EDITOR'S CHOICE
 
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഏജീസ് ഓഫിസിലേക്ക് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് നോട്ടീസ് പ്രകടനം
 
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമഗ്ര ശിക്ഷ കേരളം യു.ആർ.സി സൗത്തിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു
 
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടമൈതാനത്ത് സംഘടിപ്പിച്ച എൽ.ഡി.എഫ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
 
എറണാകുളം ഐലന്റിൽ നിന്ന് ചരക്കുമായി മടങ്ങുന്ന ഗുഡ്സ് ട്രെയിൻ. വാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം
 
ഓണറേറിയം വർദ്ധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ രാപകൽ സമരത്തിൻ്റെ 85-ാം ദിവസം പച്ചക്കറി വിത്തുകൾ നടുന്ന ആശമാർ
 
ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബസ് ബേയ്ക്ക് സമീപം നടത്താനിരുന്ന പ്രതിഷേധ ധർണ്ണയുടെ പന്തലും കസേരകളും പൊലീസ് ഇടപെട്ട് പൊളിച്ചു മാറ്റുമ്പോൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്ന ഈസ്റ്റ് സി.ഐ. അനിൽ കുമാർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സംഘ ശിക്ഷാ വർഗിന്റെ സമാപനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ നടന്ന പഥസഞ്ചലനം
 
അനധികൃത പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കുക എന്ന അവശ്യപെട്ട് ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബസ് ബേയിൽ നടത്തിയ ധർണ്ണ ബി.ജി.പി സംസ്ഥാന സെൽ കോ ഓഡിനേറ്റർ അശോകൻ കുളനട ഉദ്‌ഘാടനം ചെയ്യുന്നു.
 
മാർഗി ഉഷയുടെ ശിഷ്യണത്തിൽ കൂടിയാട്ടം പരിശീലിച്ച ശ്രീചിത്രാ ഹോമിലെ സൂര്യ രശ്മി വി.എസ്, ഷർജ എ. എസ്, സൂര്യഗായത്രി വി. എസ് എന്നീ കുട്ടിക്കൾ ശൂർപ്പണഖാങ്കത്തിലെ ലളിതയും സീതയും ശ്രീരാമനുമായി അരങ്ങിൽ.
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കലൂർ ലളിത കലാ സദനം ഡോ. പവിത്ര ബി. നായർ അവതരിപ്പിച്ച കുച്ചുപ്പുടി.
 
ദേവി വരദായിനി...കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ നിന്നുള്ള കാഴ്ച
 
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറ്റുന്നു.
 
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന കൊടിമര ഘോഷയാത്ര പള്ളിയിൽ എത്തിച്ചേർന്നപ്പോൾ
 
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു, പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
 
നവീകരിച്ച കോഴഞ്ചേരിയിലെ സി.കേശവൻ സ്ക്വയർ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം പി.ആർ.രാകേഷ്, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, പി.എസ്.വിജയൻ, വിക്ടർ ടി.തോമസ്, കെ.സി. രാജഗോപാൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ബിജിലി പി.ഈശോ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു, പ്രേമകുമാർ മുളമൂട്ടിൽ എന്നിവർ സമീപം.
 
റീ ബിൽഡ് കേരള പദ്ധതിൽ ഉൾപ്പെടുത്തി നവീകരിച്ച സി. കേശവൻ സ്ക്വയർ മന്ത്രി വീണാ ജോർജ്ജ് അനാച്ഛാദനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി. തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു എന്നിവർ സമീപം.
 
തലസ്ഥാനത്ത് പെയ്ത കനത്ത മഴ. ഓവർബ്രിഡ്ജിൽ നിന്നുള്ള കാഴ്ച
 
പ്രണയമഴ...കഴിഞ്ഞദിവസം പെയ്ത മഴയിൽ കാർ ഹെഡ്ലൈറ്റിന്റെ പ്രതിബിംബത്തിൽ തെളിഞ്ഞ പ്രണയ ചിഹ്‌നത്തിന്റെ പശ്ചാത്തലത്തിൽ നടന്നു പോകുന്നയാൾ. പുതുപ്പള്ളിയിൽ നിന്നുള്ള കാഴ്ച
 
ആവേശം വിതച്ച്... വേനൽ മഴയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്ത് ഫുട്ബാൾ കളിച്ച് അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾ. കോട്ടയം പാറച്ചാലിൽ നിന്നുള്ള കാഴ്ച
 
വാനിലുംപൂരം... തൃശൂർ പൂരത്തിൻറെ ഭാഗമായി നടന്ന സാമ്പിൾ വെടിക്കെട്ടിൽ നിന്ന്.
 
..സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊലീസിന്റെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന മാതൃകാ ലോക്കപ്പ് കാണുന്നവർ
 
ശംഖുംമുഖം കടൽത്തീരത്ത് സായാഹ്നം ആസ്വദിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൂമ്പാരങ്ങളാണ്. കാലാനുസൃതമായി ഇവ നീക്കം ചെയ്യാത്തതും മാലിന്യം നിക്ഷേപിക്കുന്നത് നിയന്ത്രിക്കാത്തതും കാരണം ബീച്ചിൽ മാലിന്യങ്ങൾ നിറയുന്നു. സൂര്യാസ്തമനം കാണാനെത്തിയവർ മാലിന്യങ്ങൾക്ക് മുന്നിലൂടെ നീങ്ങുന്നു
 
കഴിഞ്ഞ ദിവസം മലപ്പുറം നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ കടത്തിണ്ണയിൽ കയറിനിൽക്കുന്നവർ
 
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
 
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
 
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ മൈതാനത്തേക്ക് സ്വീകരിക്കുന്ന സഹ കളിക്കാർ.
 
