EDITOR'S CHOICE
 
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയപ്രവേശന പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ ഗേറ്റിലെ പരിശോധന കഴിഞ്ഞ് ഹാളിലേക്ക് പോയ വിദ്യാർത്ഥിനി മറന്നുപോയ വെള്ളക്കുപ്പി എടുക്കാനായി തിരിച്ച് ഓടി വരുന്നു
 
എളുപ്പമാകട്ടെ.... നീറ്റ് - യു.ജി പ്രവേശന പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ അനുഗ്രഹിച്ച് ഹാളിലേക്ക് അയക്കുന്ന മാതാവ്
 
പുതുപ്പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഓർഡർ ഓഫ് സെയിന്റ്. ജോർജ് പുരസ്‌കാരം മലങ്കര ഓർത്തോഡോക്സ് സഭ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്‌ളീമിസിന് മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ സമ്മാനിക്കുന്നു.
 
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ.ബേബി വൈക്കം വിശ്വനുമായും അഡ്വ. കെ സുരേഷ് കുറുപ്പുമായും സംസാരിക്കുന്നു. മന്ത്രി വി.എൻ. വാസവൻ തുടങ്ങിയവർ സമീപം.
 
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനി കാതിൽ നിന്ന് കമ്മൽ ഊരി മാറ്റുന്നു
 
നീറ്റ് - യു.ജി പ്രവേശന പരീക്ഷ... നീറ്റ് - യു.ജി പ്രവേശന പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനി ഷാൾ ഊരി രക്ഷ കർത്താവിനെ ഏൽപ്പിക്കുന്നു.
 
സിപി എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു. കെ. സുരേഷ് കുറുപ്പ്, വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, മന്ത്രി വി.എൻ വാസവൻ, എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ,കെ.ജെ തോമസ്,അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
 
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ.ബേബിയെ മന്ത്രി വിഎൻ വാസവൻ സ്വീകരിക്കുന്നു.കെഎം.രാധാകൃഷ്ണൻ,കെജെ തോമസ്, അഡ്വ. .കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കലൂർ ലളിത കലാ സദനം ഡോ. പവിത്ര ബി. നായർ അവതരിപ്പിച്ച കുച്ചുപ്പുടി.
 
ദേവി വരദായിനി...കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ നിന്നുള്ള കാഴ്ച
 
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറ്റുന്നു.
 
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന കൊടിമര ഘോഷയാത്ര പള്ളിയിൽ എത്തിച്ചേർന്നപ്പോൾ
 
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു, പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
 
നവീകരിച്ച കോഴഞ്ചേരിയിലെ സി.കേശവൻ സ്ക്വയർ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം പി.ആർ.രാകേഷ്, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, പി.എസ്.വിജയൻ, വിക്ടർ ടി.തോമസ്, കെ.സി. രാജഗോപാൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ബിജിലി പി.ഈശോ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു, പ്രേമകുമാർ മുളമൂട്ടിൽ എന്നിവർ സമീപം.
 
റീ ബിൽഡ് കേരള പദ്ധതിൽ ഉൾപ്പെടുത്തി നവീകരിച്ച സി. കേശവൻ സ്ക്വയർ മന്ത്രി വീണാ ജോർജ്ജ് അനാച്ഛാദനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി. തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു എന്നിവർ സമീപം.
 
പാലക്കാട് തത്തമംഗലം ശ്രീ വേട്ടകറുപ്പസ്വാമി ക്ഷേത്രം അങ്ങാടി വേലമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുതിരയോട്ട മത്സരത്തിൽ നിന്ന്.
 
വാനിലുംപൂരം... തൃശൂർ പൂരത്തിൻറെ ഭാഗമായി നടന്ന സാമ്പിൾ വെടിക്കെട്ടിൽ നിന്ന്.
 
..സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊലീസിന്റെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന മാതൃകാ ലോക്കപ്പ് കാണുന്നവർ
 
ശംഖുംമുഖം കടൽത്തീരത്ത് സായാഹ്നം ആസ്വദിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൂമ്പാരങ്ങളാണ്. കാലാനുസൃതമായി ഇവ നീക്കം ചെയ്യാത്തതും മാലിന്യം നിക്ഷേപിക്കുന്നത് നിയന്ത്രിക്കാത്തതും കാരണം ബീച്ചിൽ മാലിന്യങ്ങൾ നിറയുന്നു. സൂര്യാസ്തമനം കാണാനെത്തിയവർ മാലിന്യങ്ങൾക്ക് മുന്നിലൂടെ നീങ്ങുന്നു
 
കഴിഞ്ഞ ദിവസം മലപ്പുറം നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ കടത്തിണ്ണയിൽ കയറിനിൽക്കുന്നവർ
 
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
 
മാങ്ങാ സംഗമം... ട്രിച്ചുർ അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച മാങ്ങ മേളയിൽ നിന്ന്.
 
കുടയൊന്ന് കൈയ്യിലില്ലാതെ പറ്റില്ല.....രാവിലെ മുതൽ ഉച്ചവരെ അതിശക്തമായ ചൂടും ഉച്ചക്ക് ശേഷം വേനൽ മഴയുമാണ്, പത്തനംതിട്ട മിനിസിവിൽസ്റ്റേഷനു മുന്നിൽ നിന്നുള്ള കാഴ്ച.
 
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിനായി പിണറായി വിജയൻ എത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മൈക്ക് ഓപ്പറേറ്റർ എന്നിവർ.
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ മൈതാനത്തേക്ക് സ്വീകരിക്കുന്ന സഹ കളിക്കാർ.
 
