തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിൻ പുറങ്ങളിൽ രാത്രി പന്തവുമായി പോസ്റ്റർ ഒട്ടിക്കലും ചുവരെഴുത്തും കണ്ടുവരുന്നുണ്ടെങ്കിലും ഇപ്പോൾ നഗരങ്ങളിലും ഈ കാഴ്ച കാണാവുന്നതാണ്. ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി ചിറക്കുളം ഭാഗത്ത് രാത്രി വൈകി പോസ്റ്റർ ഒട്ടിക്കുന്ന വനിതാ പ്രവർത്തകർ.