EDITOR'S CHOICE
 
ഇന്നസെന്റിന്റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാനെത്തിയവർ
 
ഇന്നസെന്റിന്റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ എറണാകുളം അസി. കമ്മിഷണർ പി. രാജ്കുമാർ അന്തിമോപചാരമർപ്പിക്കുന്നു
 
ഇന്നസെന്റിന്റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ എം.ജി. ശ്രീകുമാർ അന്തിമോപചാരമർപ്പിക്കുന്നു
 
ഇന്നസെന്റിന്റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ നടൻ മമ്മൂട്ടി അന്തിമോപചാരമർപ്പിക്കുന്നു
 
കൂടെയുണ്ട് ഞങ്ങളും
 
പകൽപ്പൂരം...ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിൽ ഇന്നലെയുണ്ടായ തീപിടിത്തം അണയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
 
പകൽപ്പൂരം...ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിൽ ഇന്നലെയുണ്ടായ തീപിടിത്തം അണയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
 
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
 
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
 
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
 
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
 
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന ഗുളികൻ തെയ്യം.
 
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
 
ഉമയനല്ലൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ആനവാൽ പിടിയിൽ നിന്ന്
 
റംസാനിലെ ആദ്യ വെള്ളിയാഴ്ച പാളയം ജുമാ മസ്‌ജിദിൽ നിസ്‌കരിക്കുന്നവർ
 
വിഖ്യാത വയലിൻ വിദ്വാൻ പ്രൊഫ.എം.സുബ്രഹ്മണ്യ ശർമ്മയുടെ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മൃദംഗ ചക്രവർത്തി ഡോ. ഉമയാൾപുരം കെ.ശിവരാമനും പ്രൊഫ.എം.സുബ്രഹ്മണ്യ ശർമ്മയുടെ മക്കളായ എസ്.ആർ.മഹാദേവ ശർമ്മയും , എസ്.ആർ.രാജശ്രീയും ചേർന്ന് തിരുവനന്തപുരം രണ്ടാം പുത്തൻതെരുവിലെ കൽപ്പകന്യകി കല്യാണമണ്ഡപത്തിൽ അവതരിപ്പിച്ച കച്ചേരിയിൽ നിന്നും.
 
കുംഭത്തിൽ തിളച്ച്... വേനൽ കടുത്തതോടെ ചൂടിൽ നിന്ന് രക്ഷനേടാൻ തലമറച്ച് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരി. കോഴിക്കോട് സിവിൽ സ്റ്റേഷനിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
 
പുഴയല്ല, കണ്ണീരിനുറവയാണ്.. കടുത്ത വേനലിൽ പുഴകളിലേയും കിണറുകളിലേയും വെള്ളം ക്രമാതീതമായി കുറഞ്ഞുവരികയാണ്. പലയിടത്തും കൃഷി നശിക്കാതിരിക്കാൻ പുഴയിൽ കിണറുകൾ നിർമ്മിച്ച് മോട്ടോർ ഇറക്കി ജലസേചനം തുടങ്ങിക്കഴിഞ്ഞു. പൂർണ്ണമായും വറ്റിയ ഷിറിയ പുഴയിൽ കുടിവെള്ള ആവശ്യത്തിനായി നിർമ്മിച്ച കിണറിൽ നിന്ന് ദാഹമകറ്റുന്ന സ്കൂൾ കുട്ടികൾ. കാസറഗോഡ് അംഗടിമൊഗറിൽ നിന്നുമുള്ള കാഴ്ച്ച.
 
പാർക്കിംഗ് ഫുൾ...കൊച്ചിക്കായലിൽ മീൻ പിടിക്കാനായി സ്ഥാപിച്ചിരിക്കുന്ന ചിനവലയിൽ കൂട്ടത്തോടെ വന്നിരിക്കുന്ന നീർക്കാകകൾ
 
അണ്ടർ ഗ്രൗണ്ട്...എറണാകുളം കെ.എസ്.ആർ.ടി.സി ഗെരെജിൽ ബംഗളുരുവിൽ നിന്നും എറണാകുളത്തിനു വന്ന ബസിനു അടിയിലുള്ള ലഗേജുകൾ വെക്കുന്ന സ്ഥലത്തു വിശ്രമിക്കുന്ന ജീവനക്കാർ
 
ഇരണ്ടപ്പാടം : മുവാറ്റുപുഴ പെരുമ്പാവൂർ റോഡിന് സമീപം വിരുന്നെത്തിയ ഇരണ്ടകൾ. ഫോട്ടോ: ബാബു സൂര്യ
 
ഈ നോട്ടം എങ്ങനെയുണ്ട് : മരത്തിൽ ഒരുമിച്ചെത്തിയ മലയണ്ണാനുകൾ. മലയാറ്റൂർ ഡിവിഷനിലെ കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നുള്ള ദൃശ്യം .
 
