EDITOR'S CHOICE
 
പാലക്കാട് അകത്തേത്തറ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥികളുടെ ഇ- ഗ്രാന്‍ഡ് ഫണ്ടില്‍ നടത്തിയ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്‌ കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ വനിതാ പൊലീസിനെ പ്രവർത്തകർ കൈയ്യേറ്റം ചെയുന്നു.
 
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആലപ്പുഴ കളക്ടറേറ്റിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയപ്പോൾ
 
കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
 
പീഡനക്കേസ് പ്രതിയെ ട്രാൻസ്ജെൻഡേഴ്സ് ജസ്റ്റിസ് ബോർഡിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡേഴ്സ് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ കളക്ടറേറ്റ് ഗേറ്റിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ
 
കടൽമണൽ ഖനന പദ്ധതിക്കെതിരെ ആലപ്പുഴ കടലോര ജാഗ്രതാ സമിതി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
 
ആലപ്പുഴ ജില്ലാപഞ്ചായത്തും ആര്യാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് വയോജനങ്ങൾക്കായി സംഘടിപ്പിച്ച ആനന്ദം കലോത്സവത്തോടനുബന്ധിച്ച് നടന്ന ഓലമെടയൽ മത്സരത്തിൽ പങ്കെടുക്കുന്ന മുഹമ്മ പഞ്ചായത്തിലെ ലീലമ്മ
 
രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി 15 വർഷം തികയ്ക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവ് ഉദ്‌ഘാടനം ചടങ്ങിൽ പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ പ്രസംഗത്തിലെ വനം വകുപ്പിനെ പറ്റിയുള്ള രസകരമായ വിമർശനം കേട്ട് പൊട്ടിച്ചിരിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. പ്രകാശ് യശ്വന്ത് അംബേദ്‌കർ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ സമീപം.
 
ഓണറേറിയം വർദ്ധനയുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം നടത്തുന്ന ആശാവർക്കർമാർ മഴയിൽ നിന്ന് രക്ഷനേടാൻ ടാർപ്പോളിൻ ഉയർത്തിപ്പിടിക്കുന്നു.
 
മയൂരനൃത്തം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന കാഴ്ച ശ്രീബലി എഴുന്നള്ളത്തിൽ മയൂരനൃത്തം അവതരിപ്പിക്കുന്നു.
 
ഉത്സവങ്ങളിൽ ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം ഇന്നെലെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ബാരിക്കേഡിന് പിന്നിൽന്നിന് ആസ്വദിക്കുന്നവർ
 
ഇത് കൊള്ളാം... പാലക്കാട് കോട്ടമൈതാനിയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അജൈവമാലിന്യ വസ്തുകളിൽ നിന്ന് ഉപകാരപ്രദമായ വസ്തുകൾ നിർമ്മിക്കുന്നതിനുളള മെഗാ പരിശീലന പരിപാടിയിൽ അഗളി ഹരിത കർമ്മ സേനാഗങ്ങൾ.
 
ശ്രീബലി എഴുന്നള്ളത്ത്... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു.
 
ഫ്ലാഷ് മൊബ്... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെൻറും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മൊബിൽ നിന്ന്.
 
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരം
 
പാലക്കാട് നഗരസഭ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ ആദംസ് കോളജിലെ വിദ്യാർത്ഥികൾ ചുമരിൽ ചിത്രങ്ങൾ വരയ്ക്കുന്നു .
 
തിരുവനന്തപുരം ഗവഃ വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ.
 
പണിപ്പെട്ട് തപ്പിയെടുത്ത മീനിനെ റാഞ്ചിയെടുക്കാനായി പിന്നാലെയെത്തിയ ഇരണ്ടപ്പക്ഷിയിൽ നിന്നും കൊക്കിലൊതുക്കിയ മീനുമായി പറന്നുയരുന്ന ഇരണ്ടപ്പക്ഷി. ആലപ്പുഴ നെടുമുടിയിൽ നിന്നുളള ദൃശ്യം
 
ആലപ്പുഴ ജില്ലാ പഞ്ചായത്തും, ആര്യാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് വയോജനങ്ങൾക്കായി കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച "ആനന്ദം" കലോത്സവത്തോടനുബന്ധിച്ച് കയർപിരി മൽസരം സംഘടിച്ചപ്പോൾ
 
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു
 
ജലദിനം... വേനലിന്റെ ചൂടിൽ മനുഷ്യരെ പോലെ വലഞ്ഞു പോവുകയാണ് പക്ഷി മൃഗാതികളെല്ലാം. കുടിവെള്ളം തേടി നിളയുടെ മടിത്തട്ടിലിറങ്ങിയ കരിംകൊക്ക് വരണ്ട നദിയിലെ ഉണങ്ങിയ മരത്തടിക്ക് മുകളിൽ ഇരിക്കുന്നു. പശ്ചാത്തലത്തിൽ കുറ്റിപ്പുറം പാലം കാണാം.
 
ഇലന്തൂരിന് സമീപം കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് വഴിയിൽ നിന്ന് പുരയിടത്തിലേക്ക് കയറിയുണ്ടായ അപകടം.
 
ബൈക്ക് റാലി... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ബൈക്ക് റാലി.
 