7ആമത് നാദർഷാൻ മെമ്മോറിയൽ കപ്പിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നിന്ന്
 
മലപ്പുറം എം എസ് പി യിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് സംഘടിപ്പിച്ച ഔദ്യോധിക യാത്രയായാപ്പിനെത്തിയ എം എസ് പി യിലെ മുൻ പോലീസ് ഉദ്യോഗസ്ഥനും സിനിമതാരവുമായ അബു സലീംമും സ്നേഹ സംഭാഷണത്തിൽ
 
മലപ്പുറം എം.എസ്.പിയിൽ ഫുട്ബോൾ താരം ഐ എം വിജയന് സംഘടിപ്പിച്ച യാത്രയയപ്പ് പരേഡിനു ശേഷം ഡെപ്യൂട്ടി കമാന്‍ഡന്റ് ഹബീബുറഹ്മാന്‍, സിനിമാതാരം അബുസലീം, അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. രാജേഷ് എന്നിവരുമായി ഐ.എം. വിജയൻ സൗഹൃദം പങ്കുവെക്കുന്നു
 
പൊലീസ് വടം വലി... ജില്ലാ പൊലീസ് ആനുവൽ മീറ്റിനോടനുബന്ധിച്ചു കോട്ടയം പൊലീസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ വടം വലി മത്സരത്തിൽ പാലാ സബ്ഡിവിഷനെ തോൽപ്പിച്ച് കാഞ്ഞിരപ്പളി സബ് ഡിവിഷൻ ജേതാക്കളാകുന്നു.
 
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ അണിനിരന്ന ആനയെ കാണാൻ എത്തിയ ജനക്കൂട്ടം
 
പൂരത്തലേന്ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റിനായ്‌ എത്തിയ ആനകൾ
 
തൃശൂർ പൂരം വിളംമ്പരം ചെയ്ത് നെയ്തലക്കാവ് ഭഗവതിയുടെ തിടറ്റിയ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറന്ന് പുറത്തേക്ക് വന്നപ്പോൾ കൈകൾ ഉയർത്തിസന്തോഷം പങ്കിടുന്ന ഐ.എംവിജയൻ
 
തൃശൂർ പൂരം വിളംബരം ചെയ്ത് നെയ്തലക്കാവ് ഭഗവതിയുടെ തിടബേറ്റിയ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറന്ന് പുറത്തേക്ക് വന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
 
സാമ്പിൾ വെടിക്കെട്ടിന് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ തയ്യാറെടുക്കുന്നു
 
തൃശൂർ പൂരത്തിൻറെ ഭാഗമായി നടന്ന സാമ്പിൾ  വെടിക്കെട്ടിൽ നിന്ന്
 
തൃശൂർ പൂരത്തിനായ്  പ്രസാദ് തൊട്ടപ്പാത്ത് തയ്യാറാക്കിയ സ്‌പെഷ്യൽ  കുടകൾ
 
പൂരത്തിന് തെക്കേഗോപുര നട തുറക്കുന്ന എറണാകുളം ശിവകുമാറിനെ കാണാനെത്തിയ മന്ത്രി കെ.രാജൻ മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ.
  TRENDING THIS WEEK
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു, പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
തൃശൂർ പൂരത്തിനുള്ള പാറമേക്കാവ് വിഭാഗത്തിൻ്റെ തീവെട്ടികൾ ക്ഷേത്ര പരിസരത്ത് ഇരുന്ന് തയ്യാറക്കുന്നു
തിങ്കളാഴ്ച നടക്കുന്ന പാലക്കാട് ജില്ലയിലെ പരിപാടികൾക്കായി ഞായർ വൈകിട്ട് കെ.എസ്.ഇ.ബി ഐ.ബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ സ്വീകരിക്കുന്നു
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളന വേദിയിലേക്ക് അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വീകരിക്കുന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമീപം.
തൃശൂർ പൂരത്തിനുള്ള കുടകൾ തയ്യറാക്കുന്നു
ലഹരിക്കെതിരെ കോട്ടയം തിരുനക്കരയിൽ നടത്തിയ പൗര പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉപവാസം അനുഷ്ടിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ആശംസ നേരുന്നു.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പ്രേംപ്രകാശ്,ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, പി.സി.തോമസ്,ജോസഫ് മാർ ദിവന്ന്യാസിയോസ്,ജോസഫ് മാർ ബർണബാസ്,ബിഷപ്പ് സാബു മലയിൽ കോശി തുടങ്ങിയവർ സമീപം
തൃശൂർ പൂരം കുടമാറ്റത്തിന് തയ്യറാക്കിയ കുടകൾ പ്രത്യേകം ഒരുക്കി വയ്ക്കാൻ കൊണ്ട് പോകുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായും ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് വരുമുമ്പ് മൈക്ക് ശരിയാകുന്ന ഓപറേറ്റർ .
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com