EDITOR'S CHOICE
 
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ( സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തും, അലങ്കരിച്ച പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും,ശുചീന്ദ്രം മുന്നൂറ്റി നങ്കയും ) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
 
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
 
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
 
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
 
തൊഴുകൈയോടെ...ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടന്ന അഖില ഭാരത പ്രതിനിധി മണ്ഡൽ സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. ഡോ. കൃഷ്ണ ഗോപാൽ, പ്രൊഫ. രവി ആചാര്യ, പ്രൊഫ .ഭൂഷൺ പട് വർധൻ, എൻ. രഘുരാമൻ, ഡോ. രാകേഷ്, ഡോ. സുനിൽ ജോഷി എന്നിവർ സമീപം
 
പാലക്കാട് ഭാരത് മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി - 4 മോഹിനിയാട്ട മത്സരത്തിൽ നിന്ന്.
 
പാലക്കാട് ഭാരത് മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി മൂന്ന് പെൺ കുച്ചുപ്പുടി മത്സരത്തിൽ നിന്ന് .
 
പാലക്കാട് ഭാരത് മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി രണ്ട് നാടോടി നൃത്ത മത്സരത്തിൽ നിന്ന് .
 
നവരാത്രി ആഘോഷത്തിനായി പാലക്കാട് കൽപ്പാത്തിയിൽ രാജലക്ഷ്മി അമ്മ ബൊമ്മക്കൊലും വയ്ക്കാനുളള വിഗ്രഹങ്ങളുടെ അവസാനമിനുക്ക് പണികൾ ചെയ്യുന്നു. തന്റെ എഴുപതാം വയസിലും പ്രായത്തെ വകവെയ്ക്കാതെ ചെയ്യുന്ന ഈ തൊഴിൽ, പെപ്പർ പൾപ്പിളും ഫെയ്ബർ ഉപയോഗിച്ചും മണ്ണിലുമാണ് വിഗ്രഹങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
 
മേളവിസമയം... മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൻ്റെ തിരുമുറ്റത്ത് നൂറു കണക്കിന് വാദ്യകലാകാരന്മാർ ഒത്ത് ചേർന്ന് ഒരുക്കിയ നാദവിസ്മയം.
 
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ നിന്ന്
 
ഉണ്ണിയുറക്കം.. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നടന്ന മഹാശോഭാ യാത്രയിൽ കൃഷ്ണ വേഷമിട്ടെത്തിയ ഉണ്ണിക്കണ്ണൻ
 
'കൂൾ കൃഷ്ണ..' ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നടന്ന മഹാശോഭാ യാത്രയിൽ കൃഷ്ണ വേഷമിട്ടെത്തിയ കുട്ടി വെള്ളം കുടിക്കുന്നു.
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വേദവ്യാസ ബാലഗോകുലവും വിവിധ ഹൈന്ദവ സംഘടനകളും സംയുക്തമായി നടത്തിയ ശോഭായാത്ര കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ സമാപിച്ചപ്പോൾ
 
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ കഴിക്കുന്ന കൃഷ്ണവേഷധാരികൾ.
 
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ പങ്കെടുക്കാനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്.
 
96 ന്റെ ചെറുപ്പം.. കോഴിക്കോട് കോർപറേഷൻ സംഘടിപ്പിച്ച വയോജനോത്സവത്തിൽ പൂളക്കടവ് പകൽവീട്ടിലെ മീനാക്ഷിയമ്മ പരിപാടി ആസ്വദിക്കുന്നു.
 
ഭാഗ്യം തുണക്കുമോ?... സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് നികുതി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോഴിക്കോട് ജില്ല ഭാഗ്യക്കുറി സംരക്ഷണ സമിതി നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിനെത്തിയ ലോട്ടറി വിൽപനക്കാരി.
 
അന്നത്തിനായി... കോഴിക്കോട് ബീച്ചിൽ നാടോടികൾ അവതരിപ്പിച്ച തെരുവ് സർക്കസിൽ നിന്ന്. ഒരു കാലത്ത് 'സൈക്കിൾ ബാലൻസ് ' എന്നപേരിൽ നാട്ടിൻപുറങ്ങളിൽ സജ്ജീവമായിരുന്ന ഇത്തരം മെയ്യഭ്യാസങ്ങൾ ഇന്ന് അന്യംനിന്നുപോയ കലാപ്രകടനങ്ങളാണ്.
 
ജീവിത വെളിച്ചം തേടി... നേരം സന്ധ്യ കഴിഞ്ഞിട്ടും കളിയുപകരണങ്ങൾ വില്പനയ്ക്കായി കൊണ്ടുനടക്കുന്ന അന്യസംസ്ഥാനക്കാരനായ യുവാവ്. നാഗമ്പടത്ത് നിന്നുള്ള കാഴ്ച
 
തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയിലേക്കാവശ്യമായ തടികൾ കയറ്റി ദേശിയപാതയിലൂടെ കടന്നുപോകുന്ന ലോറിക്ക് മുകളിൽ സുരക്ഷകളില്ലാതെ കിടന്നുറങ്ങുന്ന തൊഴിലാളികൾ. കോവളം ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം Image
 
വലിയതുറ കടൽതീരത്ത് ദൃശ്യമായ സൂര്യാസ്തമനം.
 