ഇത് കുട്ടിക്കളിയല്ല... കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളും ദിനംപ്രതി തെരുവ്നായ ശല്യം രൂക്ഷമായിരിക്കെ നഗരമദ്ധ്യത്തിൽ പ്രാവിനെ പിടികൂടി അകത്താക്കുന്ന തെരുവ്നായ കുട്ടികൾ.തിരുനക്കരയിൽ നിന്നുള്ള കാഴ്ച
 
ചൂടിനെ തടുക്കാൻ കുഞ്ഞിന്റെ പെട്ടിക്കുട... റോഡരികിൽ കീച്ചെയിനുകൾ വിൽക്കുന്ന അച്ഛന് വെയിലേൽക്കാതെ   കാർഡ്ബോർഡ് പെട്ടി തലയിൽ കമഴ്ത്തിവയ്ക്കുന്ന കുട്ടി. മലയാലപ്പുഴയിൽ നിന്നുളള ദൃശ്യം.
 
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
 
രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ടീം ബസിലിരുന്ന് ട്രോഫി ഉയർത്തി കാണിക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മകൻ സ്റ്റീവ് സച്ചിൻ
 
രഞ്ജി ട്രോഫി ഫൈനലിൽ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ.
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്.
 
ഇന്ന് ലോക ജലദിനം... വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ശുദ്ധജല ക്ഷാമം വലിയ പ്രശ്‌നം തന്നെയാണ്. റോഡ് മാർഗം എത്തിപ്പെടാൻ കഴിയാത്ത കൈനകരി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ വിതരണം ചെയ്യാനായി പള്ളാത്തുരുത്തിയിലെ ആർ.ഒ പ്ലാന്റിൽ നിന്ന് വള്ളങ്ങളിലെത്തി കുടിവെള്ളം ശേഖരിക്കുന്നു
 
ആലപ്പുഴ പാം ബീച്ച് റിസോർട്ടിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
 
തൃശൂർ നീരാജ്ഞലി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കെ. രവീന്ദ്രൻ മെമ്പറായി ചുമതലയേറ്റ കെ.പി അജയൻ എന്നിവർക്ക് ബൊക്കെ നൽകി അനുമോദിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾഖാദർ കോർപറേഷൻ മേയർ എം.എം വർഗീസ്,എ.സി മൊയ്തീൻ എം.എൽ.എഎന്നിവർ സമീപം
 
കനത്ത വേനൽ വെയിലിനെ അവഗണിച്ച് തൻ്റെ പ്രിയപ്പെട്ട സൈക്കിളിൽ തൃശൂർ നഗരത്തിലൂടെ യാത്ര ചെയ്യുന്ന മുൻമന്ത്രി ഫ്രെഫ. സി.രവീന്ദ്രനാഥ് മുൻമന്ത്രി മാരെല്ലാ ഇപ്പോഴും ചെറു യാത്രകൾക്ക് കാറിനെ ആശ്രയിക്കുമ്പോൾ മാഷിൻ്റ നഗരത്തിലെ യാത്രകളെല്ലാം സൈക്കിളിലിലാണ്
 
ഉൾവലിഞ്ഞ്... കടുത്ത വേനൽ വറ്റിവരണ്ട് പമ്പനദി, കഴിഞ്ഞ മീനമാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോഴുള്ള കാഴ്ച, ഇന്ന് ലോക ജലദിനം.
 
തൃശൂർ കോവിലകത്തുംപാടം ജവഹർലാൽ കൺവൻഷൻ സെൻ്ററിൽ "വിജ്ഞാന കേരളം വിജ്ഞാന തൃശൂർ "സംഘടിപ്പിച്ച ജില്ലയിലെ ജനപ്രതിനിധികൾ പങ്കെടുത്ത മഹാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.രാജനും വിജ്ഞാന കേരളം ഉപദേഷ്ടാവ് തോമസ് ഐസക്കും സൗഹൃദം പങ്കിടുന്നു
 
പീച്ചി ആനക്കുഴിയിൽ ജലഷാമം രൂക്ഷമായതിനെ തുടർന്ന് കാട്ടിൽ നിന്നും വരുന്ന നീരുറവയിൽ നിന്ന് വെള്ളം കോരിയെടുക്കുന്ന സ്ത്രീ പഞ്ചായത്തിൻ്റെ കുടിവെള്ള സംവിധാനം തകരാറിലായതിനെ തുടർന്ന് പ്രകൃതിദത്ത കുളത്തിൽ നിന്നും ഹോസ് വഴിയും വെള്ളം ശേഖരിക്കാറുണ്ടിവർ
 
തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള വെജിറ്റബിൾസ് ആൻ്റ് ഫ്രൂട്ട് കാർവിംഗ് പരിശീലനത്തിൽ നിന്ന്
  TRENDING THIS WEEK
ഐ... ഐസ്ക്രീം... തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ.
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസ പുറത്തുവിട്ട ലൈവ് വീഡിയോ കാണുന്ന മൈലപ്പുറത്തെ എ.എം എൽ.പി സ്കൂളിലെ കുട്ടികൾ.
മലപ്പുറം ടൌൺഹാളിന് സമീപം പുറത്ത് സൂക്ഷിച്ചിരുന്ന സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത പഠിത്താക്കൾക്കായുള്ള പാഠപുസ്തകങ്ങൾ മഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്നു
ഭാഷാസമര രക്തസാക്ഷി മജീദിന്റെ ഖബറിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകുന്നു
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീട്
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ആർപ്പൂക്കര സതീഷ് ചന്ദ്രനും ശ്രീജിത്ത് വാര്യമുട്ടവും മയൂരനൃത്തം അവതരി പ്പിക്കുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ആസ്വദിക്കുന്നവർ
കേരള പൊലീസ് അസോസിയയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദന്തൽ ക്യാമ്പ് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൽ.അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com