പാലവും ഇല്ല തോണിക്കാരനും ഇല്ല...താന്തോണിതുരുത്ത് നിവാസികൾ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് കാലങ്ങളോളമായി തുരുത്തിൽ എഴുത്തിലധികം കുടുംബങ്ങൾ ഉണ്ട് തുരുത്തിൽ നിന്ന് മറുകര കാണണമെങ്കിൽ വഞ്ചിയും പിന്നെ ഗതാഗത വകുപ്പിന്റെ ബോട്ടും കാത്തുനിൽകണം. മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാർ കൊടുക്കുന്ന വാഗ്ദാനങ്ങൾ മാത്രമേയുള്ളു. താന്തോണിതുരുത്ത് നിവാസികളുടെ ദുരിദങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ ഐലൻഡ് ഡവലപ്പ്മെന്റ് അതോറിറ്റി 'ജിഡ' ഓഫീസിനു മുന്നിൽ സമരം നടക്കുമ്പോൾ പരീക്ഷകഴിഞ്ഞെത്തിയ തുരുത്തിലെ കുട്ടികൾ വീട്ടിലേക്ക് പോകാനായി തോണിക്കാരനെയും കാത്തുനിൽക്കുന്നു