തുല്യതയുടെ ഭാഷ... അന്താരാഷ്ട്ര ആംഗ്യഭാഷ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഡെഫ് അസോസിയേഷൻ കളക്ട്രേറ്റിലേക്ക് നടത്തിയ പദയാത്രയ്ക്ക് ശേഷം പ്രവർത്തകർ ആംഗ്യ ഭാഷയിൽ സംസാരിക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ആദ്യമൊന്ന് സൂക്ഷ്മതയോടെ ശ്രദ്ധിച്ചു നിൽക്കുന്നതാണ് ആദ്യ ചിത്രത്തിൽ. ഭാഷ ഏകദേശം പിടികിട്ടിയപ്പോൾ ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതി ,അവരോട് അവരുടെ ഭാഷയില്‍ സംസാരിക്കുന്നു. ശ്രമം വിജയിച്ചതിലുള്ള സന്തോഷവും ആഹ്ളാദവും