എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ ആനന്ദാശ്രമത്തിൽ നടത്തുന്ന പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹാ യജ്ഞത്തോടനുബന്ധിച്ച് നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശ്രീനാരായണ ഗുരുദേവ വിഗ്രഹ രഥഘോഷയാത്രയ്ക്ക് മുന്നോടിയായി കുമരകം എം.എൻ ഗോപാലൻ തന്ത്രികൾ വിളക്ക് തെളിയിക്കുന്നു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്,സെക്രട്ടറി സുരേഷ് പരമേശ്വരൻ,വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തുടങ്ങിയവർ സമീപം.