SignIn
Kerala Kaumudi Online
Saturday, 23 May 2026 12.36 AM IST

30 ദിവസത്തേക്ക് ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്യാൻ പറ്റുമോ? നിങ്ങളുടെ ജീവിതം മാറിമറിയും, അനുഭവസ്ഥ പറയുന്നത്

instagram

ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. സമയവും ആരോഗ്യവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കാർന്ന് തിന്നുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുണ്ടാകും. ആപത്താണെന്ന് തിരിച്ചറിഞ്ഞാലും പലർക്കും ഇവയെ ഉപേക്ഷിക്കാനാകില്ല. എന്നാൽ, ഈ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് ധീരമായ തീരുമാനമെടുത്ത ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു മാസം ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്‌തപ്പോൾ ജീവിതത്തിലുണ്ടായ മാറ്റങ്ങളെപ്പറ്റിയാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകൾ കണ്ട് മണിക്കൂറുകൾ നശിപ്പിച്ചുകളയുന്നു എന്ന തോന്നലിന്റെ പുറത്താണ് യുവതി ആപ്പ് ഡിലീറ്റ് ചെയ്‌തത്. പിന്നീട് യുവതിയുടെ ജീവിതത്തിലുണ്ടായത് അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു. ആദ്യത്തെ നാല് ദിവസം യാന്ത്രികമായി ഫോൺ തുറന്ന് ഇൻസ്റ്റഗ്രാമിനായി തെരഞ്ഞു.

സാധാരണ ഓർഡർ ചെയ്‌ത ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ, യാത്ര ചെയ്യുമ്പോൾ, ജോലിക്കിടയിലുള്ള ഇടവേളകളിൽ, വരിയിൽ നിൽക്കുമ്പോഴെല്ലാം ഇൻസ്റ്റഗ്രാമിനെ എന്തുമാത്രം ആശ്രയിച്ചിരുന്നു എന്നവൾക്ക് മനസിലായി. ഈ സമയങ്ങളിലെല്ലാം ആദ്യമൊരു ശൂന്യതയായിരുന്നു. പിന്നീടാണ് ഓഫീസ് ജോലികൾ കഴിഞ്ഞും ഒരുപാട് സമയം ബാക്കിയുണ്ടെന്ന് അവൾക്ക് മനസിലായത്. സമയം കിട്ടുമ്പോൾ ചെയ്യാമെന്ന് കരുതി മാറ്റിവച്ചിരുന്ന കാര്യങ്ങളെല്ലാം ചെയ്‌തു. രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കാൻ തുടങ്ങി. വെറും ഒറ്റ ആഴ്‌ചകൊണ്ട് അഞ്ച് പുസ്‌തകങ്ങൾ വായിച്ചുതീർത്തു.

റീൽസ് സ്‌ക്രോൾ ചെയ്യുന്നതിന് പകരം നല്ല സിനിമകൾ, ഡോക്യുമെന്ററികൾ എന്നിവ കാണാൻ തുടങ്ങി. എല്ലാത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി. മനസ് ഒരുപാട് ശാന്തമായതുപോലെ അനുഭവപ്പെടാൻ തുടങ്ങി. ഉറക്കം കൃത്യമായി വരാൻ തുടങ്ങി. മറ്റുള്ളവർ കണ്ട റീലുകളെപ്പറ്റി പറയുമ്പോൾ അതെല്ലാം മിസ് ചെയ്യുന്നതായി തോന്നുമെങ്കിലും മനസമാധാനമാണ് വലുതെന്ന് യുവതി പറയുന്നു.

30 ദിവസത്തെ പരീക്ഷണത്തിന് ശേഷം വീണ്ടും ഇൻസ്റ്റഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്‌തുവെങ്കിലും അത് അമിതമായി ഉപയോഗിക്കുന്ന ശീലം അവർ അവസാനിപ്പിച്ചു. എല്ലാ കാര്യങ്ങളും ചെയ്യാൻ ഇപ്പോൾ സമയം ലഭിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INSTAGRAM, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360