റവന്യു വകുപ്പും സർവേ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഭൂമി' ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവിന്റെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായെത്തിയ ഹിമാചൽ പ്രദേശ് റവന്യു വകുപ്പ് മന്ത്രി ജഗത് സിംഗ് നേഗിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകുന്നു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എ.എ.റഹിം എം.പി എന്നിവർ സമീപം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ സ്കൂൾതല കർമ്മ പദ്ധതിയുടെ തിരുവനന്തപുരം ഗവ: കോട്ടൺഹിൽ ജി.എച്ച്.എച്ച്.എസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, വാർഡ് കൗൺസിലർ രാഖി രവികുമാർ, മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി രാജേഷ് , ആന്റണി രാജു എം.എൽ.എ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ സ്കൂൾതല കർമ്മ പദ്ധതിയുടെ തിരുവനന്തപുരം ഗവ: കോട്ടൺഹിൽ ജി.എച്ച്.എച്ച്.എസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന വിദ്യാർത്ഥികൾ
ആലപ്പുഴ ജില്ലാക്കോടതിപ്പാലം നവീകരണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് "മികവ് 2025" ആലപ്പുഴ ജില്ലാതല ഉദ്ഘാടനംവും അവാർഡ് വിതരണവും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശനം ഉദ്ഘാടനം നിർവഹിച്ച നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ചിത്രപ്രദർശനം കാണുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വിത കഴിഞ്ഞ ആലപ്പുഴ കൈനകരി ഉമ്പുക്കാട്ടുശ്ശേരി പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകി പോകാനായി ചാല് വൃത്തിയാക്കുന്ന കർഷകൻ
തൃശൂർ എം.ജി റോഡിലെ കുഴിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ മേയർ എം. കെ വർഗീസ് രാജീവയ്ക്കണ മെന്നാവശ്യപ്പെട്ട് ചുവന്ന മഴി ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് കൗൺസിലന്മാർ
ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കോട്ടയം ജില്ലയെ പ്രഖ്യാപിച്ച ശേഷം മന്ത്രി എം.ബി രാജേഷ് ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കുന്നു.മന്ത്രി വി.എൻ.വാസവൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവർ സമീപം
തൃശൂർ എം.ജി റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ദേഹത്ത് ചുവന്ന മഷി ഒഴിച്ച് ഡസ്കിൽ കയറി പ്രതിഷേധിക്കുന്ന കോൺഗ്രസ് കൗൺസിലർക്ക് നേരെ പ്രതിഷേധിക്കുന്ന ഭരണപക്ഷ കൗൺസിലർന്മാരും മേയർ എം. കെ വർഗീസും