EDITOR'S CHOICE
 
ഛത്തീസ്‌ഗഢിൽ കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ മാർച്ച്.
 
കൊല്ലം എക്സൈസ് സംഗം ഇരവിപുരം വാളുത്തുങ്കലിലെ വീട്ടിൽ നിന്ന് കണ്ടത്തിയ കഞ്ചാവ് ചെടിയുടെ നീളം അളക്കുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സ്ക്കൂളുകളിൽ ഉച്ചഭഷണ മെനുവിൽ വെജിറ്റബിൾ ബിരിയാണിയും സാലഡും കുട്ടികൾക്ക് നൽകിയപ്പോൾ വിദ്യാർത്ഥി തന്റെ സഹപാടിക്ക് വാരികൊടുക്കുന്നു പാലക്കാട് ഗവ: മോയൻ എൽ.പി. സ്കൂളിൽ നിന്നു.
 
ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം രാഹുൽ മാങ്കൂട്ടത്തിൽ എം .എൽ.എ. ഉദ്ഘാടനം ചെയ്യുന്നു .
 
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ശേഷം കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ എം .എൽ .എ വി .കെ പ്രശാന്ത് ,ഡോ .ജോർജ് ഓണക്കൂർ ,കൗൺസിലർ വി .വി രാജേഷ് ,ഇ .എം നജീബ് ,ബർസാർ ഫാ .തോമസ് കയ്യാലയ്ക്കൽ ,ചലച്ചിത്ര നടൻ നന്ദു തുടങ്ങിയവർക്കൊപ്പം
 
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 16 വിഭാഗം, ആൻ മേരി ജോസഫ്,ഹൈജമ്പ്,സെന്റ് .പീറ്റേഴ്‌സ് എച്ച്.എസ്.എസ് ,കുറുമ്പനാടം
 
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റയുടെ നേതൃത്തത്തിൽ തിരുനകരയിൽ നടത്തിയ പ്രകടനം
 
പാലായിൽ നടന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഓവറാൾ കിരീടം നേടിയ പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി ടീം
 
ശബരിമല നിറപുത്തരി പൂജകൾക്കായി മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്. കൃഷ്ണൻ പോറ്റി എന്നിവർ ചേർന്ന് നെൽക്കതിരുകൾ ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നു.
 
ശബരിമലയിലെ നിറപുത്തരി പൂജകൾക്കു ശേഷംതന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഭക്തർക്ക് നെൽക്കതിരുകൾ വിതരണം ചെയ്യുന്നു. ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്, എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു തുടങ്ങിയവർ സമീപം.
 
കളമശേരി രാജഗിരിയിൽ നടക്കുന്ന വിസ്റ്റ25ൽ മണപ്പുറം രാജഗിരി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്
 
കളമശേരി രാജഗിരിയിൽ നടക്കുന്ന വിസ്റ്റ25ൽ മണപ്പുറം രാജഗിരി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്.
 
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
 
കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
 
പണികിട്ടിയാ ...അന്താരാഷ്ട്ര ചെസ് ദിനത്തോടനുബന്ധിച്ചു ചെസ് കേരളം പ്രീമിയർ ചെസ് അക്കാഡമി എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ബിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള റൈസ് ചെസ് ടൂർണമെന്റിൽ നിന്നും.
 
മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നിന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ, വത്തിക്കാനിൽ നിന്നും മുഖ്യാതിഥിയായെത്തിയ ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരുടെനേതൃത്വത്തിൽ നടത്തിയ മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
 
മഴക്ക് ഇടവേളയിട്ട് വെയിൽ തെളിഞ്ഞിട്ടും വെള്ളക്കെട്ടൊഴിയാതെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ. വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങളുമായി വെള്ളക്കെട്ടിലായ പ്രദേശത്തെ റോഡിലൂടെ നടന്നു നീങ്ങുന്ന ആൾ. സ്വന്തമായി വള്ളമുള്ള കുടുംബങ്ങൾ റോഡിലൂടെ സഞ്ചരിക്കുവാനായി സമീപത്തെ വൈദ്യുതി പോസ്റ്റിൽ വള്ളങ്ങൾ കെട്ടിയിട്ടിരിക്കുന്നതും കാണാം. ആലപ്പുഴ മങ്കൊമ്പ് നിന്നുള്ള കാഴ്ച.
 