കോട്ടയം തിരുനക്കരയിലെ ഗാന്ധിസ്ക്വയറിനുള്ളിൽ കയറി കടി കൂടുന്ന തെരുവ് നായകൾ.നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാണ്
 
ഓണം വാരാഘോഷത്തിനുശേഷം നഗരത്തിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന നഗരസഭാ ജീവനക്കാർ അപകടകരമായ രീതിയിൽ ലോറിയിൽ യാത്ര ചെയ്യുന്നു.സെക്രട്ടേറിയറ്റിന് മുന്നിലെ കാഴ്ച
 
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
 
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
 
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
 
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
 
കൈനകരി പമ്പയാറ്റിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ നടന്ന ഫ്ലൈബോർഡിംഗ് അഭ്യാസ പ്രകടനം
 
ജലോത്സവം... ആർപ്പൂക്കര ചുണ്ടൻ വള്ള സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ആർപ്പൂക്കര ജലോത്സവത്തോടനുബന്ധിച്ച് നടന്ന വള്ളംകളി മത്സരം.
 
കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സിൽവർ ഹിൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളും ഇരിങ്ങാലക്കുട ഡോൺ ബോസ്കോയും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
 
ബസേലിയസ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗവ. കോളജ് മൂന്നാറും ആതിഥേയരായ കോട്ടയം ബസേലിയസ് കോളജ് ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്.
 
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
 
വ്യവസ്ഥകളോടെ  തൃശൂർ - എറണാകുളം ദേശീയപാത 544ലെ പാലിയേക്കര ടോൾപിരിവ് വീണ്ടും തുടങ്ങാനിരിക്കെ നാൽപ്പത്തിഏഴ് ദിവസം ടോൾ പിരിവില്ലാതെ കിടന്ന ടോൾ പ്ലാസ വീണ്ടും സജീവമാകുന്നതിനെ തുടർന്ന് ചെടികൾ നന്നക്കുന്ന ജീവനകാരൻ
 
വഴിയരികിലൂടെ നടന്നു നീങ്ങിയ പിടിയാന പാർവ്വതിക്ക് ഭക്ഷണം കൊടുക്കുന്നയാൽ  ഇരിങ്ങാലക്കുട കാട്ടുങ്ങചിറയിൽ നിന്നൊരു കാഴ്ച്ച
 
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് സംവാദത്തിനിടെ പൊറിത്തിശ്ശേരി സ്വദേശി ആനന്ദവല്ലി കേന്ദ്രമന്ത്രിയോട് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തന്റെ 1.75 ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചത് ഇതിന് മറുപടിയായി ഇഡി പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കിയാല്‍ അത് സ്വീകരിച്ച് നിക്ഷേപകര്‍ക്ക് വീതിച്ച് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറയാനാണ് ആവശ്യപ്പെട്ടത് ഈ സംഭവം ആനന്ദവല്ലിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു എന്നാൽ ഇന്നലെ സിപിഎം പ്രവർത്തകർ ആനന്ദവല്ലിയിൽ ബാങ്കിൽ കൊണ്ട് പോയി മരുന്ന് വാങ്ങുന്നതിനായി നിക്ഷേപതുകയുടെ പലിശയായ പിതിനായിരം രൂപ വാങ്ങി കൊടുക്കുകയായിരുന്നു
 
തൃശൂർ കോർപറേഷനിലെ വൈദ്യുതി വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം വെട്ടി കുറച്ചതിൽ പ്രതിക്ഷേധിച്ച് പ്രതിപക്ഷ കോൺഗ്രസ് കൗൺമ്പിലർമാർ മേയർ എം.കെ വർഗീസിനെ ഉപരോധിക്കുന്നു
 
കോഴിക്കോട് മാനാഞ്ചിറ സിഎസ്ഐ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഡീക്കൻമാരായി അഭിഷിക്തരായ ആദ്യ വനിതകളായ ഡോ. സാജു മേരി എബ്രഹാം, നിംഷി ഡേവിഡ് എന്നിവരെ മലബാർ മഹായിടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ആശിർവദിക്കുന്നു.
 
തൃശൂർ ഗവ.മോഡൽ വൊക്കേഷണൽ ഹയർ സെക്കഡറി സ്കൂളിൽ  കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ചാക്യാർകൂത്ത് അവതരിപ്പിക്കുന്ന അദ്ധ്യാപകൻ കുടിയായ ഹരീഷ് എം. പശുപതി വേദിയിലെത്തും മുൻപ്
 
പ്രായം വെറും അക്കങ്ങൾ... മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഹെൽത്തി ഏജിങ് ക്ലബ്ബ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓണഘോഷത്തിൽ തിരുവാതിര കളിക്കുന്ന വയോധികർ.
  TRENDING THIS WEEK
കൈനകരി പമ്പയാറ്റിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ നടന്ന ഫ്ലൈബോർഡിംഗ് അഭ്യാസ പ്രകടനം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ വിപ്ലവ ഗായിക പി.കെ മേദിനിയെ കണ്ടപ്പോൾ
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് ഹസ്തദാനം നൽകിയപ്പോൾ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ. നാരായണ മന്ത്രിമാരായ കെ രാജൻ, പി.പ്രസാദ് തുടങ്ങിയവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com