HOME / GALLERY / 
  TRENDING THIS WEEK
കോട്ടയം നഗരസഭയിലേക്ക് വിജയിച്ച സ്ഥാനാർത്ഥികളും പ്രവർത്തകരും ചേർന്ന് നഗരസഭയ്ക്ക് മുന്നിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു
ക്രിസ്മസ് എത്തുമ്പോൾ പാലക്കാട് നിന്നും എറണാകുളത്തെത്തി പുൽകൂട് നിർമ്മിക്കാനുള്ള സാധന സാമഗ്രികളുമായി എത്തി വിൽപ്പനനടത്തുന്നയാൾ. ഹൈക്കോടതിക്ക് സമീപത്ത് നിന്നുള്ള കാഴ്ച്ച
‘കൈ’യുയർത്തി...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വിജയമാഘോഷിക്കുന്ന യു.ഡി.എഫ് പ്രവർത്തകർ.
വിജയവീര്യം...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വിജയമാഘോഷിക്കുന്ന എൽ.ഡി.എഫ് പ്രവർത്തകർ.
വിധിക്കു മുൻപേ വീറോടെ...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് ഫലം അറിയാനെത്തിയ എൽ.ഡി.എഫ് പ്രവർത്തകന്റെ ആവേശം
കുഞ്ഞിക്കൈ ചുരുട്ടി...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് ഫലം അറിയാനെത്തിയ കുട്ടി അച്ഛനൊപ്പം മുദ്രാവാക്യം വിളിക്കുന്നു.
യുവനായകർ...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഇനാഗുരേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം സെൽഫി എടുക്കുന്ന കെ.എസ്.യു പ്രവർത്തകർ. 40 പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.എം.എസ് കോളേജിൽ കെ.എസ്‌.യു യൂണിയൻ അധികാരത്തിൽ വരുന്നത്.
ഇത് നല്ല സമയം...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിനായി വേദിയിലേക്കെത്തുമ്പോൾ സമയം നോക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചാണ്ടി ഉമ്മൻ എം.എൽ.എ, കോളേജ് യൂണിയൻ ചെയർമാൻ ഫഹദ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ജോൺ കിഴക്കേതിൽ തുടങ്ങിയവർ സമീപം
ക്രിസ്മസിന് ദിവസങ്ങൾ ബാക്കിനിൽക്കെ കോട്ടയം നാഗമ്പടത്ത് പുൽക്കൂട് ഉണ്ടാക്കി വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറുമുഖം
പൊൻ താരകമേ... ക്രിസ്തുമസ് വിപണി സജീവമായതോടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ നക്ഷത്രക്കച്ചവട കടയിൽ കൈക്കുഞ്ഞുമായി എത്തിയ അമ്മ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com