ശംഖുംമുഖം കടൽത്തീരത്ത് സായാഹ്നം ആസ്വദിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൂമ്പാരങ്ങളാണ്. കാലാനുസൃതമായി ഇവ നീക്കം ചെയ്യാത്തതും മാലിന്യം നിക്ഷേപിക്കുന്നത് നിയന്ത്രിക്കാത്തതും കാരണം ബീച്ചിൽ മാലിന്യങ്ങൾ നിറയുന്നു. സൂര്യാസ്തമനം കാണാനെത്തിയവർ മാലിന്യങ്ങൾക്ക് മുന്നിലൂടെ നീങ്ങുന്നു