കൊയ്ത്തു കഴിഞ്ഞ പാടത്തു അന്നം തേടിയെത്തിയ തത്തക്കൂട്ടം . നെല്ല് കതിരിടുമ്പോൾ തന്നെ ഇവർ നെൽ പാടങ്ങളിൽ സജീവമാണ്. ആലപ്പുഴ ചുങ്ക൦ കന്നിട്ടപ്പാട ശേഖരത്തിൽ നിന്നുള്ള ദൃശ്യം
 
ടീം ഡബ്ള്യൂ.ആർ.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് മൊകവൂർ ബൈപ്പാസിന് സമീപം സംഘടിപ്പിച്ച ഫ്രീസ്റ്റൈൽ മോട്ടോ ക്രോസിൽ നിന്ന്.
 
യുവജന ക്ഷേമ ബോർഡ് ചെറുവത്തൂർ കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ കാസറഗോഡ് ജില്ലയും വയനാടും തമ്മിലുള്ള മത്സരത്തിൽ നിന്നും. മത്സരത്തിൽ കാസറഗോഡ് ജില്ലാ ടീം വിജയിച്ചു.
 
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ പുരുഷ വിഭാഗം ലോംഗ്ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ നിർമ്മൽ സാബു
 
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ വനിതാ ലോംഗ്ജമ്പിൽ സ്വർണ്ണം നേടുന്ന കേരളത്തിന്റെ ആൻസി സോജൻ
 
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
 
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രഅലങ്കര ഗോപുരത്തിലെ കിളിവാതിലിൽ കൂടി പൂരം കാണുന്ന കുട്ടികൾ
 
ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പടയണിചടങ്ങിലെ അടവിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലം തുള്ളിയപ്പോൾ
 
കേരള മീഡിയ അക്കാഡമിയുടെ 2021 മികച്ച വാർത്താ ചിത്രത്തിനുള്ള പ്രത്യേക ജൂറി അവാർഡ് എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ലോക പ്രശസ്ത ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റും ചെക്ക് സെന്റർ ഫോർ ഇൻവെസ്റ്റിഗേഷൻ ജേണലിസത്തിന്റെ സ്ഥാപകയുമായ പാവ്‌ല ഹോൽകോവ കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന് സമ്മാനിക്കുന്നു. ചെയർമാൻ ആർ. എസ്. ബാബു, ഡോ. സെബാസ്റ്റ്യൻ പോൾ, തോമസ് ജേക്കബ്, സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ സമീപം
 
കേരള ഹൈക്കോടതി അഭിഭാഷക സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ഹൈക്കോടതി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ച‌‌ടങ്ങിൽ പ്രഭാഷണം നടത്താനെത്തിയ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് വേദിയിൽ  ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സീനിയർ അഡ്വ. ജാജു ബാബു എന്നിവരോടൊപ്പം
 
ബലാ ബലം ... തിരുവനന്തപുരം പാറ്റൂരിലെ സ്ത്രീയ്ക്കെതിരായ അക്രമത്തിൽ പൊലീസിന്റെ വീഴ്ചയിൽ പ്രതിഷേധിച്ച് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പൊലീസിന്റെ ഷീൽഡ് പിടിച്ചെടുക്കുവാൻ ശ്രമിക്കുന്ന ജില്ലാ പ്രസിഡന്റ് ജയാ രാജീവ്
 
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്‌സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
 
മാറ് മറയ്ക്കൽ സമരത്തിന്റെ ഇരുനൂറാം വാർഷികത്തിന്റെ ഉദ്ഘാടനത്തിന് നാഗർകോവിലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം .കെ സ്റ്റാലിനും സദസിനെ അഭിവാദ്യം ചെയ്യുന്നു
  TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ്  ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com