EDITOR'S CHOICE
 
മാന്നാനം കെഇ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സിഎംഐ സഭാ സ്ഥാപന ദിനാഘോഷം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു
 
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,മുൻ എംഎൽഎ കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി ,അഡ്വ.ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ്,സുധാ കുര്യൻ തുടങ്ങിയർ സമീപം
 
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി മിഠായി വാങ്ങി ഓടിപ്പോകുന്നു
 
നെഹ്‌റു യുവ കേന്ദ്രയുടെയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് എഞ്ചിനിയേഴ്സ് ഹാളിൽ മൻ കി ബാത്ത് സീസൺ 4 ക്വിസ് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ഡോ.ചന്ദ്ര ശേഖർ പെമ്മസാനി വിജയികൾക്കൊപ്പം.മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രൊഫ.ആർ.ബാലചന്ദ്രൻ നായർ, ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ കേരള പോസ്റ്റൽ സർക്കിൾ ജെ.ടി.വെങ്കിടേശ്വരലു എന്നിവർ സമീപം
 
ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലാ ബോർഡിന്റെ ആഭിമുഖ്യത്തിൽ നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാളിൽ വഖഫ് സംരക്ഷണ വാഹക സംഘം വഖഫ് നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ സംഗമം ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലാ ബോർഡ് ദേശീയ ജനറൽ സെക്രട്ടറി ഫസില റഹീം മുജദ്ദിദി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ
 
എസ് .എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീ ചിത്രാ ഹോമിലെ എം .അശ്വതി ,എസ് .സാന്ത്വന ,എസ് .സജീന ,അനന്തപത്മനാഭൻ എന്നിവർ ആഹ്ലാദം പങ്കിടുന്നു
 
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വഞ്ചിയൂർ ഹോളി എയിഞ്ചൽസ് കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥിനികൾ അധ്യാപകരോടൊപ്പം ആഹ്ലാദം പങ്കിടുന്നു
 
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വഴുതക്കാട് കാർമൽ എച്ച്.എച്ച്.എസിലെ വിദ്യാർത്ഥിനികൾ ആഹ്ലാദം പങ്കിടുന്നു
 
പടിഞ്ഞാറേകൊല്ലം ആലാട്ട്കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര വള്ളിക്കീഴ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
 
ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് സമാപം കുറിച്ച് നടന്ന ചെമ്പെടുപ്പ് റാസ.
 
ആലാട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അഷ്ടബന്ധ പുന പ്രതിഷ്ഠ പൂജയ്ക്കും, ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി ശ്രീമദ് ഭാഗവത സപ്ത്തായത്തിന്റെ ഉദ്ഘാടനം സിനിമാ സീരിയൽ താരം മൃദുല വിജയ് ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
 
കൊല്ലം സ്വദേശിയും അദ്ധ്യാപകനുമായ കിഷോർ റാം രചിച്ച കൊല്ലത്തിന്റെ കഥ പറയുന്ന ആദ്യ ഇംഗ്ളീഷ് നോവലായ 'ദ ഡെഡ് നോ നത്തിംഗ്' എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ കവി പി.രാമന് നൽകി പ്രകാശനം ചെയ്യുന്നു
 
മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
 
പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വെച്ചൂട്ട് നേർച്ചസദ്യയിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
 
പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വെച്ചൂട്ട് നേർച്ചസദ്യയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
 
പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷകരമായി വിറകിടീൽ ഘോഷയാത്രയ്ക്ക് ശേഷം പന്തിരുനാഴി പുറത്തെടുത്തപ്പോൾ
 
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കണ്ടറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയ്ൻ.എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി കുട്ടി മിഠായി വാങ്ങി കൊണ്ട് ഓടി പോകുന്നു
 
വിദ്യാഭ്യാസ മന്ത്രിയുടെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് ശേഷം ആപ്പിൽ ഫലം തിരയുന്ന വിദ്യാർത്ഥിനികൾ റേഞ്ച് ലഭിക്കാൻ മൊബൈൽ ഉയർത്തി പിടിക്കുന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷം ഫലമറിഞ്ഞപ്പോൾ ആഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥിനികൾ. വഴുതക്കാട് ഗവഃ കോട്ടൺഹിൽ ജി.എച്ച്,എച്ച്.എസിലെ കാഴ്ച
 
മണിമുഴക്കി മഴ...വേനൽചൂട് കഠിനമായിരിക്കെ ഇന്നലെ രാവിലെ ആശ്വാസമെന്നപോൽ പെയ്ത വേനൽ മഴയിൽ സൈക്കിളിൽ കുടചൂടി പോകുന്നയാൾ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
 
മഴ മുന്നറിയിപ്പുണ്ടെങ്കിലും ജില്ലയിൽ വെയിൽ ശക്തമാണ്. വെയിലിൽ വാഴയില ചൂടി സൈക്കിൾ ഓടിച്ചുപോകുന്നയാൾ. പൊന്നാനി കർമ്മ റോഡിൽ നിന്നുള്ള കാഴ്ച
 
മലപ്പുറം കോട്ടക്കുന്നിൽ നടന്ന സർക്കാരിന്റെ 4ആം വാർഷികത്തോടാനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വള്ളികുന്ന് കയർ വ്യവസായ സംഘത്തിലെ അംഗം കയർ പിരിക്കുന്നു
 
കളർപ്പെരുന്നാൾ...പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷകരമായി വിറകിടീൽ ഘോഷയാത്ര പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ തലയിൽ വിറകുമായി വരുന്ന വിശ്വാസി
 
ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി നർമ്മം പങ്കിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,അഡ്വ.എസ്.സുരേഷ് തുടങ്ങിയവർ സമീപം
 
വില്പനയ്ക്കായി കുട്ടയിൽ നിറച്ച മാമ്പഴവുമായി നടന്ന് നീങ്ങുന്ന വൃദ്ധ. പഴനിയിൽ നിന്നുള്ള കാഴ്ച.
 