7ആമത് നാദർഷാൻ മെമ്മോറിയൽ കപ്പിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നിന്ന്
 
മലപ്പുറം എം എസ് പി യിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് സംഘടിപ്പിച്ച ഔദ്യോധിക യാത്രയായാപ്പിനെത്തിയ എം എസ് പി യിലെ മുൻ പോലീസ് ഉദ്യോഗസ്ഥനും സിനിമതാരവുമായ അബു സലീംമും സ്നേഹ സംഭാഷണത്തിൽ
 
മലപ്പുറം എം.എസ്.പിയിൽ ഫുട്ബോൾ താരം ഐ എം വിജയന് സംഘടിപ്പിച്ച യാത്രയയപ്പ് പരേഡിനു ശേഷം ഡെപ്യൂട്ടി കമാന്‍ഡന്റ് ഹബീബുറഹ്മാന്‍, സിനിമാതാരം അബുസലീം, അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. രാജേഷ് എന്നിവരുമായി ഐ.എം. വിജയൻ സൗഹൃദം പങ്കുവെക്കുന്നു
 
പൊലീസ് വടം വലി... ജില്ലാ പൊലീസ് ആനുവൽ മീറ്റിനോടനുബന്ധിച്ചു കോട്ടയം പൊലീസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ വടം വലി മത്സരത്തിൽ പാലാ സബ്ഡിവിഷനെ തോൽപ്പിച്ച് കാഞ്ഞിരപ്പളി സബ് ഡിവിഷൻ ജേതാക്കളാകുന്നു.
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിമെൻസ് ഹൈജമ്പിൽ സ്വർണം നേടിയ ഹരിയാനയുടെ പൂജ
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിമെൻസ് ട്രിപ്പിൾ ജമ്പിൽ വിമെൻസ് ട്രിപ്പിൾ ജമ്പിൽ സിൽവർ നേടിയ മലയാളിയായ ജെ.എസ്.ഡബ്ള‌്യുവിന്റെ സാന്ദ്ര ബാബു
 
സാമ്പിൾ വെടിക്കെട്ടിന് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ തയ്യാറെടുക്കുന്നു
 
തൃശൂർ പൂരത്തിൻറെ ഭാഗമായി നടന്ന സാമ്പിൾ  വെടിക്കെട്ടിൽ നിന്ന്
 
തൃശൂർ പൂരത്തിനായ്  പ്രസാദ് തൊട്ടപ്പാത്ത് തയ്യാറാക്കിയ സ്‌പെഷ്യൽ  കുടകൾ
 
പൂരത്തിന് തെക്കേഗോപുര നട തുറക്കുന്ന എറണാകുളം ശിവകുമാറിനെ കാണാനെത്തിയ മന്ത്രി കെ.രാജൻ മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ.
 
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിൻ്റെ ചമയ പ്രദർശനത്തിൽ നിന്ന്
 
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിൻ്റെ ചമയ പ്രദർശനത്തിൽ നിന്ന്
 
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിൻ്റെ ചമയ പ്രദർശനത്തിൽ നിന്ന്
 
തൃശൂർ പൂരത്തോടനുബന്ധിച്ച് കോർപറേഷൻ സംഘടിപ്പിച്ച പൂര വിളംബരത്തിൽ ശക്തൻ രാജാവിൻ്റെ പ്രതിമയിൽ പൂമാലയിടാൻ ശ്രമിക്കുന്ന മേയർ എം.കെ വർഗീസ് (ചിത്രം1,2)പൂമാല കൈ കൊണ്ട് ഇടാൻ ശ്രമിച്ച് പരാജയപ്പെടുന്ന മേയർ (ചിത്രം3,4) പൂമാല കമ്പിയിൽ കോർത്ത് രാജാവിനെ അണിയിക്കാൻ നോക്കുന്നു (ചിത്രം5) ഒടുവിൽ വിജയം കാണുന്നു
  TRENDING THIS WEEK
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു, പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
തൃശൂർ പൂരത്തിനുള്ള പാറമേക്കാവ് വിഭാഗത്തിൻ്റെ തീവെട്ടികൾ ക്ഷേത്ര പരിസരത്ത് ഇരുന്ന് തയ്യാറക്കുന്നു
തിങ്കളാഴ്ച നടക്കുന്ന പാലക്കാട് ജില്ലയിലെ പരിപാടികൾക്കായി ഞായർ വൈകിട്ട് കെ.എസ്.ഇ.ബി ഐ.ബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ സ്വീകരിക്കുന്നു
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളന വേദിയിലേക്ക് അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വീകരിക്കുന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമീപം.
തൃശൂർ പൂരത്തിനുള്ള കുടകൾ തയ്യറാക്കുന്നു
ലഹരിക്കെതിരെ കോട്ടയം തിരുനക്കരയിൽ നടത്തിയ പൗര പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉപവാസം അനുഷ്ടിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ആശംസ നേരുന്നു.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പ്രേംപ്രകാശ്,ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, പി.സി.തോമസ്,ജോസഫ് മാർ ദിവന്ന്യാസിയോസ്,ജോസഫ് മാർ ബർണബാസ്,ബിഷപ്പ് സാബു മലയിൽ കോശി തുടങ്ങിയവർ സമീപം
തൃശൂർ പൂരം കുടമാറ്റത്തിന് തയ്യറാക്കിയ കുടകൾ പ്രത്യേകം ഒരുക്കി വയ്ക്കാൻ കൊണ്ട് പോകുന്നു
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗം
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ എറണാകുളം ഗവ. എസ്.ആർ.വി സ്കൂളിലെത്തിയ കുട്ടിയെ മതിലിനപ്പുറത്ത് നിന്ന് നോക്കുന്ന മാതാവ്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com