മോഹം സഫലം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവം കാണാൻ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ശാരീരിക വൈകല്യമുള്ള അർച്ചനയെ, സുഹൃത്ത് അജീഷ് വീൽ ചെയറിൽ കൊണ്ടുവരുന്നു. ഇരുവരും പാലക്കാട് സ്വദേശികളും ചെറുപ്പം മുതലേ സുഹൃത്തുക്കളുമാണ്. സോഷ്യൽ മീഡിയയിൽ കലോത്സവത്തിന്റെ റീൽസും മറ്റും കണ്ടപ്പോൾ തനിക്കും മത്സരങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്ന് അർച്ചന അജീഷിനോട് പറഞ്ഞു. തുടർന്ന് അജീഷ് പാലക്കാട്ടു നിന്നെത്തി അർച്ചനയെ കലോത്സവ വേദിയിലേക്ക് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു.