EDITOR'S CHOICE
 
ട്രോളിംഗ് നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം കടലിൽ പോകാൻ കഴിയാതെ പുന്നപ്ര ഫിഷ് ലാൻഡിന് മുന്നിൽ കിടന്നുറങ്ങുന്ന മത്സ്യത്തൊഴിലാളിയും പട്ടിണിയിലായ തെരുവുനായയും
 
പാലക്കാട് ഗവ: മെഡിക്കൽ കോളേജിൽ പഠനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവിശ്യപ്പെട്ടും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ വായ് മൂടിക്കെട്ടിയ സമരം.
 
നീറ്റ് പരീക്ഷയിലെ അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകം ടാക്സ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയപ്പോൾ.
 
കുവൈത്ത് മംഗഫിലെ കമ്പനി കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലപ്പുറം പുലാമന്തോൾ സ്വദേശി എം പി ബാഹുലേയൻറെ പൊതുദർശനത്തിനുവെച്ച മൃതശരീരത്തിനരികെ ഇരുന്ന് വിതുമ്പുന്ന ഭാര്യ പ്രവീണയും അച്ഛൻ വേലായുധനും
 
പെരിന്തൽമണ്ണയിൽ നടക്കുന്ന " ഇ എം എസിന്റെ ലോകം" ദേശീയ സെമിനാർ രണ്ടാം ദിനം ഉദ്‌ഘാടനം ചെയ്യുന്ന എ വിജയരാഘവൻ
 
കുവൈറ്റിൽ തീ പിടുത്തത്തിൽ മരണമടഞ്ഞ മലപ്പുറം പുലാമന്തോൾ സ്വദേശി എം പി ബാഹുലയൻറെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബാഹുലയൻറെ പിതാവായ വേലായുധനെ ആശ്വസിപ്പിക്കുന്നു.
 
ഇ എം എസിൻറെ സ്മരണയിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന 'ഇ എം എസിൻറെ ലോകം' ദേശീയ സെമിനാറിനെത്തിയ സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആദ്യ സെമിനാർ ഉദ്‌ഘാടനം ചെയ്യുന്നു
 
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മതിലിൽ സ്വദേശി സുമേഷിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ അച്ഛന്റെ ചേതനയറ്റ മുഖത്തേയ്ക്ക് നോക്കിനിൽക്കുന്ന മകൾ ഏഴ് വയസുകാരി അവനിക
 
എറണാകുളം റാഡിസൺ ബ്ളൂ ഹോട്ടലിൽ നടന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വിദ്യാമൃതം പദ്ധതിയുടെ നാലാം എഡിഷന് തുടക്കംകുറിക്കാനെത്തിയ ചെയർമാൻകൂടിയായ മമ്മൂട്ടി. അർഹതപ്പെട്ട 250 വിദ്യാർതത്ഥികൾക്ക് സമ്പൂർണ സ്കോളർഷിപ്പ് ലഭ്യമാക്കുന്ന ധാരണ പത്രം ചടങ്ങിൽ അദ്ധേഹം കൈമാറി
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ അയൽക്കൂട്ട വിഭാഗം കേരളനടനം മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലയുടെ മത്സരാർത്ഥി റിഷിക പ്രഭാസിന്റെ ആഹ്ലാദം.
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം ഓക്സിലറി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം അഞ്ജന എൻ ആൻഡ് ടീം കാസർകോട് ജില്ല
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം നാടോടി നൃത്തം ഓക്സിലറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സാഫല്യ ജോസ് (കൊല്ലം)
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ അയൽക്കൂട്ട വിഭാഗം കേരളനടനം ഒന്നാം സ്ഥാനം നേടിയ റിഷിക പ്രഭാസ്, തൃശൂർ
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം കുച്ചുപ്പുടി (അയൽക്കൂട്ട വിഭാഗം) ഒന്നാം സ്ഥാനം ആർദ്ര എം ആനന്ദ് (തൃശ്ശൂർ )
 
കന്യാകുമാരി വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും
 
കന്യാകുമാരി വിവേകാനന്ദപ്പാറ
 
തേനിടം... മഴയുടെ ചെറിയ ഇടവേളയിൽ വെയിൽ തെളിഞ്ഞതോടെ വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ നിന്ന് തേൻ നുകരുവാനെത്തിയ ചിത്രശലഭങ്ങൾ. നഗരത്തിൽ എസ്.ഡി.വി. സെന്റനറി ഹാളിന് മുന്നിൽ നിന്നുള്ള കാഴ്ച.
 
യാത്ര ... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങ് കുഞ്ഞിനെ മാറോട്ചേർത്ത് കൊണ്ടുപോകുന്നു
 
പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് മരച്ചില്ലകളാൽ മൂടപ്പെട്ടിരിക്കുന്നു
 
കേരള മദ്യനയ അഴിമതിയിൽ കോഴ വാങ്ങിയ മന്ത്രിമാർ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ ചേർന്ന് വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുപോകുന്നു
 
കേരള മദ്യനയ അഴിമതിയിൽ കോഴ വാങ്ങിയ മന്ത്രിമാർ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
 
നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ലോക കേരള സഭ നാലാം സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
 
കടലാക്രമണത്തെ തുടർന്ന് കോഴിക്കോട് സൗത്ത് ബീച്ച് തകർന്നനിലയിൽ
 
ലാത്തി കൊണ്ട് തടയാം.... മദ്യനയ അഴിമതിയിൽ മന്ത്രിമാരായ എം.ബി. രാജേഷും മുഹമ്മദ് റിയാസും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ പ്രവർത്തകർ എറിഞ്ഞ കൊടിക്കമ്പുകൾ പൊലീസ് ലാത്തി കൊണ്ട് തടയുന്നു
 
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന എലൈറ്റ് ഡിവിഷൻ ഫുട്ബോളിൽ സ്പോർട്സ് അക്കാദമി തിരുരും എൻ എസ് എസ് സി മഞ്ചേരിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും
 
റോളർ സ്കേറ്റിംഗ്... ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ അവധിക്കാല റോളർ സ്കേറ്റിങ് പരിശീലന ക്യാംപിന്റെ സമാപന ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച റോളർ സ്റ്റേറ്റിങ്ങിൽ നിന്ന്.
 
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനായി വിദ്യാനഗർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജൂനിയർ ആൺകുട്ടികളുടെ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാമതെത്തുന്ന പാലാവയൽ സെന്റ് ജോൺസ് എച്ച്എസിലെ അഭിഷേക് മോഹൻ.
 
സ്‌പോർട്സ് ക്വാട്ടാ സീറ്റ് വർദ്ധിപ്പിക്കുക, ഒഴിവാക്കിയ സ്‌പോർട്സ് ബോണസ് മാർക്ക് നിലനിർത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്ത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധാത്മകമായി വടം വലിച്ചടപ്പോൾ.
 
വിജയി... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്. ചെന്ത്രാപ്പിന്നി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
 
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
 
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
 
കൂടെയുണ്ട്...കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിൻ്റെ മൃതദേഹം തെക്കൻ പാലയൂർ ഉള്ള വസതിയിൽ കൊണ്ടുവന്നപ്പോൾ എത്തിയ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ബിനോയുടെ മകൻ ഇയാനെ ആശ്വസിപ്പിക്കുന്നു .
 
അവസാന സ്പർശത്താൽ...കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിൻ്റെ മൃതദേഹം തെക്കൻ പാലയൂർ ഉള്ള വസതിയിൽ കൊണ്ടുവന്നപ്പോൾ ശരീരത്തിൽ അവസാനമായി തൊട്ടുകൊണ്ട് യാത്ര പറയുന്ന മകൻ ഇയാൻ ,അച്ഛൻ ബാബു,ഭാര്യ ജിനീത,അമ്മ അന്നമ്മ തോമസ് എന്നിവർ .
 
എസ്.ജി എഫക്ട്...സത്യപ്രതിജ്ഞക്ക് ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ തൃശൂരിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ സംഘടിപ്പിച്ച സ്വീകരണത്തിൽ നിറ കതിർ നൽകിയപ്പോൾ.
 
വയനാട് ലോക്സഭാ മണ്ഡലത്തിലെ എടവണ്ണയിൽ നടന്ന സ്വീകരണ ചടങ്ങിനിടെ രാഹുൽ ഗാന്ധിക്ക് ചുംബനം നൽകുന്ന രണ്ടാം ക്ലാസ്സുകാരി അഫ്രിൻ ഫാത്തിമ .രമേശ് ചെന്നിത്തല സമീപം
 
പൊതുപ്രവർത്തകനുള്ള ജിനേദേവൻ സ്മാരക അവാർഡ് സി. പി. എം പോളിറ്റ് ബ്യൂറോ അംഗം എം .എ ബേബിയിൽ നിന്നും എം .എം .മണി എം എൽ എ സ്വീകരിക്കുന്നു.
 
അന്തരിച്ച ഫുട്ബാളറും ഇന്ത്യൻ ടീം മുൻ കോച്ചുമായ ടി.കെ ചാത്തുണ്ണിയുടെ മൃതദ്ദേഹം ചാലക്കുടിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയവർ സമർപ്പിച്ച ഫുട്ബാളുകൾ ചാത്തുണ്ണിയുടെ മൃതദേഹത്തിനരികെ
 
അന്തരിച്ച മുൻ ഫുട്ബാളറും ഇന്ത്യൻ ടീം മുൻ കോച്ചുമായ ടി.കെ ചാത്തുണ്ണിയുടെ മൃതദ്ദേഹം തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയവർ സമർപ്പിച്ച ഫുട്ബാളുകൾ മൃതദ്ദേഹത്തിന് മുകളിൽ
 
അന്തരിച്ച മുൻ ഫുട്ബാളറും ഇന്ത്യൻ ടീം മുൻ കോച്ചുമായ ടി.കെ ചാത്തുണ്ണിയുടെ മൃതദ്ദേഹം തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊലീസ് ഔദ്യോഗിക  ബഹുമതിയായ ഗാർഡ് ഓഫ് ഓണർ നൽകുന്നു
  TRENDING THIS WEEK
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിൻ്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടക്കുന്ന ലൂക്കോസിൻ്റെ ഭാര്യ ഷൈനി.
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്താൻ വേണ്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയപ്പോൾ.
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേയ്ക്ക് മടങ്ങുന്ന ബോട്ടുകൾ. നീണ്ടകരയിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടിലെ വലകൾ അഴിച്ചെടുക്കുന്ന തൊഴിലാളികൾ. നീണ്ടകര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
ചാലക്കുടി കുറ്റികാടിലെ തൻ്റെ വീടിന് മുമ്പിൽ മതിലിൽ എഴുതിയ ഭരണ ഘടന മൂല്യങ്ങൾ നോക്കി കാണുന്ന ഗുരുവായൂർ ജോയിൻ്റ് ആർടിഒ ശിവനും കുടുംബവും
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com