EDITOR'S CHOICE
 
പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് നെന്മാറ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എ.തങ്കപ്പൻ കോളേജിലെത്തിയപ്പോൾ.
 
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ട‌റേറ്റ് വളപ്പിൽ ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കനത്ത വെയിലിൽ നിന്ന് രക്ഷതേടി ഷാളുപയോഗിച്ച് തലയും മുഖവും മറച്ച് പങ്കെടുക്കുന്ന വനിത പ്രവർത്തകർ
 
കുട്ടി കുട ചൂടി ... ജില്ലയിലെ ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ മാതാ പിതാക്കളോടൊപ്പം നഗരത്തിലെത്തിയ കുട്ടി കുട ചൂടി വൈയിൽ നിന്ന് രക്ഷനേടുന്നു പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന്.
 
40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി നിൽക്കുന്ന വേനൽ ചൂടിൽ പാലക്കാട് നഗരസഭാ ശുചീകരണ തോഴിലാളികൾ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. പച്ചപ്പ് നഷ്ട്ടപ്പെട്ട ഉണങ്ങികരിഞ്ഞ മരത്തിൻ്റെ പശ്ചാതലത്തിൽ സുൽത്താൻപേട്ടയിൽ നിന്നുള്ള കാഴ്ച.
 
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ചുങ്കം കനാലിലൂടെ വള്ളം തുഴഞ്ഞുനീങ്ങുന്ന വയോധികന് സഹായകമായി,​ ചെറുവള്ളത്തിൽ പിടിച്ച് ഒപ്പംകൂട്ടി കൊണ്ടുപോകുന്ന മോട്ടോർ ബോട്ട് യാത്രികർ
 
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്ര മന്ത്രി എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണം നടത്തുന്നു
 
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്ര മന്ത്രി എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണം നടത്തുന്നു
 
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണം നടത്തുന്നു
 
കാളീകരത്തിൽ...കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന തെയ്യത്തിൽ അമ്മയ്ക്കൊപ്പം കാണാനെത്തിയ കൈക്കുഞ്ഞിനെ എടുത്തുകൊണ്ടുവരുന്ന ഭദ്രകാളി രൂപം
 
വരവേൽപ്പ്...തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന അഞ്ചാം പുറപ്പാടിൽ ചമയ വിളക്കുമായി അണിഞ്ഞൊരുങ്ങിയ ബാലികമാർ.
 
കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം
 
പടയണി രാവിൽ....വിഷു ഉത്സവത്തോടനുബന്ധിച്ച് കുടമാളൂർ കരിക്കുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന പടയണിയിൽ നിന്ന്
 
ശബ്ദാനുകരണ കലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ കെ.എസ്. പ്രസാദിന് എറണാകുളം മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും കൊച്ചിൻ കലാഭവനും സംയുക്തമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം നടനും സംവിധായകനുമായ ലാൽ സംസാരിച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന കലാഭവൻ കെ.എസ്. പ്രസാദ്.
 
"മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ പൂക്കുന്ന മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി. ഒത്തുചേരലിൻറെയും പ്രതീക്ഷയുടെയും പൊൻകണിയുമായി വിഷുപ്പുലരിയെത്തി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
 
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ളാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
 
വിഷുകണി ഒരുക്കാനുള്ള കണികൊന്ന പൂക്കളുകൾ പാക്കറ്റിലാക്കി വിൽക്കുന്നയാൾ തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം
 
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ട‌റേറ്റ് വളപ്പിൽ ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കനത്ത വെയിലിൽ നിന്ന് രക്ഷതേടി ഷാളുപയോഗിച്ച് തലയും മുഖവും മറച്ച് പങ്കെടുക്കുന്ന വനിത പ്രവർത്തകർ
 
വെയിലേൽക്കാതെ കുടപിടിച്ച് യുവതിയെ സ്‌കൂട്ടർ ഡ്രൈവിംഗ് പഠിക്കുന്ന ഡ്രൈവിംഗ് സ്കൂളിലെ അദ്ധ്യാപിക. പത്തനംതിട്ട റിംഗ് റോഡിന് സമീപം വെട്ടിപ്പുറത്തുനിന്നുള്ള കാഴ്ച.
 
