ഒന്നിരുന്ന് ചിന്തിക്കാം... പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി എം.പി,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ മത്സരിക്കുന്ന തിരുവനന്തപുരത്തിന്റെ മിഖൈല ഗ്ലാഡ്സൺ ഗോമസും അനഘയും
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കോട്ടയം കിടങ്ങൂരിൽ നടന്ന പി.കെ.വാസുദേവൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഫോട്ടോ എടുക്കുന്ന കുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറിയാരുന്ന വെളിയം ഭാർഗവൻ,കുമരകം ശങ്കുണ്ണി മേനോൻ എന്നിവർ സമീപം (ഫയൽ ചിത്രം )
മഴ തുടങ്ങിയത് മുതൽ നഗരത്തിലെ വിവിധയിടങ്ങളിലെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കലൂർ സ്റ്റേഡിയത്തിന്റെ പിറകിലെ സ്റ്റേഡിയം ലിങ്ക് റോഡ് തകർന്ന നിലയിലാണ്. തകർന്ന റോഡിലെ കുഴിയിൽ അപകട മുന്നറിയിപ്പിനായി പരിസരവാസികൾ ബക്കറ്റിൽ ചെടി നട്ട് വച്ചിരിക്കുന്നതും കാണാം
എറണാകുളം തോപ്പുംപ്പടി കൊച്ചുപള്ളി റോഡിൽ വഴിയാത്രികർക്ക് ശല്യമായി രാത്രിയിൽ തടസം സൃഷ്ടിക്കുന്ന നായ്ക്കൂട്ടം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പ്പാർച്ചനയ്ക്കെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി എന്നിവർക്കൊപ്പം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുഷ്പാർച്ചന നടത്തുന്നു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, കെപി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ, ശാസ്തമംഗലം മോഹനൻ, ഭീമാ ഗോൾഡ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി, മുൻ സ്പീക്കർ എം.വിജയകുമാർ, ചിത്തിര തിരുനാൾ സ്മാരക സമിതി കൺവീനർ എസ്.എൻ.രഘുചന്ദ്രൻ നായർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ (പഴയ എ.കെ.ജി സെന്റർ ) പൊതുദർശനത്തിന് വെച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പാർട്ടി പുതപ്പിച്ച ശേഷം അന്ത്യോപചാരമർപ്പിക്കുന്നു.