അച്ഛൻ ശ്രദ്ധിച്ചിരിക്ക്...രാജസ്‌ഥാനിൽ നിന്നുള്ള നാടോടി കുടുംബം വഴിയരികിൽ കളിപ്പാട്ടങ്ങൾ വിൽപ്പനക്കായി നിരത്തിവച്ചിരിക്കുമ്പോൾ പ്രതീക്ഷയോടെ ആളുകൾ വരുന്നതും കാത്തിരിക്കുന്ന അച്ഛനും മൊബൈലിൽ കളിക്കുന്ന കുഞ്ഞും. രാജേന്ദ്ര മൈതാനത്തിനു മുന്നിൽ നിന്നുള്ള കാഴ്ച്ച
 
നാളികേരത്തിന് പൊന്ന് വില ... വെളളിച്ചണ്ണയ്ക്ക് വില വർദ്ധിച്ചതോടെ സാധാരണക്കാരുടെ കുടുംബജീവിതം താളംതെറ്റിയിരിക്കുന്ന അവസ്ഥയാണ്. പാടശേഖരത്ത് തൊഴിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന കർഷക തൊഴിലാളി കൃഷി ഇടങ്ങളിൽ വീണ തേങ്ങയുമായി വീട്ടിലേക്ക് മടങ്ങുന്നു പാലക്കാട് തേങ്കുറുശ്ശി കോഴിപ്പൊറ്റ കന്നിയോട് ഭാഗത്ത് നിന്നു.
 
സമർപ്പയാമി...കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
 
S
 
കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുന്ന കുട്ടി
 
തലപോയാലും നനയാൻ വയ്യ... കനത്ത മഴയിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പിന്നിൽ അപകടകരമാം വിധം കുടചൂടിയിരുന്ന് പോകുന്ന യാത്രിക. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
 
തമ്പാനൂർ മേൽപാലത്തിന് അപകരമായ നിലയിൽ വളർന്ന് കയറുന്ന ആൽമരം. തകർന്ന കൈവരികളും കാണാം.
 
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ലിയോ-13-സ്‌കൂളിന്റെ എ.യാസീന്റെ പോയിന്റ് നേടാനുള്ള ശ്രമം ലൂർദ് പബ്ലിക് സ്‌കൂളിന്റെ റോൻ മാത്യു റ്റോജോ തടയുന്നു.മത്സരത്തിൽ ലൂർദ് സ്‌കൂൾ വിജയിച്ചു
 
 
ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ മുന്നേറ്റം തടയുന്ന ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ ടീം. ലൂർദ്ദ് സ്‌കൂൾ സെമി ഫൈനലിൽ പ്രവേശിച്ചു
 
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗം ഷോട്ട് പുട്ട് , ഗ്ലാഡിയ മറിയം സന്തോ,എസ്.എംവി എച്ച്.എസ്.എസ് പൂഞ്ഞാർ
 
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടുന്ന ഹന്ന കെസിയ സബിൻ, എം.ഡി.എച്ച്.എസ്.എസ്, കോട്ടയം.
 
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട്സെ ന്റ്. ആൻസ് സ്‌കൂളിനെതിരെ ലൂർദ് പബ്ലിക് സ്‌കൂളിന്റെ ജോയൽ എം ചാക്കോ പോയിന്റ് നേടുന്നു . മത്സരത്തിൽ ലൂർദ് സ്‌കൂൾ വിജയിച്ചു
 
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം ഹൈജമ്പ്, കാർത്തിക്ക് ഘോഷ് എം എ,എസ്.എംവി എച്ച്.എസ്.എസ് പൂഞ്ഞാർ
 
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 20 വിഭാഗം ഷോട്ട് പുട്ട് , ജോൺ സ്റ്റീഫൻ ,എസ് ഡി കോളേജ്, കാഞ്ഞിരപ്പള്ളി
 
ചേംബേഴ്സ് ഷോപ്പേഴ്സ് കാരവനിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച വിളംബര ജാഥയിൽ അണിനിരന്ന പുലികൾ മേളത്തിനൊത്ത് ചുവട് വയ്ക്കുന്നു
 
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂർ റീജണൽ തിയറ്ററിൽ സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യുന്നു
 
ചത്തീസ്ഗഡിൽ കന്യാസ്ത്രികളെ ജയിലിൽ അടച്ചതിൽ പ്രതിക്ഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസ് മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധം
 