കനത്ത ചൂടിനെ പ്രതിരോധിക്കാൻ-----കത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ ക്യാനിൽ ചണച്ചാക്ക് ചുറ്റി വെള്ളം കുടിക്കുന്ന തൊഴിലാളി. പണി പുരോഗമിക്കുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം.
 
വിളവെടുപ്പിൽ വിലയിടിച്ചിൽ... വേനൽക്കാലമായതോടെ പൈനാപ്പിൾ ജ്യൂസിനും മറ്റും ആവശ്യക്കാർ ഏറിയെങ്കിലും ഒരു മാസം മുൻപ് അറുപത് രൂപയുണ്ടായിരുന്ന പൈനാപ്പിളിന് മുപ്പത് രൂപയോളമായി കുറഞ്ഞത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.പാകമായ പൈനാപ്പിൾ വിളവെടുത്ത് ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ.ഭരണങ്ങാനത്തിന് സമീപം വിലങ്ങ്പാറയിൽ നിന്നുള്ള കാഴ്ച.
 
കഠിനമായ വെയിലിനെ അതിജീവിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കുട ചൂടിയും മറ്റു മുൻകരുതലുകൾ എടുത്തും ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഉയരുന്ന താപനില സാധാരണക്കാരുടെ തൊഴിൽ മേഖലയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. കൊല്ലം കടയ്ക്കൽ നിന്നുള്ള ദൃശ്യം.
 
വണ്ടിയിലാണജീവിതം---- നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിൽചൂട്കൂടുതലായതിനാൽ വണ്ടിക്കടി യിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയായ കമലേഷ്‌സിംഗ്. പത്തനംതിട്ട അഴൂർ കെ. എസ്.ഇ.ബി സബ് സ്റ്റേഷനിലേക്ക് ലോഡുമായി വന്ന ലോറിയാണിത്.
 
വരുംകാലം പൂക്കാലമാകാൻ-----മേടം പ്രതീക്ഷകളുടെ മാസമാണ്, പുതിയ കാലത്തേക്കുള്ള കരുതലിന് മലയാളി നിലമൊരുക്കുന്ന നാൾ, വിത്തെറിഞ്ഞും തൈകൾ നട്ടും സമൃദ്ധിയുടെ നാളിലേക്കുള്ള യാത്രയാണത്. വിഷു വിപണിയിൽ നിന്ന് ചെടിയും ചട്ടികളും വാങ്ങി സ്കൂട്ടറിൽ യാത്ര ചെയ്യുന്നവർ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
 
ചിരിതൂകി കളിയാടി... രണ്ട് നാൾ കഴിഞ്ഞ് വിഷുവിന് കണിയൊരുക്കുവാൻ കൃഷ്ണവിഗ്രഹവും സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുന്ന കുട്ടികൾ. കോട്ടയം നാട്ടശ്ശേരിയിൽ നിന്നുള്ള കാഴ്ച.
 
ഫുൾ പവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ ദേവിക എമ്മിന്റെ പ്രകടനം
 
ഹൈപവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 83 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ മൃദുൽ എം.ആറിൻ്റെ പ്രകടനം
 
മണർകാട് സെന്റ് മേരീസ് പള്ളി മൈതാനിയിൽ ഐ.പി.എല്ലിന്റെ പ്രചരണാർത്ഥം ബി.സി.സി.ഐ നടത്തുന്ന ഫാൻ പാർക്കിൽ ഇന്നലെ നടന്ന ക്രിക്കറ്റ് കാണാൻ എത്തിയവർ.
 
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
 
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെവിൻ യോക്കിന്റെ മുന്നേറ്റം
 
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫാറൂക്കിന്റെ മുന്നേറ്റം
 
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
 
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം.
 
തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ടിനായ് തിരുവമ്പാടി വിഭാഗം മുണ്ടത്തിക്കോടിൽ ഓലപടക്കങ്ങൾ തയ്യറാക്കുന്നു
 
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗം മുണ്ടത്തിക്കോടിൽ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നു
 
വേനൽക്കാലമായതോടെ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാവുകയാണ്. കൈനകരി മീനപ്പള്ളി കായലിലൂടെ ചെറുവള്ളത്തിൽ കുടിവെള്ളം ശേഖരിച്ചുകൊണ്ടുവരുന്നയാൾ
 
തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ തിരുവമ്പാടി ക്ഷേത്രം
 
തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ പാറമേക്കാവ് ക്ഷേത്രം
 
തൃശൂർ പൂരം കൊടിയേറ്റത്തിന് ശേഷമുള്ള ആറാട്ട് കഴിഞ്ഞ ശേഷമുള്ള തിരുവമ്പാടി വിഭാഗത്തിൻ്റെ പറയെടുപ്പിനായ് കോഴിക്കോട് നിന്നെത്തിയ കളിപ്പുരയിൽ ശ്രീദേവി എന്ന പിടിയാന വെള്ളം കൊടുക്കുന്നതിനിടെ തൻ്റെ ദേഹത്ത് വെള്ളമൊഴിക്കുന്നു
 
ആന തണലിൽ...തൃശൂർ പൂരം കൊടിയേറ്റത്തിന് ശേഷം നടന്ന എഴുന്നെള്ളിപ്പിനായ് അണിനിരന്നആനയ്ക്ക് അടിയിൽ ചൂട് മൂലം ഇരിക്കുന്നപാപ്പാൻ
 
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സേലത്ത് നടന്ന പ്രചാരണയോഗത്തിൽ പങ്കെടുക്കുന്നതിന് മുൻപ് അണ്ണാ പാർക്കിലെ കരുണാനിധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമൽഹാസനും ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തിനുമൊപ്പം സമ്മേളനവേദിയിലേക്ക് നടന്ന് പോകുന്നു
  TRENDING THIS WEEK
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സേലത്ത് നടന്ന പ്രചാരണയോഗത്തിൽ പങ്കെടുക്കുന്നതിന് മുൻപ് അണ്ണാ പാർക്കിലെ കരുണാനിധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമൽഹാസനും ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തിനുമൊപ്പം സമ്മേളനവേദിയിലേക്ക് നടന്ന് പോകുന്നു
ഹൈപവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 83 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ മൃദുൽ എം.ആറിൻ്റെ പ്രകടനം
കാളീകരത്തിൽ...കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന തെയ്യത്തിൽ അമ്മയ്ക്കൊപ്പം കാണാനെത്തിയ കൈക്കുഞ്ഞിനെ എടുത്തുകൊണ്ടുവരുന്ന ഭദ്രകാളി രൂപം
വരവേൽപ്പ്...തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന അഞ്ചാം പുറപ്പാടിൽ ചമയ വിളക്കുമായി അണിഞ്ഞൊരുങ്ങിയ ബാലികമാർ.
ആന തണലിൽ...തൃശൂർ പൂരം കൊടിയേറ്റത്തിന് ശേഷം നടന്ന എഴുന്നെള്ളിപ്പിനായ് അണിനിരന്നആനയ്ക്ക് അടിയിൽ ചൂട് മൂലം ഇരിക്കുന്നപാപ്പാൻ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്ര മന്ത്രി എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണം നടത്തുന്നു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്ര മന്ത്രി എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണം നടത്തുന്നു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണം നടത്തുന്നു
വേനൽ വരമ്പിൽ... കൊയ്ത്ത് കഴിഞ്ഞ് വേനലിൽ വറ്റി വരണ്ട പാടത്ത് അവശേഷിക്കുന്ന ഇത്തിരി വെള്ളത്തിൽ തീറ്റ തേടുന്ന താറാവിൻ കൂട്ടം. കുമരകം പരിപ്പ് തൊള്ളായിരം പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.
വിളവെടുപ്പിൽ വിലയിടിച്ചിൽ... വേനൽക്കാലമായതോടെ പൈനാപ്പിൾ ജ്യൂസിനും മറ്റും ആവശ്യക്കാർ ഏറിയെങ്കിലും ഒരു മാസം മുൻപ് അറുപത് രൂപയുണ്ടായിരുന്ന പൈനാപ്പിളിന് മുപ്പത് രൂപയോളമായി കുറഞ്ഞത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.പാകമായ പൈനാപ്പിൾ വിളവെടുത്ത് ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ.ഭരണങ്ങാനത്തിന് സമീപം വിലങ്ങ്പാറയിൽ നിന്നുള്ള കാഴ്ച.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com