പഴമയുടെ പുതുമ... കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ നിന്ന് തഴപ്പായും കുട്ടയും വാങ്ങിപ്പോകുന്ന വീട്ടമ്മ. പഴമയുടെ ഓർമ്മ പുതുക്കലായി നടക്കുന്ന സംക്രമ വാണിഭത്തിൽ മുറം, തഴപ്പായ, മൺചട്ടികൾ, കുട്ടകൾ തുടങ്ങി നിരവധി സാധനങ്ങൾ വിൽപ്പനക്കെത്തും. മഴ ശക്തമായതോടെ ഇത്തവണയും കച്ചവടം കുറഞ്ഞു.