ചത്തീസ്ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ തൃശൂർ അതിരൂപത ആസ്ഥാനത്ത് എത്തിയ ബി.ജെ.പിസംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ  ആർച്ച് ബിഷപ്പ് മാർആൻഡ്രൂസ് താഴത്തുമായി സംസാരിക്കുന്നു സഹായ മെത്രാൻ മാർ ടോണീനീലങ്കാവിൽ സമീപം
 
തൃശൂരിൽ നാളികേരം വിൽക്കുന്ന സ്ഥാപനത്തിൽ കരുതലോടെ നാളികേരം പെറുകിയിടുന്ന യുവാവ് വില വർദ്ധിച്ച് ഇന്നലെ കടകളിൽ നാളികേരം കിലോയ്ക്ക് തൊണ്ണൂറ് രൂപ വരെ എത്തി
 
ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചത് ബിജെപി സർക്കാരിൻ്റെ ന്യൂനപക്ഷ വേട്ടയാണെന്ന് ആരോപ്പിച്ച് സുരേഷ് ഗോപി എം.പി യുടെ തൃശൂർ ചേറൂരിലെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ച മാർച്ചിൽ പൊലീസ് ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിക്കുന്നു
 
സന്യാസിനിമാരെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലിയുടെ ഉദ്‌ഘാടനത്തിന് വേദിയിലെത്തിയ മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ.മാർത്തോമാ സഭാ ഭദ്രാസനാധിപൻ ഐസക്ക് മാർ ഫീലിക്‌സിനോസ് സമീപം
 
കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലി.ബിഷപ്പ് ഐസക്ക് മാർ ഫീലിക്‌സിനോസ്,ആർച്ച് ബിഷപ്പ് ഡോ .തോമസ് ജെ നെറ്റോ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ,ബിഷപ്പുമാരായ ഡോ .ആർ .ക്രിസ്തുദാസ്‌, ആന്റണി മാർ സിൽവാനോസ്, ഡി .സെൽവരാജൻ തുടങ്ങിയവർ മുൻനിരയിൽ
  TRENDING THIS WEEK
ഒന്നിരുന്ന് ചിന്തിക്കാം... പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി എം.പി,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം.
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതിയായ പോൾ ബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി തൈക്കാട് പൊലീസ് ട്രെയ്നിംഗ് കോളേജിൽ സംഘടിപ്പിച്ച ഹീമോപോൾ-2025ന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന പൊലീസ് മേധാവി റവാഡ.എ.ചന്ദ്രശേഖർ പോൾ ബ്ലഡ് പദ്ധതിയുടെ ചെയർമാൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം. ശബരിമല ട്രാക്ടർ യാത്ര വിവാദത്തെത്തുടർന്ന് ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് എക്സൈസ് കമ്മീഷ്ണർ സ്ഥാനത്തേയ്ക്ക് മാറ്റി അജിത് കുമാറിന്റെ അവസാന ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ മത്സരിക്കുന്ന തിരുവനന്തപുരത്തിന്റെ മിഖൈല ഗ്ലാഡ്‌സൺ ഗോമസും അനഘയും.
കന്യാസ്ത്രീകളെ അന്യായമായി തടങ്കലിലാക്കിയും മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്തും മനുഷ്യ കടത്ത് ആരോപിച്ചും വേട്ടയാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഓടി രക്ഷപ്പെടുന്ന പ്രവർത്തകൻ.
യാചനാസമരം... ഒന്നര വർഷമായി പെൻഷനും ആനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ യാചനാസമരം.
കവടിയാർ ജവഹർ നഗറിൽ വ്യാജരേഖ ചമച്ച് കോടികൾ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം അനന്തപുരി മണികണ്ഠനെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 20 വിഭാഗം ഷോട്ട് പുട്ട് , ജോൺ സ്റ്റീഫൻ ,എസ് ഡി കോളേജ്, കാഞ്ഞിരപ്പള്ളി
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം ഹൈജമ്പ്, കാർത്തിക്ക് ഘോഷ് എം എ,എസ്.എംവി എച്ച്.എസ്.എസ് പൂഞ്ഞാർ
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട്സെ ന്റ്. ആൻസ് സ്‌കൂളിനെതിരെ ലൂർദ് പബ്ലിക് സ്‌കൂളിന്റെ ജോയൽ എം ചാക്കോ പോയിന്റ് നേടുന്നു . മത്സരത്തിൽ ലൂർദ് സ്‌കൂൾ വിജയിച്ചു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com