശോധന
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
അന്നത്തിനായി...ലോക്ക് ഡൗൺ ദിനമായ ഇന്നലെ എറണാകുളം ബോൾഗാട്ടി ജെട്ടിയുടെ സമീപം ചെമ്മീൻ വെയിലിൽ ഉണക്കിയ ശേഷം കുട്ടയിലേക്ക് ശേഖരിക്കുന്ന പ്രദേശവാസി .
ലോക്ക് ഡൗണിനെ തുടർന്ന് ഏലപ്പാറ കോളനിയിൽ പീരുമേട് ഡി.വൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
ആരോട് പറയാൻ... സമ്പൂർണ ലോക്ഡൗണിന്റെ ഭാഗമായി മലപ്പുറത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ കുടുംബം.
ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുണ്ടായ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന ഇരുചക്ര വാഹനയാത്രക്കാർ
ടോൾ കൊടുക്കേണ്ടി വരുമോ... ലോക് ഡൗണിനെ തുടർന്ന് വിജനമായ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ കൈവണ്ടിവലിച്ച് പോകുന്ന ആൾ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com