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
 
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
 
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ മൈതാനത്തേക്ക് സ്വീകരിക്കുന്ന സഹ കളിക്കാർ.
 
7ആമത് നാദർഷാൻ മെമ്മോറിയൽ കപ്പിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നിന്ന്
 
മലപ്പുറം എം എസ് പി യിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് സംഘടിപ്പിച്ച ഔദ്യോധിക യാത്രയായാപ്പിനെത്തിയ എം എസ് പി യിലെ മുൻ പോലീസ് ഉദ്യോഗസ്ഥനും സിനിമതാരവുമായ അബു സലീംമും സ്നേഹ സംഭാഷണത്തിൽ
 
മലപ്പുറം എം.എസ്.പിയിൽ ഫുട്ബോൾ താരം ഐ എം വിജയന് സംഘടിപ്പിച്ച യാത്രയയപ്പ് പരേഡിനു ശേഷം ഡെപ്യൂട്ടി കമാന്‍ഡന്റ് ഹബീബുറഹ്മാന്‍, സിനിമാതാരം അബുസലീം, അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. രാജേഷ് എന്നിവരുമായി ഐ.എം. വിജയൻ സൗഹൃദം പങ്കുവെക്കുന്നു
 
ചിന്നക്കട മേൽപാലത്തിന് ഭീഷണിയായി ഭിത്തിയിൽ വളർന്ന് പന്തലിച്ച് നിൽക്കുന്ന ആൽമരങ്ങൾ പാലത്തിൻ്റെ പല ഭാഗങ്ങളിലും ഭിത്തിക്കിടയിലൂടെ ഇത്തരം മരങ്ങൾ വളർന്ന് നിൽക്കുകയാണ്
 
നിയുക്ത യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുതിർന്ന കോൺഗ്രസ് നേതാവ് സി.വി.പത്മരാജനെ കാണാൻ കൊല്ലത്തെ വീട്ടിലെത്തിയപ്പോൾ അടൂർ പ്രകാശിന് നടരാജ വിഗ്രഹം സമ്മാനിക്കുന്നു
 
കൊല്ലം കളക്ടറേറ്റിനുള്ളിലെ പടിഞ്ഞാറ് ഭാഗത്തെ നടപ്പാതയിൽ യാത്രയ്ക്ക് തടസമായി കിടക്കുന്ന ഇളക്കിമാറ്റിയ ടാറിംഗും കല്ലും മണ്ണും. നൂറുകണക്കിന് വാഹനങ്ങളും ജനങ്ങളുമാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്
 
വിജയത്തിനെന്ത് ഭിന്നത... പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിന്നക്കടയിൽ യുവമോർച്ച ജില്ലാ കമ്മിറ്റിയൂടെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ മുച്ചക്ര സൈക്കിളിലെത്തിയ ഭിന്നശേഷിക്കാരൻ ആഹ്ലാദം പ്രകടിപ്പിക്കുന്നു
 
വളാഞ്ചേരി സ്വാദേശിയായ യുവതിക്ക് നിപ സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന ചര്‍ച്ചക്ക് ശേഷം സ്ഥിതിഗതികള്‍ സംസാരിക്കുന്ന എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ജില്ല കലക്ടര്‍ വീആര്‍ വിനോദ് എന്നിവര്
 
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം
 
മഹാ സാഗരത്തിൽ ആർത്തിരമ്പി... തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ ചരിത്ര പ്രസിദ്ധമായ കുടമാറ്റത്തിൽ നിന്ന്.
 
ഭൂമി കുലുങ്ങിയപ്പോൾ ...പൂരത്തിന് സമാപനം കുറിച്ചു കൊണ്ട് നടന്ന തിരുവമ്പാടി ,പാറമേക്കാവ് വിഭാഗക്കാരുടെ പകൽ കരിമരുന്നു പ്രയോഗത്തിൽ നിന്നും
  TRENDING THIS WEEK
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായും ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് വരുമുമ്പ് മൈക്ക് ശരിയാകുന്ന ഓപറേറ്റർ .
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം
മലപ്പുറം കോട്ടക്കുന്നിൽ നടന്ന സർക്കാരിന്റെ 4ആം വാർഷികത്തോടാനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വള്ളികുന്ന് കയർ വ്യവസായ സംഘത്തിലെ അംഗം കയർ പിരിക്കുന്നു
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനി കാതിൽ നിന്ന് കമ്മൽ ഊരി മാറ്റുന്നു
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി മിഠായി വാങ്ങി ഓടിപ്പോകുന്നു
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ പുഷ്പ ഹരമണിയിച്ച് സ്വീകരിക്കുന്നു.ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,ടിഎൻ ഹരികുമാർ,അഡ്വ.എസ്.സുരേഷ്, അഡ്വ.നാരായണൻ നമ്പൂതിരി തുടങ്ങിയവർ സമീപം
പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മറ്റി കളക്ടറിലേറ്റിലേക്ക് നടത്തിയ മാർച്ച്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com